Latest Updates
-
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
പുണ്യസ്നാനം എപ്പോള്‍ വേണം, രാത്രിയാമങ്ങളില്‍ കുളിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്
പുണ്യസ്നാനം അഥവാ പുണ്യനദികളിലെ സ്നാനം ഹിന്ദുക്കളെ സംബന്ധിച്ചെടുത്തോളം അനുഗ്രഹീതമായ കാര്യമാണ്. പുണ്യസ്നാനം പാപനാശകമാണെന്നും പിതൃക്കളുടെ പുണ്യം ലഭിക്കുമെന്നുമാണ് വിശ്വാസം. പുരാതന കാലം മുതല്ക്കേ ഹിന്ദുക്കള്‍ പുണ്യസ്നാനം നടത്തിപ്പോരുന്നു.

ഗംഗ, യമുന, സരസ്വതി നദികളിലെ സ്നാനം അതീവ ശ്രേഷ്ഠമായാണ് ഹിന്ദുക്കള്‍ കരുതുന്നത്. ഈ നദികളെ ഒരു ജലാശയം എന്നതിലുപരിയായി ദൈവികമായ ഒന്നായാണ് ഹിന്ദുക്കള്‍ കരുതിപ്പോരുന്നത്. പാപങ്ങളില്‍ നിന്ന് മോചിപ്പിച്ച് ഒരു വ്യക്തിയുടെ ആത്മാവിനെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ ഈ നദികളിലെ സ്നാനത്തിലൂടെ സാധിക്കുമെന്നാണ് വിശ്വാസം.
ഗംഗാ സ്നാനം
ഗംഗാസ്നാനം വിശ്വപ്രസിദ്ധമാണ്. ഇതിനായി ഹരിദ്വാര്‍, ഋഷികേശ് തുടങ്ങിയ നഗരങ്ങളിലേക്ക് പതിനായിരക്കണക്കിന് ആളുകളാണ് ദിവസവും ഒഴുകിയെത്താറുള്ളത്. പുരാണങ്ങളില്‍ ഗംഗാനദിയെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്. വിഷ്ണു ഭഗവാന്റെ പാദത്തില്‍ നിന്നും ഉത്ഭവിക്കുന്ന നദിയാണ് ഇതെന്നും ഹിമാലയ പുത്രിയാണ് ഗംഗയെന്നും ഐതിഹ്യങ്ങള്‍ പറയുന്നു. ഭാഗവതത്തില്‍ വിഷ്ണുവിന്റെ ഭാര്യയായും ഗംഗ അറിയപ്പെടുന്നു. പരമശിവന് ജടയില്‍ നിന്ന് ഒഴുകുന്ന നദിയും ഗംഗ തന്നെ.
പരമ പവിത്രമായ, ഏറ്റവും ശുദ്ധമായ ജലമാണ് ഗംഗയിലേതെന്നാണ് വിശ്വാസം. അതുകൊണ്ട് ഗംഗയിലെ സ്നാനം സവിശേഷവും പുണ്യകരവുമാണ്. ഗംഗാനദിയിലെ സ്നാനത്തിലൂടെ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. മകര സംക്രാന്തിക്കും കുംഭമേളയ്ക്കും ഗംഗാ ദസറയ്ക്കും ദശലക്ഷക്കണക്കിന് ജനങ്ങളാണ് ഗംഗാസ്നാനത്തിനായി എത്തുന്നത്.
രാത്രിയില്‍ പുണ്യസ്നാനം നടത്തരുത് എന്ന് പറയുന്നത് എന്താണ്?
പുണ്യ സ്നാനത്തിന് സമയമുണ്ടോ. ഉണ്ട്. പുരാണങ്ങളില്‍ അടക്കം പ്രഭാതങ്ങളാണ് സ്നാനത്തിന് ഉചിതമായി പറയുന്നത്. സൂര്യാസ്തമയത്തിന് ശേഷം പുണ്യനദികളില്‍ കുളിക്കുന്നത് അശുഭകരമാണെന്നും പറയുന്നു. ഇതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. പണ്ടത്തെ വിശ്വാസം അനുസരിച്ച് രാത്രി സമയങ്ങള്‍, അതായത് സൂര്യാസ്തമയത്തിന് ശേഷമുള്ള സമയം ആദൃശ്യ ശക്തികളുടെ സ്വാധീനം അനുഭവപ്പെടുന്ന സമയമാണ്. പുരാണകഥകളും ഐതിഹ്യവും പറയുന്നത് രാത്രിസമയങ്ങളില്‍ യക്ഷന്മാര് പുണ്യനദികളില്‍ സ്നാനം നടത്തുകയും നദിക്കരകളില്‍ അവരുടെ സാന്നിധ്യം ഉണ്ടാകുമെന്നുമാണ്. യക്ഷന്മാര് ദുഷ്ടാത്മാക്കളല്ല. എങ്കിലും വെള്ളം, കാട്, മരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ് അവ. രാത്രികാലങ്ങളിലാണ് ഇവ സജീവമാകുന്നത്. ഈ സമയത്ത് അവരുടെ മേഖലകളിലേക്ക് പ്രവേശിക്കുന്നത് അനാദരവാണെന്നാണ് വിശ്വാസം.
പുണ്യസ്നാനത്തിന്റെ ഉചിത സമയം
പുണ്യസ്നാനത്തിന് ഏറ്റവും ഉചിതമായ സമയത്തെ കുറിച്ച് വ്യക്തമായ പരാമര്‍ശം ഹിന്ദു പുരാണങ്ങളില്‍ ഉണ്ട്. മനുഷ്യര്‍ പുലര്‍കാല യാമങ്ങള്‍ അഥവാ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ പുണ്യനദികളില്‍ സ്നാനം ചെയ്യുന്നതാണ് ഏറ്റവും ഉചിതം. ഈ സമയത്ത് ആത്മീയമായ ഊര്‍ജ്ജം ഏറ്റവും കൂടുതലായിരിക്കും എന്നാണ് പറയപ്പെടുന്നത്. ഇതിന് സാധിച്ചില്ലെങ്കില്‍ സൂര്യാസ്തമയത്തിന് മുമ്പ് കുളിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications