Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ശരീരത്തെയും മനസ്സിനെയും തളര്‍ത്തുന്ന ആത്മീയ രോഗം, കാരണങ്ങള്‍ ഇവയാണ്
ശരീരത്തിനും മനസ്സിനും അസുഖങ്ങള്‍ വരാറുണ്ട്. പണ്ടുകാലത്ത് ശരീരത്തിന്റെ അസുഖങ്ങള്‍ മാത്രമേ മനുഷ്യന് കാര്യമാക്കിയിരുന്നുള്ളു. എന്നാല്‍ ഇന്ന് മനസ്സിന്റെ ബുദ്ധിമുട്ടുകളും അസുഖങ്ങള്‍ ചികിത്സ തേടേണ്ട രോഗാവസ്ഥ തന്നെയാണെന്ന തിരിച്ചറിവിലേക്ക് മനുഷ്യര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും അല്ലാതെ ആത്മീയമായ അസുഖങ്ങള്‍ അല്ലെങ്കില്‍ അലട്ടലുകള്‍ ഒരു മനുഷ്യന് അനുഭവപ്പെടാം. അവ എന്താണെന്ന് നോക്കാം.

ഒരാള്‍ക്ക് സ്വയം തോന്നുന്ന ബന്ധമില്ലായ്മ അല്ലെങ്കില്‍ അസന്തുലിതാവസ്ഥ ആണ് ആത്മീയ അസുഖം എന്നുപറയാം. പലതരത്തില്‍ ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാം. ഇതുമൂലം ഒരാളുടെ മാനസികവും, വൈകാരികവും ശാരീരികവുമായ ക്ഷേമത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നു. ശരീരത്തിനോ മനസ്സിലോ വരുന്ന അസുഖങ്ങളെ പോലെ മരുന്നുകള്‍ ഇല്ലാത്ത ഈ രോഗാവസ്ഥയെ എങ്ങനെയാണ് നേരിടുക? എന്തുകൊണ്ടാണ് ആത്മീയമായ പ്രശ്നങ്ങള്‍ മനുഷ്യരെ അലട്ടുന്നതെന്ന് മനസ്സിലാക്കിയാലേ ഇതിനുള്ള പ്രതിവിധി എന്താണെന്ന് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ.
ആത്മീയമായ അസുഖാവസ്ഥയുടെ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
അവനവനില്‍ നിന്ന് തന്നെ അകലുക
നമ്മളില്‍ നിന്നും തന്നെ അകലുന്നതാണ് ആത്മീയ രോഗാവസ്ഥയുടെ ഒരു പ്രധാനകാരണം. നമ്മുടെ യഥാര്‍ത്ഥ സ്വത്വം, മൂല്യങ്ങള്‍, അഭിനിവേശങ്ങള്‍ ഇവയിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുക, ബന്ധം നഷ്ടപ്പെടുക എന്നിവ കാരണമാണ് ഇത് സംഭവിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തില്‍ നമ്മള് സ്വന്തം ആഗ്രഹങ്ങളെയും മൂല്യങ്ങളെയും മറന്ന് മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി ചലിക്കാന്‍ തുടങ്ങുമ്പോഴാണ് ഇങ്ങനെയുണ്ടാകുന്നത്. ഉള്‍വിളികളെ അവഗണിക്കുക, ചെയ്യുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥത ഇല്ലാതിരിക്കുക, വികാരങ്ങളെ മൂടിവെക്കുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
നമ്മളാരാണെന്നും നമ്മുടെ വികാരങ്ങള്‍ എന്തെല്ലാമാണെന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്താണെന്നും സ്വയം തിരിച്ചറിയാന്‍ സമയം നല്കാതിരുന്നാല് നമ്മള് സ്വയം അപരിചിതര്‍ ആയി മാറും. ധ്യാനം, തുറന്നെഴുത്ത്, ഒറ്റയ്ക്കിരുന്ന് ഉള്ളം പരിശോധിക്കല്‍ എന്നിവയെല്ലാം നമ്മളിലേക്ക് സ്വയം അടുക്കാനുള്ള വഴികളാണ്.
പഴയ ദുരനുഭവങ്ങള്‍
പരിഹരിക്കപ്പെടാതെ ഉള്ളില്‍ കിടക്കുന്ന പഴയ ദുരനുഭവങ്ങളും അത്മീയമായ അസുഖാവസ്ഥയുടെ മറ്റൊരു കാരണമാണ്. കുട്ടിക്കാലത്തോ മുതിര്‍ന്നതിന് ശേഷമോ ഉണ്ടായ മോശം അനുഭവങ്ങള്‍ ഉള്ളില്‍ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിക്കുകയും അത് ഒരു വ്യക്തിയുടെ ആത്മീയമായ ക്ഷേമത്തെ തകര്‍ക്കുകയും ചെയ്യുന്നു. ആന്തരികമായ സമാധാനത്തെ നശിപ്പിക്കാനും വൈകാരികമായ വേദനയും അസ്വസ്ഥതയും ഉണ്ടാക്കാനും പഴയ ദുരനുഭവങ്ങള്ക്ക്് സാധിക്കും. മൂന്നുതരത്തിലാണ് ഈ ദുരനുഭവങ്ങള്‍ വെളിച്ചത്ത് വരിക.
ഒന്ന്, മൂടിവെക്കപ്പെട്ട ഓര്‍മ്മകള്‍ ഉത്കണ്ഠയായും വിഷാദമായും അല്ലെങ്കില്‍ അകാരണമായ ഭയമായും ആത്മീയമായ സൗഖ്യത്തെ തകര്‍ക്കുക. രണ്ട്, വൈകാരികമായ തടസ്സങ്ങള്‍ സൃഷ്ടിക്കുക. വികാരങ്ങള്‍ പൂര്‍ണ്ണമായും അനുഭവിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കലാണിത്. ഇത് ആത്മീയമായ വളര്‍ച്ചയെ തകര്‍ക്കുകയും സ്വന്തം സ്വത്വവുമായും മറ്റുള്ളവരുമായും ആഴത്തില്‍ ബന്ധം സ്ഥാപിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയും ചെയ്യുന്നു. മൂന്നാമതായി, നെഗറ്റീവ് ആയ വിശ്വാസങ്ങളുടെ രൂപത്തില്‍ പഴയകാല ദുരനുഭവങ്ങള്‍ ജീവിതത്തിലേക്ക് എത്തും. നമ്മളെ കുറിച്ച് തന്നെയും പുറംലോകത്തെ കുറിച്ചും നെഗറ്റീവ് വിശ്വാസങ്ങള്‍ രൂപപ്പെടും. ഇത് പ്രതീക്ഷകള്‍ അറ്റുപോകാനും ശക്തി ഇല്ലാതാകാനും കാരണമാകും.
ഇത്തരം പഴയ മോശം അനുഭവങ്ങളുടെ ആഘാതത്തില്‍ നിന്നും മുക്തരാകുന്നതിന് അവയെ അഭിമുഖീകരിക്കുകയും ആ അനുഭവങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കുകയും വേണം. ഇതിനായി പുറത്ത് നിന്നുള്ള സഹായവും തേടാവുന്നതാണ്. തെറാപ്പിയിലൂടെയോ കൗണ്സിലിംഗിലൂടെയോ ഇത് മാറ്റാം.
ജീവിതത്തിന് ലക്ഷ്യവും അര്‍ത്ഥവും ഇല്ലാതിരിക്കല്‍
ജീവിതത്തിന് ഒരു അര്‍ത്ഥവും ലക്ഷ്യവും ഇല്ലാതെ വന്നാല്‍ അത് ആത്മീയമായ സുഖമില്ലായ്മയ്ക്ക് കാരണമാകും. ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും ഇല്ലെങ്കില്‍ ശൂന്യതയും അസംതൃപ്തിയും നിരാശയും അനുഭവപ്പെടും.ദിശാബോധം നഷ്ടപ്പെട്ട ഈ അവസ്ഥ ആത്മീയമായ വളര്‍ച്ചയെ തടസ്സപ്പെടുത്തും. എന്താണ് ഈ ജീവിതത്തിന്റെ അര്‍ത്ഥമെന്ന ചോദ്യത്തിലൂടെ നമ്മളില്‍ പലരും കടന്നുപോയിട്ടുണ്ടാകും. ഇത് ആത്മീയമായി നമ്മളെ തളര്‍ത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications