Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ശിവരാത്രിയോടനുബന്ധിച്ച് സോമ പ്രദോഷവും രവിയോഗവും ഒന്നിച്ച്; 4 രാശിക്കാര്‍ക്ക് ശിവശക്തിയാല്‍ സമ്പത്ത്
Sompradosha Vrat & Ravi Yoga: നാളെ ഫെബ്രുവരി 10-ാം തീയ്യതി, തിങ്കളാഴ്ച സോമപ്രദോഷ വ്രതവും, രവിയോഗവും രൂപപ്പെടുകയാണ്. ചന്ദ്രന് മിഥുനത്തില് നിന്നും കര്ക്കിടകത്തിലേയ്ക്ക് പ്രവേശിക്കുമ്പോഴാണ് രവിയോഗം രൂപപ്പെടുന്നത്. ചന്ദ്രന്റെ ഓരോ രാശിമാറ്റത്തിലും രവി യോഗം രൂപപ്പെടുന്നതാണ്. കൂടാതെ, നാളെയാണ് സോമപ്രദോഷ വ്രതം. ശിവപ്രീതിക്കായി സോമപ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്. പാപങ്ങള്‍ തീരാനും, ക്ഷമിക്കാനും ഇത് വഴിയൊരുക്കും. കൂടാതെ, ശിവ ശക്തിയാല്‍ നേട്ടങ്ങളും സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

ഒരു വ്യക്തിയുടെ സ്വഭാവം മുതല്‍ പല ഗുണങ്ങളെയും സ്വാധീനിക്കുന്ന ഗ്രഹമാണ് ചന്ദ്രന്. അതുപോലെ, ത്രിമൂത്തികളില് പ്രധാനിയും, സംഹാര ദേവനുമായ ശിവന് പ്രാധാന്യം നല്കുന്ന സോമ പ്രദോഷവും ഒന്നിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് നേട്ടങ്ങളും വര്‍ദ്ധിക്കുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ മുതല്‍ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കാന്‍ വരെ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങളെല്ലാം നേടുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ യോഗം ലഭിക്കുന്നതാണ്. ശിവശക്തിയാല്‍ മുന്ജന്മത്തിലെ പാപങ്ങള്‍ ഇവരില്‍ നിന്നും അകലും. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതാന്തരീക്ഷം ഇവരില്‍ നിറയുന്നതാണ്. സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. നാളത്തെ ദിവസം സോമ പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നേട്ടങ്ങള്‍ ഇരട്ടിയാകുന്നതായിരിക്കും. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതായിരിക്കും. ശനി ദോഷം അകലും. ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ നടക്കാനിരുന്ന പല പ്രശ്നങ്ങളും ഇല്ലാതാകും. മഹാദേവന്റെ അനുഗ്രഹത്താല്‍ കഷ്ടകാലങ്ങള്‍ക്ക് അറുതി നല്‍കുന്നതിന് പരിഹാരം മുന്പില് തെളിയുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കാനും, സമ്പാദിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
കന്നി
പല ഭാഗ്യങ്ങളും ഈ രാശിക്കാരെ തേടി എത്തുന്ന ദിവസമായിരിക്കും ഫെബ്രുവരി 10. ചന്ദ്രന്റെ സ്വാധീനത്താലും മഹാദേവന്റെ അനുഗ്രഹത്താലും നേട്ടങ്ങള്‍ അനവധി ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക പുരോഗതി കൈരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്പില് തെളിയുന്നതായിരിക്കും. തൊഴില്‍ രംഗത്ത് പല ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടതായി വന്നേക്കാം. പുതിയ ഉത്തരവാദിത്തങ്ങള്‍ മുന്നോട്ടുള്ള ജീവിതത്തിലേയ്ക്ക് ഗുണകരമായി ഭുവിക്കുന്നതായിരിക്കും. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ഏത് തൊഴില്‍ ചെയ്യുന്നവര്ക്കം നേട്ടങ്ങള്‍ ലഭിക്കുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. പ്രത്യേകിച്ച്, നാളെ ഈ രാശിക്കാര്‍ക്ക് തികച്ചും ശുഭകരമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്കും നാളത്തെ ദിവസം വളരെ ഫലപ്രദമായിരിക്കും. ജീവിതത്തില്‍ ഒട്ടനവധി ശുഭകാര്യങ്ങള്‍ക്ക് നാളെ സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കാം. സമ്പത്ത് ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. പുതിയ തൊഴില്‍ തേടുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വന്നെത്തുന്നതാണ്. പല വഴിയില്‍ നിന്നായി പണം കയ്യില്‍ വന്നെത്തുന്നതായിരിക്കും. കഷ്ടകാലം അകലുന്നതായിരിക്കും. സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ പെരുമഴ ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും കുറയാനുള്ള വഴികള്‍ തെളിയുന്നതാണ്. പണം സമ്പാദിക്കാനുള്ള അവസരം മുന്നില്‍ വന്നെത്തും. നാളെ സോമ പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാനും ഇവ സഹായിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
