Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചൊവ്വ നല്‍കും ശക്തമായ രാജയോഗം; നവപഞ്ചമ രാജയോഗം തുടങ്ങുമ്പോള്‍ ഈ നാളുകാര്‍ക്ക് ഭാഗ്യദശ
ജനുവരി മാസം രൂപപ്പെടുന്ന രാജയോഗങ്ങളിലെ വളരെ ശക്തമായ രാജയോഗമാണ് നവപഞ്ചമ രാജയോഗം. ഗ്രഹങ്ങളുടെ സേനാപതിയെന്ന് വിളിക്കുന്ന ചൊവ്വ സൃഷ്ടിക്കുന്ന രാജയോഗമാണിത്. 45 ദിവസങ്ങള്‍ക്ക് ശേഷമാണ് ചൊവ്വ രാശിമാറ്റം നടത്തുക. ഗ്രഹങ്ങള്‍ സഞ്ചാരത്തിനിടെ മറ്റ് ഗ്രഹങ്ങളുമായി കണ്ടുമുട്ടുകയോ അവയുടെ ദൃഷ്ടി പതിയുകയോ ചെയ്യും.

മകരസംക്രാന്തി ദിനത്തില്‍ ചൊവ്വയും വരുണ ഗ്രഹവും (നെപ്റ്റിയൂണ്‍) പരസ്പരം 120 ഡിഗ്രി കോണളവില്‍ വരും. നവപഞ്ചമ രാജയോഗം ഈ ഗ്രഹവിന്യാസത്തെ വിളിക്കുന്നത്. വളരെ ശക്തമായ രാജയോഗമാണിത്. ചില രാശികള്‍ക്ക് നവപഞ്ചമ രാജയോഗം അസുലഭ സൗഭാഗ്യങ്ങളേകും. എന്നാല്‍ ചില രാശികള്‍ക്ക് ഈ യോഗം അത്ര ഗുണകരവുമല്ല. ജനുവരി 13ന് പുലര്‍ച്ചെ 2.37നാണ് ഈ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് വരുണഗ്രഹം. 12 രാശികളിലും വരുണഗ്രഹത്തിന്റെ സ്വാധീനമുണ്ട്. ജാതകത്തില്‍ വരുണഗ്രഹം ശുഭസ്ഥാനത്താണെങ്കില്‍ അവര്‍ക്ക് ഭാഗ്യം സിദ്ധിക്കും. ഒരു രാശിയില്‍ 14 വര്‍ഷമാണ് വരുണഗ്രഹം സഞ്ചരിക്കുക. ഇപ്പോള്‍ മീനം രാശിയിലാണ് വരുണഗ്രഹമുള്ളത്.
നവപഞ്ചമ രാജയോഗം കൊണ്ട് ജനുവരി 13 മുതല്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
നവപഞ്ചമ രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണകരമാണ്. ഈ സമയത്ത് കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. എല്ലാ മേഖലകളിലും വിജയവും സംതൃപ്തിയും ഉണ്ടാകും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ധാര്‍മ്മിക കര്‍മ്മങ്ങളില്‍ താല്‍പ്പര്യത്തോടെ പങ്കെടുക്കും. സമൂഹത്തില്‍ ഇവരുടെ നില മെച്ചപ്പെടും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം വളരെയധികം ഗുണകരമാണ്.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും നവപഞ്ചമ രാജയോഗം ഗുണകരമാണ്. ഇവരുടെ പല ആഗ്രഹങ്ങളും ഈ രാജയോഗത്തിന്റെ ഫലമായി പൂവണിയും. കോടതിയില്‍ എന്തെങ്കിലും കേസുകള്‍ നടക്കുന്നുണ്ടെങ്കില്‍ അനുകൂലവിധിയുണ്ടാകും. യാത്രകളോട് താല്‍പ്പര്യം വര്‍ധിക്കും. ജോലിയില്‍ പരിശ്രമങ്ങള്‍ വിജയം കാണും. അര്‍ഹിക്കുന്ന ഫലം ലഭിക്കും. പാരമ്പര്യ സ്വത്ത് വഴിയോ ഭാഗ്യപരീക്ഷണങ്ങളിലൂടെയോ ധാരാളം പണം കയ്യിലെത്തും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ധനമുണ്ടാക്കാന്‍ അനുയോജ്യമായ കാലയളവാണിത്. പ്രണയജീവിതം സന്തോഷകരമാകും. പങ്കാളികളുമായി സന്തോഷത്തോടെ ഇടപഴകും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ചവര്‍ക്കും നവപഞ്ചമ രാജയോഗം നേട്ടമാണ്. ഇവര്‍ക്ക് ഈ രാജയോഗത്തോടെ ജീവിതത്തില്‍ പല സന്തോഷങ്ങളും തേടിയെത്തും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ജോലിസംബന്ധമായി യാത്രകള്‍ ചെയ്യേണ്ടതായി വരും. പക്ഷേ അത് കരിയറിന് വളരെ ഗുണം ചെയ്യും. ജോലിയില്‍ പുതിയ പല അവസരങ്ങളും ലഭിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നേട്ടം വരുന്ന സമയമാണ്. പങ്കാളിത്ത ബിസിനസുകളും ജോലികളും നേട്ടങ്ങള്‍ കൊണ്ടുവരും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
