Latest Updates
-
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം -
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം -
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശുഭയോഗങ്ങളിലൂടെ തളിരിടും ഭാഗ്യം, ഇന്ന് സര്‍വ്വകാര്യസിദ്ധി ഈ 4 രാശിക്ക് സ്വന്തം
മെയ് 8 ബുധനാഴ്ച ചന്ദ്രന് ഇടവത്തിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ, ഇന്ന് വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ പ്രതിപദ തിഥിയാണ്. ഈ ദിവസം സൗഭാഗ്യയോഗം, ശോഭനയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, ഭരണി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷം അനുസരിച്ച് 4 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കും. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളരെയധികം വിജയവും ബഹുമാനവും ലഭിക്കും. നിങ്ങളുടെ വരുമാന സ്രോതസ്സുകളും വര്‍ദ്ധിക്കും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തിപ്പെടും, ഗണപതിയുടെ കൃപയാല്‍ ജോലിയിലെ എല്ലാ തടസ്സങ്ങളും നീങ്ങും. മെയ് 8ന് ബുധനാഴ്ച ഭാഗ്യമുദിക്കാന് പോകുന്ന 4 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
മെയ് എട്ടാം തീയതി ഇടവം രാശിക്കാര്‍ക്ക് ഗുണകരമാണ്. ഗണപതിയുടെ കൃപയാല്‍ ജാലിയില്‍ വളരെയധികം വിജയം ലഭിക്കും, കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. നിങ്ങള്‍ക്ക് മാനസിക സമാധാനം കൈവരും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് സ്ഥാനക്കയറ്റത്തിന് അവസരമുണ്ട്, മേലുദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസരംഗത്ത് നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ഇന്ന് നിങ്ങള്‍ സാമൂഹിക ജീവിതത്തില്‍ പൂര്‍ണ്ണമായി സജീവമാകും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. ഇന്ന് എവിടെയെങ്കിലും പണം നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ചെറുപയര്‍ പുഴുങ്ങി അതില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.
കര്‍ക്കിടകം
മെയ് 8 കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. നിങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിക്കും, നിങ്ങള്‍ക്ക് സ്വയം അഭിമാനം തോന്നും. ജോലി ചെയ്യുന്ന ആളുകള്‍ കഠിനാധ്വാനത്തോടും അര്‍പ്പണബോധത്തോടും കൂടി പ്രവര്‍ത്തിക്കും, നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ചില പ്രധാന ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം, അത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കും. ബിസിനസുകാര്‍ക്ക് നല്ല ലാഭത്തിന് സാധ്യതയുണ്ട്, നിങ്ങള്‍ക്ക് ഒരു വലിയ ഇടപാട് ലഭിച്ചേക്കാം. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിച്ചേക്കാം. ദാമ്പത്യ ജീവിതം മെച്ചപ്പെടും, നിങ്ങളുടെ ബന്ധം മുമ്പത്തേക്കാള്‍ ശക്തമാകും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, 7 കവടിയും ഒരു പിടി ചെറുപയറും ഒരു പച്ച തുണിയില്‍ കെട്ടി ബുധനാഴ്ച ക്ഷേത്രത്തിന്റെ പടികളില്‍ വയ്ക്കുക.
തുലാം
മെയ് 8 തുലാം രാശിക്കാര്‍ക്ക് ഫലദായകമായിരിക്കും. തുലാം രാശിക്കാര്‍ക്ക് പുതിയ പദ്ധതികളിലും തന്ത്രങ്ങളിലും പ്രവര്‍ത്തിക്കാന്‍ കഴിയും. ചില മംഗളകരമായ ജോലികളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത ലഭിക്കും, നിങ്ങളുടെ കഠിനാധ്വാനം പൂര്‍ണ്ണമായും വിജയിക്കും. നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയില്‍ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ ഭൂമിയോ വാഹനമോ വാങ്ങണമെന്ന് വളരെക്കാലമായി ആഗ്രഹിച്ചിരുന്നെങ്കില്‍, നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമായേക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകും. സന്താനങ്ങളുടെ പുരോഗതി കണ്ട് മനസ്സ് സന്തോഷിക്കും. എന്തെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഇന്ന് അതില്‍ പുരോഗതി കാണും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക.
ധനു
മെയ് 8 ധനു രാശിക്കാര്‍ക്ക് വളരെ ഭാഗ്യകരമായ ദിവസമാണ്. ധനു രാശിക്കാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. നിക്ഷേപത്തില്‍ നിന്നും നിങ്ങള്‍ക്ക് നല്ല വരുമാനം നേടാനാകും. ജോലിയുള്ളവര്‍ക്ക് ഓഫീസര്‍മാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ലാഭസാധ്യതകളുണ്ട്. ഗണപതിയുടെ കൃപയാല്‍ നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിച്ചേക്കാം. അവിവാഹിതരായ ആളുകള്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാനാകും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ബന്ധത്തില്‍ പരസ്പര വിശ്വാസമുണ്ടാകും. ഇന്ന് നിങ്ങള്‍ പരസ്പരം മനസ്സിലാക്കി പ്രവര്‍ത്തിക്കും.
ദോഷപരിഹാരം: തടസ്സങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നും മോചനം ലഭിക്കാന്‍, നപുംസകങ്ങള്‍ക്ക് പച്ചവസ്ത്രം ദാനം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
