Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നാളെ കര്‍ക്കടകം; ഇക്കാര്യങ്ങള്‍ മറക്കാതെ ചെയ്താല്‍ പുണ്യ മാസത്തില്‍ അനുഗ്രഹം ഉറപ്പ്
സനാതന ധര്‍മ്മം അനുസരിച്ച് ഏറ്റവും പുണ്യമായ മാസമാണ് കര്‍ക്കടകം. മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രാമായണ പാരായണം, പിതൃക്കള്‍ക്ക് വേണ്ടിയുള്ള കര്‍ക്കടക വാവുബലി, നാലമ്പല ദര്‍ശനം തുടങ്ങി കര്‍ക്കടക മാസത്തെ പുണ്യമാസമാക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. അതുകൊണ്ട് ഈ കര്‍ക്കടകത്തില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ വീടുകളില്‍ ദൈവാനുഗ്രഹവും ഐശ്വര്യവും വന്നുനിറയുമെന്ന് ഉറപ്പാണ്.

ശരീര ആരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യത്തിനും ശരീരസൗഖ്യത്തിനും പ്രാധാന്യം നല്കുന്ന മാസം കൂടിയാണ് കര്‍ക്കടകം. മരുന്നുകഞ്ഞികള്‍ സേവിക്കുകയും സുഖ ചികിത്സകളും ആരോഗ്യചികിത്സകളും നടത്തുകയും ചെയ്യുന്ന മാസം കൂടിയാണ് കര്‍ക്കടകം. കാരണം ഈ സമയത്ത് ശരീരം മരുന്നുകളോടും ഭക്ഷണത്തോടുമെല്ലാം അനുകൂലമായി പ്രതികരിക്കും. അവയുടെ ഫലം ലഭിക്കും.
പുണ്യമാസം
ഭക്തികാലം കൂടിയാണ് കര്‍ക്കടകം. ഒരു മാസം ഒരു ദിവസം പോലും മുടക്കാതെ രാമായണ പാരായണം നടത്തി ശ്രീരാമഭക്തി പ്രകടമാക്കാനുള്ള അവസരം കൂടിയാണത്. ആത്മീയ ചിന്തകളിലും പ്രവൃത്തികളിലും മുഴുകി മനഃശാന്തിയും സമാധാനവും നേടാന്‍ കര്‍ക്കടക മാസത്തിലെ രാമായണ പാരായണത്തിലൂടെ സാധിക്കുന്നു.
മിഥുന മാസത്തിലെ അവസാന നാളോടെ വീടും പരിസരവും വൃത്തിയാക്കി ശുദ്ധിയാക്കി കര്‍ക്കടകത്തെ വരവേല്‍ക്കാന്‍ തയ്യാറാകുക. പൂജാമുറി വൃത്തിയാക്കി, പിറ്റേന്നുമുതല്‍ പാരായണം ചെയ്യുന്നതിനായി ഒരു മരപ്പലകയില്‍ രാമായണം വെക്കുക.
ചേട്ടാഭഗവതിയെ പുറത്താക്കല്‍
കര്ക്കടത്തില് ശ്രീപാര്‍വ്വതിയെ വീട്ടിലേക്ക് ആനയിക്കുന്നതിന് മുന്നോടിയായി ചേട്ടാ ഭഗവതിയെ പുറത്താക്കുക എന്ന പതിവ് കേരളത്തില്‍ പലയിടങ്ങളിലും ആചരിച്ച് പോരുന്നു. ഇതിനായി കര്ക്കിടകത്തലേന്ന് അടിച്ചുവാരി കൂട്ടിയത് ഒരു മണ്‍കലത്തിലേക്ക് ഇട്ട്, അതിലേക്ക് നിലവിളക്ക് പടുതിരി കൊളുത്തിയതും അല്‍പ്പം പഴംചോറും ഉപ്പുമാങ്ങയും ഇട്ട് ആ കലം വീട്ടിലെ കരിയില കത്തിക്കുന്നയിടത്തേക്ക് കൊണ്ടുപോയി പൊത്തുക. ഇതാണ് ചേട്ടാഭഗവതിയെ പുറത്താക്കല്‍.
കര്‍ക്കടകത്തില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
ഇടവപ്പാതിക്ക് ശേഷം വന്നെത്തുന്ന കര്‍ക്കടകത്തില്‍ തീവ്രമായ കാലാവസ്ഥയാണ് സാധാരണ ഉണ്ടാകുക. ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനം തുടങ്ങുന്ന സമയമാണ് കര്‍ക്കടകം.
- കര്‍ക്കടകത്തില്‍ രാവിലെയും വൈകുന്നേരവും കുളിച്ച് ശുദ്ധിയാകുക.
- കഴിയുമെങ്കില്‍ ദിവസവും ക്ഷേത്രദര്‍ശനം നടത്തുക. പ്രത്യകിച്ച് ശ്രീരാമന്റെയോ മഹാവിഷ്ണുവിന്റെയോ ക്ഷേത്രങ്ങളില്‍.
- ദിവസവും രാമായണ പാരായണവും നാമജപവും നടത്തുക.
- കര്ക്കടത്തില് നാലമ്പല ദര്‍ശനത്തിലൂടെ സുകൃതം നേടാന്‍ ശ്രമിക്കുക.
- മത്സ്യ, മാംസാദികള്‍ ഉപേക്ഷിക്കുകയും, അത്താഴം ലളിതമാക്കുകയും ചെയ്യുന്നത് ഉത്തമമമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
