Latest Updates
-
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന്
പ്രപഞ്ചം നല്‍കുന്ന ഈ സൂചനകള്‍ നിസ്സാരമായി കാണരുത്; മൂന്ന് രാശികള്‍ക്ക് മുന്നില്‍ ജീവിതവഴി
Universal Messages for Zodiacs: വസന്തകാലം ആരംഭിച്ചിരിക്കുകയാണ്. പ്രപഞ്ചം മുഴുവന്‍ പോസിറ്റിവിറ്റി നിറയുന്ന കാലമാണ് വസന്തം. ദൈവ സന്ദേശങ്ങളുടെയും ആത്മീയമായ വളര്‍ച്ചയുടെയും പുനര്‍ജന്മത്തിന്റെയും മാറ്റങ്ങളുടെയും സമയമായാണ് വേദ ജ്യോതിഷം വസന്തത്തെ കരുതുന്നത്. പുതിയ തുടക്കങ്ങള്‍ക്കും ഭാഗ്യം അനുഭവിക്കുന്നതിനും പ്രപഞ്ചത്തിന്റെ ഊര്‍ജവുമായി ഒത്തുചേര്‍ന്ന് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്റെയും കാലമാണിത്. ധൈര്യവും തന്റേടവും കാര്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനവും ഇക്കാലയളവില്‍ കൂടുതലായിരിക്കും.

ജ്യോതിഷം അനുസരിച്ച് ഈ കാലയളവില്‍ ചില രാശികള്‍ക്ക് പ്രത്യേകമായ ഊര്‍ജവും ശക്തിയും അനുഭവപ്പെടും. ദൈവം അഥവാ പ്രപഞ്ചശക്തിയില്‍ നിന്നും കൃത്യമായ സന്ദേശങ്ങള്‍ ലഭിച്ച് ഇക്കാലയളവില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിയാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ഈ വസന്തകാലത്ത് നെപ്റ്റിയൂണ്‍ മേടം രാശിയിലേക്ക് കടക്കും. നിഗൂഢതയുടെയും ആത്മീതയതയുടെയും ഉന്നത ലക്ഷ്യങ്ങളുടെയും ഗ്രഹമായാണ് നെപ്റ്റിയൂണിനെ കണക്കാക്കുന്നത്. നെപ്റ്റിയൂണിന്റെ മാറ്റം ആത്മവിശകലനം നടത്താനാണ് മേടം രാശിക്കാരോട് നിര്‍ദ്ദേശിക്കുന്നത്. സ്വപ്‌നങ്ങളുടെ ഗ്രഹം മേടത്തിലെത്തുമ്പോള്‍ സ്വപ്‌നങ്ങളും ദര്‍ശനങ്ങളും ആശയങ്ങളും ശരിയായ ദിശയിലാണെന്ന് മേടം രാശിക്കാര്‍ക്ക് തോന്നും. പ്രപഞ്ചം ഇവര്‍ക്ക് ശരിയായ ലക്ഷണങ്ങളും സൂചനകളും നല്‍കും. ഇവരുടെ ആഗ്രഹങ്ങളില്‍ പ്രപഞ്ചം ഇവര്‍ക്കൊപ്പം നില്‍ക്കും. സ്വയം അച്ചടക്കത്തോടെ, അവരുടെ ഭാവനകളും ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യമാക്കാനാണ് മേടംരാശിക്കാര്‍ക്ക് പ്രപഞ്ചം നല്‍കുന്ന സന്ദേശം.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
നെപ്റ്റിയൂണ്‍ മേടത്തിലേക്ക് കടക്കുമ്പോള്‍ തുലാം രാശിക്കാര്‍ക്കും ജീവിതത്തില്‍ ചില മാറ്റങ്ങള്‍ അനുഭവപ്പെടും. വായുതത്വരാശിയായ തുലാം തങ്ങളുടെ ശ്രദ്ധ ഏത് മേഖലയിലേക്ക് മാറ്റണണെന്നും സാമൂഹിക ജീവിതവും ബന്ധങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താന്‍ എന്താണ് ചെയ്യേണ്ടതെന്നും കൂടുതല്‍ വ്യക്തതയുണ്ടാകും. ഇക്കാലയളവില്‍ സ്‌നേഹം ഇവരുടെ ജീവിതത്തില്‍ നിറയും. സ്‌നേഹത്തിലൂടെ ഇവരുടെ ജീവിതം മാറും. സ്വപ്‌നങ്ങള്‍ സത്യമാകുന്ന സമയത്തിനായി കാത്തിരിക്കുന്നതിന് പകരം, അതിനായി പരിശ്രമിക്കാന്‍ തുലാം രാശിക്കാര്‍ തയ്യാറാകും. അവിവാഹിതരായ ആളുകള്‍ ഉള്ളിലുള്ള പ്രണയം തുറന്നുപറയയേണ്ട സമയമാണിത്. സ്വന്തം ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും ഉള്ളില്‍ കുഴിച്ചുമൂടാതെ അവയ്ക്ക് വളരാനും തുറന്ന് പ്രകടിപ്പിക്കാനും ഉള്ള അവസരങ്ങള്‍ നല്‍കുക. നിങ്ങളുടെ വൈകാരികമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്കായി പരിശ്രമിക്കുകയെന്ന സന്ദേശമാണ് പ്രപഞ്ചം നിങ്ങളുമായി പങ്കുവെക്കുന്നത്.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
വസന്തകാലത്തിലെ നെപ്റ്റിയൂണിന്റെ രാശിമാറ്റം കര്‍ക്കിടകം രാശിക്കാര്‍ക്കും പ്രചോദനമാകും. ഈ രാശിയുടെ പൊതുജീവിതത്തെയാണ് ഈ രാശിമാറ്റം സ്വാധീനിക്കുന്നത്. സമൂഹത്തില്‍ ഇവര്‍ക്കുള്ള പേരും പ്രശസ്തിയും കൂടുതല്‍ വര്‍ധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാകും. ഇവരില്‍ നേതഗുണവും ആദര്‍ശങ്ങളും വളരും. ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ കാഴ്ചവെക്കാന്‍ ഇവര്‍ തയ്യാറാകും. ചില ദര്‍ശനങ്ങള്‍ ജീവിതത്തിലുണ്ടാകും. വിജയം നേടുക എന്നതിനേക്കാളും ചില ആദര്‍ശങ്ങളുടെ സാക്ഷാത്കാരത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. ഉള്‍വിളികളെ വിശ്വസിക്കാനും അവ നിങ്ങളെ കരിയറിലും ജീവിതത്തിലും ഉയര്‍ച്ചയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് തിരിച്ചറിയാനുമാണ് ഈ സമയം കര്‍ക്കിടകം രാശിക്കാര്‍ വിനിയോഗപ്പെടുത്തേണ്ടത്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications










