സൂര്യഗ്രഹണത്തോടെ സമയം തെളിയും; മാര്‍ച്ച് അവസാനം ലഭിക്കുന്ന ഭാഗ്യം വര്‍ഷം മുഴുവന്‍

Solar Eclipse: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം നടക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഭാഗിക സൂര്യഗ്രഹണം മാര്‍ച്ച് 29 നിയാഴ്ച ഉച്ചയ്ക്ക് 2:21 മുതല്‍ വൈകുന്നേരം 6:14 വരെയാണ് നടക്കുക. ഈ പ്രതിഭാസം ഇന്ത്യയില്‍ കാണാന്‍ കഴിയില്ല, അതിനാല്‍തന്നെ ഗ്രഹണത്തോട് അനുബന്ധിച്ച സുതക് കാലം ഇവിടെ പാലിക്കേണ്ടതില്ല. മീനം രാശിയിലും ഉത്രട്ടാതി നക്ഷത്രത്തിലും നടക്കുന്ന ഈ ഗ്രഹണത്തിന് ജ്യോതിഷപരമായ പ്രാധാന്യമുണ്ട്.

solar eclipse
Photo Credit: AI Generated

മിക്ക രാശികളിലും സൂര്യഗ്രഹണം പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നത്. എന്നാല്‍ ഇടവം ഉള്‍പ്പെടെ നാല് രാശികള്‍ക്ക് സൂര്യഗ്രഹണം ഗുണകരമാകാം. ഈ രാശികള്‍ക്ക് ഗ്രഹണത്തിന് ശേഷം സാമ്പത്തികവും സാമൂഹികവുമായ പല നേട്ടങ്ങളും അനുഭവപ്പെടാം.

മാര്‍ച്ച് 29-ലെ സൂര്യഗ്രഹണത്തില്‍ നിന്ന് ഏതെല്ലാം രാശികള്‍ക്ക് ഗുണം ലഭിക്കാന്നെുള്ള വിശദാംശങ്ങള്‍ പരിശോധിക്കാം.

ഇടവം

കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2

സൂര്യഗ്രഹണം ഇടവം രാശിയിലുള്ളവരുടെ ജാതകത്തിലെ പതിനൊന്നാം ഭാവത്തില്‍ നടക്കാനിരിക്കുകയാണ്. ഈ സമയത്ത് മീനം രാശിയുടെ അധിപനായ വ്യാഴം ഇടവത്തില്‍ സ്ഥിതി ചെയ്യും. ഈ സാന്നിധ്യം ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. ഓഹരി വിപണി നിക്ഷേപകര്‍ക്ക് ഈ സമയത്ത് നല്ല ലാഭം ലഭിക്കാം. ഈ ഗ്രഹണത്തിലൂടെ ഇവര്‍ക്ക് ഗുണകരമായ ഫലങ്ങള്‍ ലഭിക്കും. കഠിനാധ്വാനം ഫലപ്രദമാകും. ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം നില്‍ക്കും. സംസാരത്തിലും പെരുമാറ്റത്തിലും നിയന്ത്രണം പാലിച്ചാല്‍, നിങ്ങള്‍ക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും, ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

മിഥുനം

മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4

വരുംദിവസം നടക്കാന്‍ പോകുന്ന സൂര്യഗ്രഹണം മിഥുനം രാശിയിലുള്ളവരുടെ 10-ാം ഭാവത്തില്‍ നടക്കും. ഇത് ഇവര്‍ക്ക് ചില അനുകൂല അവസരങ്ങള്‍ നല്‍കും. ഈ രാശിക്കാര്‍ക്ക് പഴയ പരിചയക്കാരില്‍ നിന്നുള്ള സഹായം പ്രയോജനകരമാകാം. മുന്‍പ് നടത്തിയ പരിശ്രമങ്ങളില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നും ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. കരിയറില്‍ മാറ്റങ്ങള്‍ അനുഭവപ്പെടുന്നുവെങ്കിലും, പരിശ്രമത്തിലൂടെ വിജയിക്കാനാകും. നിങ്ങളുടെ സാങ്കേതിക കഴിവുകളും മാനേജ്‌മെന്റ് കഴിവുകളും പ്രയോജനകരമാകും. കൂടാതെ, നിങ്ങളുടെ നയതന്ത്ര കഴിവുകള്‍ മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരെ നിങ്ങളുടെ സംസാരത്തിലൂടെ ആകര്‍ഷിക്കാന്‍ കഴിയും. ഇത് പല രീതിയിലുള്ള പ്രതിഫലങ്ങള്‍ക്ക് വഴിയൊരുക്കും.

മകരം

ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2

മകരം രാശിക്കാര്‍ക്ക് ജാതകത്തിലെ മൂന്നാം ഭാവത്തിലാണ് സൂര്യഗ്രഹണം സംഭവിക്കാന്‍ പോകുന്നത്. പ്രത്യേകിച്ച്, ഈ ദിവസം ശനിയുടെ ഗതി മാറുകയും ചെയ്യുന്നതിനാല്‍, മകരം രാശിക്കാര്‍ക്ക് ഏഴര വര്‍ഷത്തെ ഏഴരശനി ദുരിതങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുകയാണ്. ഈ മാറ്റം അവരുടെ കരിയറും ബിസിനസും അനുകൂലമായ മാറ്റങ്ങ്ള്‍ നല്‍കും. മകരം രാശിക്കാര്‍ ഈ കാലയളവില്‍ സാമ്പത്തിക ലാഭത്തിലേക്ക് നയിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുകയും അവരില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുകയും ചെയ്യും. പുതിയ സംരംഭം ആരംഭിക്കാന്‍ ആലോചിക്കുന്നവര്‍ക്ക് ഈ കാലഘട്ടം അനുകൂലമാണ്. കൂടാതെ, രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളില്‍ ബഹുമാനവും അംഗീകാരവും വര്‍ദ്ധിക്കുകയും സ്വാധീനം കൂടുകയും ചെയ്യും.

കുംഭം

അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4

കുംഭ രാശിയുടെ രണ്ടാം ഭാവത്തിലാണ് സൂര്യഗ്രഹണം നടക്കുന്നത്. ഇത് ഇവര്‍ക്ക് അനുകൂലമായ അവസരങ്ങള്‍ നല്‍കുന്നു. പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നേടാനുള്ള സാധ്യതയുണ്ട്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ പരിഗണിക്കുന്നുണ്ടെങ്കില്‍, ഇപ്പോള്‍ മുന്നോട്ട് പോകാന്‍ അനുയോജ്യമായ സമയമാണ്. പ്രോപ്പര്‍ട്ടി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ വിജയകരമാകാം. കൂടാതെ, സ്വത്തു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെങ്കില്‍, പോസിറ്റീവ് ഫലം പ്രതീക്ഷിക്കാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, March 27, 2025, 22:02 [IST]
X
Desktop Bottom Promotion