Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഭാഗ്യം ആകസ്മികമാണോ, നമ്മുടെ പ്രവൃത്തികള്‍ ഭാഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു
'ഭാഗ്യം', ജീവിതത്തില്‍ പലപ്പോഴായി കടന്നുവരുന്ന ഒരു വാക്കാണത്. അവരുടെ ഒരു ഭാഗ്യമേ, ഹോ ഭാഗ്യം, ദൗര്‍ഭാഗ്യകരമായി പോയി, സൗഭാഗ്യം, എന്റെയൊരു ഭാഗ്യക്കേട് എന്നിങ്ങനെ പല സാഹചര്യങ്ങളില്‍, പല വകഭേദങ്ങളില്‍ ഭാഗ്യം നമ്മുടെ വര്‍ത്തമാനത്തില്‍ ഇടം പിടിക്കുന്നു. പക്ഷേ ഭാഗ്യം എന്ന വാക്ക് എന്താണ് അര്‍ത്ഥമാക്കുന്നത്. അതിന്റെ അര്‍ത്ഥം നമ്മള് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിട്ടുണ്ടോ?

ഭാഗ്യത്തിന്റെ അര്‍ത്ഥങ്ങള്‍
വളരെ ലളിതമായ വാക്കാണെങ്കിലും ഭാഗ്യത്തിന്റെ അര്‍ത്ഥം സങ്കീര്‍ണ്ണമാണ്. അര്‍ത്ഥതലത്തില്‍ നേട്ടം, അനുഗ്രഹം, സമ്പല്‍സമൃദ്ധി, സുഖസൗകര്യങ്ങള്‍, ദൈവസാന്നിധ്യം, മംഗളകരം, ഐശ്വര്യം എന്നിങ്ങനെ പല വാക്കുകളുമായി അടുത്തുനില്ക്കുന്ന പദമാണ് ഭാഗ്യം. സംസ്കൃത പദമായ ലക്ഷ്മിയില്‍ നിന്നും ഉണ്ടായ പദമാണ് 'ലക്ക' എന്ന് ഒരു വിശ്വാസമുണ്ട്. ഇത് എത്രത്തോളം ശരിയായ പദമാണെന്ന് അറിയില്ല. പക്ഷേ ഐശ്വര്യദേവതയായി കരുതപ്പെടുന്ന ലക്ഷ്മിയെ ഭാഗ്യവുമായി ബന്ധപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല.
അവിചാരിതമായി, ആകസ്മികമായി വരുന്ന ഒന്നാണ് ഭാഗ്യം. ഭാഗ്യത്തെ ഒരു സാധ്യതയായി പറയാം. പക്ഷേ സാധ്യതയില്‍ നിന്നും ചില വ്യത്യാസങ്ങള്‍ ഭാഗ്യത്തിനുണ്ട്. എങ്കിലും പൊതുവായി നോക്കുമ്പോള്‍ ഭാഗ്യം ഒരു സാധ്യത തന്നെയാണ്. ഭാഗ്യത്തെ സൗഭാഗ്യമെന്നും ദൗര്‍ഭാഗ്യമെന്നും വേര്‍തിരിച്ചിട്ടുണ്ട്. ദൗര്ഭാഗ്യമെന്നത് അശുഭകരമാണ്. എങ്കിലും ഭാഗ്യ എന്ന വാക്കിനെ നാം എപ്പോഴും ശുഭകരമായാണ് കരുതുന്നത്. ഉദാഹരണത്തിന് ഒരാള്‍ക്ക് ലോട്ടറിയടിച്ചാല്‍ നമ്മളതിനെ ഭാഗ്യമായി കരുതുന്നു, ബ്രേക്ക് നഷ്ടപ്പെട്ട് നമുക്ക് നേരെ കുതിച്ചുവരുന്ന ഒരു വാഹനം മുന്നിലുള്ള മതിലില്‍ തട്ടി നിന്നാല്‍ അതും നമ്മള് ഭാഗ്യമായി കരുതുന്നു.
സാധ്യത കഴിഞ്ഞാല്‍ ഭാഗ്യവുമായി ബന്ധിപ്പിക്കാവുന്ന മറ്റൊരു ആശയം ദൈവാനുഗ്രഹമാണ്. ദൈവാനുഗ്രഹം ലഭിക്കുന്നതിനായി, അല്ലെങ്കില്‍ ഭാഗ്യം ലഭിക്കുന്നതിനായി ഓരോ മതങ്ങളും പലതരത്തിലുള്ള ആത്മീയ ആചാരങ്ങള്അനുശാസിക്കുന്നുണ്ട്.
ജ്യോതിഷത്തിലെ ഭാഗ്യം
ജ്യോതിഷത്തില്‍ ഗ്രഹനിലയിലെ ഒമ്പതാം ഭാവമാണ് ഭാഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഒമ്പതാം ഭാവാധിപനായ ദേവത ആരാണോ അവരെ പ്രീതിപ്പെടുത്തുന്നതിലൂടെ ജീവിതത്തില്‍ ഭാഗ്യമുണ്ടാകുമെന്ന് ജ്യോതിഷം പറയുന്നു.
ഭാഗ്യം മോക്ഷമായി കരുതുന്ന ഹിന്ദുമതവിശ്വാസം
ഹിന്ദുമതം മറ്റ് മതങ്ങളില്‍ നിന്നും വ്യത്യസ്തമായ പരിവേഷമാണ് ഭാഗ്യത്തിന് നല്‍കുന്നത്. ജീവിതത്തിലെ ഓരോ ആശയത്തെയും വളരെ വിശദമായി, ലളിതമായി വിശദീകരിക്കുന്ന പുരാണങ്ങള്‍ ഹിന്ദുമതത്തിലുണ്ട്. നിത്യജീവിതവുമായി ബന്ധപ്പെടുത്തിയല്ല പുരാണങ്ങള്‍, പ്രത്യേകിച്ച് ഭഗവദ് ഗീത ഭാഗ്യത്തെ കാണുന്നത്. പുനര്ജന്മം, കര്‍മ്മഫലം, മോക്ഷം എന്നിവയുമായി ബന്ധപ്പെടുത്തിയേ ഹിന്ദമതത്തില് മോക്ഷത്തെ കരുതാനാകൂ.

മരണമെന്നത് ശരീരത്തിനാണെന്നും ആത്മാവ് ഒരിക്കലും മരിക്കുന്നില്ലെന്നും ഗീത പറയുന്നു. ആത്മാവ് പുനര്ജന്മങ്ങളെ പുല്കുന്നു. ഒരു ജന്മത്തിലെ കര്‍മ്മഫലങ്ങള്‍ (നല്ലതും ചീത്തതും) അടുത്ത ജന്മത്തെ സ്വാധീനിക്കുന്നു. ഇത്തരത്തില്‍ ഒരുവന് തന്നെയാണ് അവന്റെ വിധി തീരുമാനിക്കുന്നത്. ഈ ജന്മത്തിലെ കര്‍മ്മഫലങ്ങളാണ് അടുത്ത ജന്മത്തിലെ ഫലങ്ങള്‍ തീരുമാനിക്കുന്നത്. ഇവിടെ പുനര്ജന്മങ്ങള് എന്നത് ഭാഗ്യത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. മുജ്ജന്മങ്ങളിലെ കര്‍മ്മഫലങ്ങളാണ് ഭാഗ്യം നിശ്ചയിക്കുന്നത്.
ഹിന്ദു മതവിശ്വാസം അനുസരിച്ച് മോക്ഷമാണ് ഒരു ആത്മാവിന്റെ ലക്ഷ്യം. ആത്മാവിന് മോക്ഷം ലഭിച്ചുവെന്നാല്‍ ഒരുവന് ദൈവപദം പൂകിയെന്നാണ് അര്‍ത്ഥം. മോക്ഷം ലഭിച്ച ആത്മാവിന് പുനര്ജന്മം ഉണ്ടാകുന്നില്ല. അതുകൊണ്ട് ഹിന്ദു വിശ്വാസം അനുസരിച്ച് മോക്ഷം ലഭിക്കുന്നതാണ് ഭാഗ്യം.
ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ നമ്മുടെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടാകണം. ജാതകത്തിലെ ഒമ്പതാം ഭാവം ഭാഗ്യവുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത്. ധര്‍മ്മം, ആത്മീയമായ ആചാരങ്ങള്‍, ജീവിത ലക്ഷ്യങ്ങള്‍ എന്നിവയുമായും അത് ബന്ധപ്പെട്ടിരിക്കുന്നു. സത്കര്‍മ്മങ്ങളിലൂടെയും ധര്മ്മപരിപാലനത്തിലൂടെയും ആത്മീയമായ കര്‍മ്മങ്ങളിലൂടെയും ഭാഗ്യത്തെ അനുകൂലമാക്കി മാറ്റാനാകും.
ഭാഗ്യം ആകസ്മികമല്ല
ഭാഗ്യത്തെ പുനര്ജന്മവുമായും മോക്ഷവുമായും ബന്ധപ്പെടുത്തുന്ന ഹിന്ദുമതം അതൊരിക്കലും ആകസ്മികമായി കരുതുന്നില്ല. ഈ ജന്മത്തില് നമ്മള് അനുഭവിക്കുന്നതെല്ലാം കഴിഞ്ഞ ജന്മത്തില് ചെയ്ത കര്‍മ്മങ്ങളുടെ ഫലമാണ്. അവിചാരിതമായി വന്നത്തുന്ന നേട്ടങ്ങളും കഴിഞ്ഞ ജന്മത്തില് ചെയ്ത സത്കര്‍മ്മത്തിന്റെ ഫലമാണ്. സമ്മാനങ്ങള്‍, പാരമ്പര്യ സ്വത്ത്, ലോട്ടറി നേട്ടം എന്നിവയെല്ലാം കഴിഞ്ഞ ജന്മത്തിന്റെ ഫലമായി ലഭിക്കുന്ന സൗഭാഗ്യങ്ങളാണ്.
ചുരുക്കത്തില്‍ ഭാഗ്യമെന്നത് മറ്റാരോ നമുക്കായി കരുതിവെച്ചിരിക്കുന്ന സമ്മാനങ്ങളല്ല. അവ ആകസ്മികവുമല്ല. വിധിയും മനുഷ്യന്റെ പരിശ്രമങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആത്മീയമായി ഉയര്ന്നുനില്ക്കുന്ന ആളുകള്‍ ജീവിതത്തില്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നു. അത് അവരുടെ വിധി നിര്‍ണ്ണയിക്കുന്നു. എല്ലാവരുടെ ജീവിതത്തിലും സൗഭാഗ്യങ്ങളും ദൗര്‍ഭാഗ്യങ്ങളും ഉണ്ടാകാം. ദൗര്ഭാഗ്യസമയത്ത് അടിപതറാതെ പിടിച്ചുനില്‍ക്കുന്നവര്‍ക്ക് സൗഭാഗ്യങ്ങള്‍ വരുമ്പോള്‍ അവയെ സ്വീകരിക്കാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications