Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
സൂര്യ-കേതു സംയോഗം: മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രഹണദോഷം; അത്യന്തം ശ്രദ്ധ വേണം
പ്രകൃതിയിലെ ഏറ്റവും വിസ്മയകരമായ പ്രതിഭാസങ്ങളാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവുമെല്ലാം. ചന്ദ്രന്, ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുന്നതാണ് സൂര്യഗ്രഹണം. ഈ സമയം ചന്ദ്രന് താത്കാലികമായി സൂര്യനെ മറയ്ക്കുകയും ഭൂമിയില്‍ പകല്‍സമയവും സന്ധ്യയുടെ പ്രകീതിയുണ്ടാകുകയും ചെയ്യുന്നു. ഈ അപൂര്‍വ്വ പ്രതിഭാസം പൂര്ണ്ണഗ്രഹണമോ ഭാഗിക ഗ്രഹണമോ ആകാം.

ഇന്ന് രാത്രി ആരംഭിക്കുന്ന സൂര്യഗ്രഹണം ഈ വര്‍ഷത്തെ ഒടുവിലത്തെ ഗ്രഹണമാണ്. രാത്രി 9.13ന് ആരംഭിച്ച് നാളെ പുലര്‍ച്ചെ 3.17ന് ഗ്രഹണം അവസാനിക്കും. കന്നി രാശിയില്‍, അത്തം നക്ഷത്രത്തിലാണ് ഇത്തവണ ഗ്രഹണം നടക്കുന്നത്. ഈ ദിവസം സൂര്യന്, ബുധന്‍, കേതു, ചന്ദ്രന് എന്നിവയുടെ സവിശേഷ സംയോഗവും നടക്കുന്നുണ്ട്. സൂര്യനില്‍ നിന്നന് രണ്ടാമത്തെ ഭാവത്തിലായിരിക്കും ശുക്രന്. വക്രഗതിയിലുള്ള ശനി ആറാം ഭാവത്തിലും. ഇത്തവണത്തെ സൂര്യഗ്രഹണം കന്നി രാശിയിലും അത്തം നക്ഷത്രത്തിലും ജനിച്ചവര്‍ക്ക് ഗുണകരമായിരിക്കും.
സുതക കാലം
ഈ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകാത്തത് കൊണ്ടുതന്നെ ഗ്രഹണസമയത്തെ സുതക കാലം ഇന്ത്യയിലുള്ളവര്‍ക്ക് ബാധകമല്ല. എങ്കിലും എന്താണ് സുതകകാലമെന്നും ആ സമയത്ത് എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്നും നോക്കാം. ഗ്രഹണസമയത്തിന് മുമ്പും പിമ്പുമുള്ള നിശ്ചിതസമയമാണ് സുതകകാലം. ഈ സമയം ശുഭകാര്യങ്ങള്‍ക്കും ചടങ്ങുകള്‍ക്കും അനുയോജ്യമല്ല. ഈ സമയത്ത് അത്തരം കാര്യങ്ങള്‍ ചെയ്താല്‍ ദൗര്‍ഭാഗ്യവും പരാജയവുമാണ് ഫലമെന്ന് കരുതപ്പെടുന്നു. സൂര്യഗ്രഹണ സമയത്തെ സുതക കാലം ഗ്രഹണത്തിന് നാലുമണിക്കൂറോ പന്ത്രണ്ട് മണിക്കൂറോ മുമ്പ് ആരംഭിക്കുന്നു. ഗ്രഹണം കഴിയുന്നതോടെ സുതകകാലവും കഴിയും.
കേതു-സൂര്യ സംയോഗവും ഗ്രഹണദോഷവും
സൂര്യഗ്രഹണത്തോടൊപ്പം ഇന്ന് സൂര്യന്റെയും കേതുവിന്റെയും സംയോഗവും നടക്കുന്നുണ്ട്. ഇത് ഗ്രഹണദോഷത്തിന് കാരണമാകുന്നു. ഗ്രഹണസമയത്ത് സൂര്യന് രാഹുവും കേതുവും തടസ്സങ്ങള്‍ സൃഷ്ടിക്കയാലാണ് ഗ്രഹണദോഷം രൂപമെടുക്കുന്നത്. ജ്യോതിഷത്തില്‍ രാഹുവിനെയും കേതുവിനെയും ദോഷഗ്രഹണങ്ങളായാണ് കണക്കാക്കുന്നത്. ഒരുവന്റെ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് ഗ്രഹങ്ങളും ഫലങ്ങള്‍ നല്‍കുന്നത്. രാഹുകേതുക്കളുടെ നിഴല്‍ സൂര്യനെ മറയ്ക്കുമ്പോള്‍ ഗ്രഹണദോഷത്താല് നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കപ്പെടുകയും അത് ആളുകളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
ഗ്രഹണദോഷ ഫലങ്ങള്‍
ഗ്രഹണദോഷത്തിന്റെ ഫലങ്ങള്‍ അത്യന്തം വിനാശകരമാകാം. ജീവിതത്തിന്റെ പല ഘട്ടങ്ങളെയും അത് സ്വാധീനിക്കും. ചന്ദ്ര ഗ്രഹണ ദോഷവും സൂര്യ ഗ്രഹണ ദോഷവും പ്രത്യേകമായ ഫലങ്ങള്‍ നല്കുന്നു. ഗ്രഹണ ദോഷം എങ്ങനെയാണ് ജീവിതത്തില്‍ പ്രതിഫലിക്കുക എന്നറിയാം.
സ്ഥിരമായോ അല്ലെങ്കില്‍ അടിക്കടിയോ ഉണ്ടാകുന്ന ധനനഷ്ടം. സാമ്പത്തികനേട്ടമുണ്ടായാലും അത് നിലനില്‍ക്കില്ല.
കരിയറിലും ജോലിസ്ഥലത്തും വിജയത്തിനും നേട്ടത്തിനുമുള്ള അവസരങ്ങള്‍ കുറയുക.
ടെന്‍ഷന്‍, ദേഷ്യം, അമിതചിന്ത, ആശങ്ക, നിരാശ എന്നിവ കൈകാര്യം ചെയ്യാന്‍ കഴിയാതെ വരിക. മര്യാദയോടെ പെരുമാറാന്‍ കഴിയാതെ വരിക.
മുതിര്‍ന്നവരോട് അപമര്യാദയായി പെരുമാറുക, അനാദരവ്. ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നിരാകരിക്കല്‍.
സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാതിരിക്കുക. സമൂഹത്തില്‍ മോശം പേര്. തത്ഫലമായി ഒറ്റപ്പെടല്‍, ഏകാന്തത, സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ പിന്തുണ ഇല്ലാതിരിക്കല്‍.
വിവാഹതടസ്സം. ജാതകത്തില്‍ ഗ്രഹണ ദോഷമുണ്ടെങ്കില്‍ ഉത്തമ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. ദാമ്പത്യത്തില്‍ പൊരുത്തക്കേട്, സംഘര്‍ഷങ്ങള്‍, പരസ്പരം മനസ്സിലാക്കാതിരിക്കല്‍ എന്നിവയുണ്ടാകാം.
ബന്ധത്തില്‍ വിള്ളല്‍ വിശ്വാസക്കുറവ്. ഇവ കാരണം മാനസികമായ സംഘര്‍ഷങ്ങള്‍, ഉത്കണ്ഠ, ടെന്‍ഷന്‍, ആശയക്കുഴപ്പം, അമിതചിന്ത.
മറ്റ് ആളുകള്‍ ചെയ്യുന്ന കാര്യങ്ങളിലെ തെറ്റ് കണ്ടെത്താന്‍ കഴിയാതിരിക്കല്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications