Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ആകസ്മികമല്ല, മുജ്ജന്മ ബന്ധമാകാം; അപരിചിതരോട് അടുപ്പം തോന്നുന്നത് വെറുതെയല്ല
ജീവിതയാത്രയില്‍ നമ്മള് ആഗ്രഹിക്കുന്നതും ആഗ്രഹിക്കാത്തുമായ നിരവധിപേര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുകയും പോകുകയും ചെയ്യും. അവരില്‍ ചിലര്‍ നമ്മുടെ പ്രിയപ്പെട്ടവരായി മാറും, മറ്റുചിലര്‍ നമ്മളെ മുറിവേല്‍പ്പിച്ച് കടന്നുകളയും. നമ്മള് കണ്ടുമുട്ടുന്ന ഓരോ വ്യക്തികളും അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് വരുന്നവരല്ല. അവര്‍ക്കെല്ലാം നമ്മുടെ ജീവിതത്തില്‍ അവരുടേതായ ഒരു റോള്‍ ഉണ്ട്.

വഴികാട്ടികള്‍
ജീവിതത്തില്‍ കടുത്ത ആശയക്കുഴപ്പം ഉണ്ടാകുമ്പോഴോ, നിലയില്ലാ കയം പോലുള്ള പ്രതിസന്ധികളില്‍ മുങ്ങുമ്പോഴോ പ്രതീക്ഷയറ്റ് നിരാശയുടെ ലോകത്ത് ജീവിതം തള്ളിനീക്കുമ്പോഴോ പ്രതീക്ഷയുടെ കച്ചിത്തുരുമ്പായി ഇതുവരെ കാണാത്ത ചില വ്യക്തികള്‍ ജീവിതത്തിലേക്ക് വന്നെത്താറുണ്ട്. മനസ്സ് കൊണ്ട് അത്തരം സാമീപ്യങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ തന്നൊയായിരിക്കും ഇവര്‍ നമ്മുടെ ജീവിതത്തിലേക്ക് എത്തുന്നത്.
വളരെ അവിചാരിതമായി ജീവിതത്തിലേക്ക് എത്തുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തിലേക്ക് വരാന്‍ വിധിക്കപ്പെട്ടവര്‍ തന്നെയാണ്. ജീവിതയാത്രയില്‍ ആത്മീയമായ വെളിച്ചം പകരാന്‍, നേര്‍വഴി കാട്ടാന്‍ പ്രപഞ്ചശക്തികളോ അവരവരുടെ വിശ്വാസം അനുസരിച്ച് ദൈവങ്ങളോ നിയോഗിക്കുന്ന ദൈവദൂതന്മാരാണ് ഇവരെന്ന് പറയാം. ഇവര്‍ പിന്നീട് നമ്മുടെ ഇരുണ്ട ജീവിതത്തിലെ വെളിച്ചമാകുകയും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും താക്കോലാകുകയും ചെയ്യുന്നു.
വേദനകളില്‍ നിന്ന് മോചനം
ജീവിതത്തിന്റെ ഇരുണ്ട വശത്തെ കുറിച്ച് മാത്രം ചിന്തിക്കുമ്പോള്‍ അവര്‍ക്ക് പ്രകാശമാനമായ മറുവശം കാണിച്ചുകൊടുക്കാനും സന്തോഷവും സമാധാനവും നല്കാനുമായി വന്നെത്തുന്ന ചില വ്യക്തികളുണ്ട്. മുന്‍പരിചയമൊന്നും ഇല്ലാത്ത, അവിചാരിതമായി കണ്ടുമുട്ടുന്ന അത്തരം വ്യക്തികള്‍ വളരെ പെട്ടെന്ന് നമ്മളുമായി അടുക്കുകയും അവരുടെ സാമീപ്യം നമ്മെ ഉന്നതതലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. അതുവരെ ജീവിതത്തെ കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടവര്‍ ഇവരിലൂടെ മാനസികമായി ശക്തരാകുകയും മനസ്സിനേറ്റ മുറിവുകളെ സ്വയം തുന്നിക്കെട്ടുകയും ചെയ്യും.
അവിചാരിത സന്തോഷങ്ങള്‍
അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന നല്ല കാര്യങ്ങളെയാണ് സെറിന്‍ഡിപ്പിറ്റി എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന് വളരെ ആകസ്മികനായി ജീവിതത്തില്‍ നടുക്കുന്ന സന്തോഷമേകുന്ന ചില കൂടിച്ചേരലുകള്‍, സംഭവങ്ങള്‍ എന്നിവയെല്ലാം. ആകസ്മികമായി കണ്ടുമുട്ടുന്ന ഇത്തരം വ്യക്തികള്‍ പിന്നീട് ജീവിതത്തിലെ വിലമതിക്കാനാകാത്ത ഒരാളായി മാറിയ അനുഭവങ്ങള്‍ പലരുടെയും ജീവിതത്തില്‍ ഉണ്ടാകും. വീണുകിട്ടിയ മുത്ത് എന്നെല്ലാം അവരെ വിളിക്കാം.
മാനസികമായി വളരെ തകര്‍ന്നിരിക്കുന്ന അവസ്ഥകളില്‍ ചിലപ്പോള്‍ അപരിചതര്‍ നമ്മോട് കാണിക്കുന്ന അലിവിലും അവരുടെ ചെറിയ ചില പ്രവൃത്തികളിലും ജീവിതം തന്നെ തിരിച്ചുപിടിച്ചതായുള്ള തോന്നലുകള്‍ ആളുകളില്‍ ഉണ്ടാകാറുണ്ട്. ജീവിതത്തില്‍ അതുവരെ ലഭിക്കാത്ത ആനന്ദവും ആശ്വാസവുമാണ് അപ്പോള്‍ തോന്നുക. അവരോട് ഒന്നും സംസാരിക്കുക പോലും ചെയ്തില്ലെങ്കിലും മനസ്സിലെ ഭാരം ഇറക്കിവെച്ചതായും കാര്യങ്ങളില്‍ വ്യക്തതയും പോസിറ്റീവ് എനര്‍ജിയും തോന്നാന്‍ അത്തരം അവിചാരിത കണ്ടുമുട്ടലുകള്‍ സഹായിക്കും.
ആഗ്രഹിക്കുമ്പോള്‍ വന്നെത്തുന്ന മാലാഖമാര്‍
ഒറ്റപ്പെടലിന്റെ തുരുത്തില് ജീവിതം തുഴയാന്‍ കഷ്ടപ്പെടുമ്പോഴായിരിക്കും ആഗ്രഹിച്ചത് പോലെ ഒരു കൂട്ട് ജീവിതത്തിലേക്ക് എത്തുന്നത്. താങ്ങായി ആരെങ്കിലും വേണമെന്ന് ഉള്ളില്‍ അതിയായി ആഗ്രഹിക്കുമ്പോള്‍ അത്തരമൊരു വ്യക്തി ജീവിതത്തിലേക്ക് കടന്നുവന്നേക്കും. അതൊരു നിയോഗമാണ്. പ്രപഞ്ചമാണ് അവരെ നിങ്ങളിലേക്ക് എത്തിക്കുന്നത്.
ജീവിതത്തിലേക്ക് എത്തുന്ന മിന്നാമിനുങ്ങുകള്‍
ഇരുട്ടടഞ്ഞ ജീവിതത്തില്‍ ജനാലകള്‍ തുറന്നിട്ട് തരാന്‍ മാത്രമായി ജീവിതത്തിലേക്ക് വന്നെത്തുന്നവരുണ്ട്. മിന്നാമിനുങ്ങുകളെ പോലെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില പാഠങ്ങള്‍ പഠിപ്പിച്ച് അവര്‍ മറയും. പിന്നീടുള്ള ജീവിതത്തില്‍ കരുത്തായി മാറുന്നത് അവര്‍ നല്കിയ അറിവുകളും അനുഭവങ്ങളുമായിരിക്കും. അങ്ങനെയുണ്ടാകുന്ന ആകസ്മികമായ കണ്ടുമുട്ടലുകള്‍ രണ്ടു വ്യക്തികള്‍ക്കിടയിലെ മുജ്ജന്മബന്ധത്തിന്റെ ബാക്കിയാകാം. കാരണം ഉള്ളുകൊണ്ട് നമ്മളുമായി അത്രയധികം അടുപ്പം അവര്‍ക്കുണ്ടായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
