Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗ്രഹണത്തില് മുങ്ങിപ്പോകും സമയദോഷം; അമാവാസിയില് ഭാഗ്യം തിളങ്ങുന്ന 4 രാശിക്കാര്
സനാതന ധര്മ്മത്തില് അമാവാസി തിഥിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. തിങ്കളാഴ്ചയാണ് ഈ ദിവസം വരുന്നതെങ്കില് അത് സോമവതി അമാവാസി എന്നറിയപ്പെടുന്നു. ഇത്തവണത്തെ സോമവതി അമാവാസി ഏപ്രില് 8 തിങ്കളാഴ്ചയാണ്. ഈ വര്ഷത്തെ ആദ്യ സൂര്യഗ്രഹണവും ഈ അമാവാസി തിഥിയില് സംഭവിക്കും. എന്നിരുന്നാലും, അത് ഇന്ത്യയില് ദൃശ്യമാകില്ല. വേദകലണ്ടര് പ്രകാരം അമാവാസി തിഥി ഏപ്രില് 8ന് പുലര്ച്ചെ 3.11 ന് ആരംഭിക്കും. ഈ തീയതി രാത്രി 11:50 വരെ സാധുവായിരിക്കും.
ചൈത്ര മാസത്തിലെ അമാവാസി നാളില് ചെയ്യുന്ന പിതൃതര്പ്പണം, പുണ്യനദികളില് സ്നാനം, ദാനം, വിളക്ക് ദാനം എന്നിവയ്ക്ക് വലിയ പ്രാധാന്യമുള്ളതായി കണക്കാക്കുന്നു. ഈ ദിവസം വിവാഹിതരായ സ്ത്രീകള് പാല്, വെള്ളം, പുഷ്പം, അക്ഷതം, ചന്ദനം മുതലായവ കൊണ്ട് ആല്മരത്തെ പൂജിക്കുകയും മരത്തിന് ചുറ്റും 108 തവണ വലംവയ്ക്കുകയും ചെയ്യുന്ന ഒരു ആചാരമുണ്ട്. സോമവതി അമാവാസി ദിനത്തില് ചില കാര്യങ്ങള് ചെയ്യുന്നത് ജീവിതത്തില് സന്തോഷവും സമാധാനവും നല്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

സോമവതി അമാവാസിയിലെ ശുഭയോഗങ്ങള്
സോമവതി അമാവാസി ദിവസം ശിവനെ പ്രത്യേകം ആരാധിക്കുന്നു. ശിവനെ ആരാധിക്കുകയും സോമവതി അമാവാസിയില് പുണ്യ സ്നാനം ചെയ്യുകയും ചെയ്താല് പിതൃദോഷത്തില് നിന്നും പാപങ്ങളില് നിന്നും മോചനം ലഭിക്കും. സന്തോഷവും സമാധാനവും സമൃദ്ധിയും വീട്ടില് വസിക്കും. ഇത്തവണത്തെ സോമവതി അമാവാസി തിഥി ഏപ്രില് 8 തിങ്കളാഴ്ച പുലര്ച്ചെ 3.11 ന് ആരംഭിക്കും. രാത്രി 11.50ന് സമാപിക്കും. ജ്യോതിഷപ്രകാരം സോമവതി അമാവാസി നാളില് ഗ്രഹങ്ങളുടെ അപൂര്വ സംയോജനം നടക്കുന്നു. അതിന്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകും. ഇത് ചില രാശിക്കാര്ക്ക് ശുഭകരവും മറ്റുചിലര്ക്ക് അശുഭകരവുമായിരിക്കും. ചില രാശിക്കാര്ക്ക് ഈ ശുഭയോഗങ്ങള് ജീവിതത്തില് ഭാഗ്യവും സന്തോഷവും നല്കും. വീട്ടില് സന്തോഷവും സമാധാനവും ഐശ്വര്യവും വര്ദ്ധിക്കും.
ഇടവം
സോമവതി അമാവാസി മുതല് ഇടവം രാശിക്കാര്ക്ക് അനുകൂല സമയം ആരംഭിക്കും. ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനം രാശിക്ക് അനുകൂലമാണെന്ന് തെളിയും. അത്തരമൊരു സാഹചര്യത്തില്, ഇടവം രാശിക്കാര്ക്കൊപ്പം ഈ സമയം ഭാഗ്യമുണ്ടാകും. ഏത് മേഖലയിലായാലും നിങ്ങളുടെ കഠിനാധ്വാനം വിജയം കാണും. സാമ്പത്തികമായി ധാരാളം നേട്ടമുണ്ടാകും. ജോലിയില് വന്നിരുന്ന തടസ്സങ്ങള് സ്വയമേ നീങ്ങും.
കന്നി
സോമവതി അമാവാസിയിലെ ശുഭകരമായ യോഗങ്ങള് കാരണം, കന്നി രാശിക്കാര്ക്ക് വലിയ നേട്ടങ്ങള് ലഭിക്കാന് സാധ്യതയുണ്ട്. ജോലിയില് സ്ഥാനക്കയറ്റം ലഭിക്കുന്നതോടൊപ്പം ശമ്പള വര്ദ്ധനയും ഉണ്ടായേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്ക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങള് ലഭിക്കും. പ്രണയ ബന്ധങ്ങളില് മാധുര്യം ഉണ്ടാകും. വിവാഹത്തിനുള്ള സാധ്യതകള് തുറന്നുവരും.
തുലാം
തുലാം രാശിക്കാര്ക്ക് ഈ സമയം സാമ്പത്തിക നേട്ടം ഉറപ്പാണ്. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള് വീണ്ടും തുടങ്ങും. നിങ്ങളുടെ കുടുംബത്തില് നിന്ന് നിങ്ങള്ക്ക് വലിയ സമ്പത്ത് ലഭിക്കും. മനസ്സ് സന്തോഷത്തോടെ നിലനില്ക്കും. ഭാഗ്യം നിങ്ങളെ പൂര്ണ്ണമായി പിന്തുണയ്ക്കും. സന്താനങ്ങളുടെ ഭാഗത്തുനിന്നും നല്ല വാര്ത്തകള് ലഭിക്കും. വിദേശയാത്രയ്ക്കോ ജോലി നേടാനോ ശ്രമിക്കുന്നവര്ക്ക് വിജയം കൈവരിക്കാനാകും.
കുംഭം
സോമവതി അമാവാസിയുടെ ഫലം കുംഭം രാശിക്കാര്ക്ക് അനുകൂലമായിരിക്കും. ആത്മീയ പ്രവര്ത്തനങ്ങളില് താല്പര്യം വര്ദ്ധിക്കും. ധനസമ്പാദനത്തിന് പുതിയ വഴികള് രൂപപ്പെടും. വരുമാന സ്രോതസ്സുകള് വര്ദ്ധിക്കും. കരിയറില് വിജയം നേടാന് കഴിയും. മനസ്സ് പോസിറ്റീവായി നിലനില്ക്കും. മത്സര പരീക്ഷകള്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്ത്ഥികള്ക്ക് നല്ല ഫലം ലഭിക്കും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
