Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ വര്ഷം അവസാന സൂര്യഗ്രഹണം: 12 രാശിയിലും അപൂര്വ്വം ഈ അനുഭവങ്ങള്, സ്ഥിതി സങ്കീര്ണം
ഈ വര്ഷത്തെ അവസാന സൂര്യ ഗ്രഹണമാണ് ഒക്ടോബര് 2-ന് സംഭവിക്കാന് പോവുന്നത്. ഈ ദിനത്തില് തന്നെയാണ് പിതൃപക്ഷ അമാവാസിയും വരുന്നത്. ഇത് രണ്ടും ചേര്ന്ന് വരുന്നത് കൊണ്ട് തന്നെ ഗ്രഹണദിനത്തിന് പ്രത്യേകതകള് ഏറെയാണ്. എന്നാല് ഗ്രഹണ സമയം അത് ഓരോ രാശിക്കാരിലും എപ്രകാരമാണ് ബാധിക്കുന്നത് എന്നും ദോഷമാണോ ഗുണമാണോ ഇത് വഴി നിങ്ങള്ക്കുണ്ടാവുന്നത് എന്നും നമുക്ക് നോക്കാം.
വേദജ്യോതിഷ പ്രകാരം ഈ വര്ഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ സൂര്യ ഗ്രഹണമാണ് സംഭവിക്കാന് പോവുന്നത്. ഒക്ടോബര് 2-ന് രാത്രി 9.14ന് ആരംഭിക്കുന്ന ഗ്രഹണം അടുത്ത ദിവസം 3.17-രാവിലെയാണ് അവസാനിക്കുന്നത്. ഈ ദിനത്തില് 12 രാശിക്കാര്ക്കും എപ്രകാരമാണ് ഫലങ്ങള് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്ക്ക് വരുന്ന സൂര്യഗ്രഹണം പലപ്പോഴും പ്രയാസങ്ങള് നല്കുന്നതായിരിക്കും. എന്നാല് ചില കാര്യങ്ങള് വളരെ നല്ല രീതിയില് മുന്നോട്ട് പോവുകയും ചെയ്യുന്നു. പലപ്പോഴും ജീവിതത്തിലെ പുതിയ മാറ്റങ്ങളെ ഉള്ക്കൊള്ളുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. എന്നാല് ഗ്രഹണ ശേഷം ഇവര്ക്ക് മികച്ച സമയമായിരിക്കും. പക്ഷേ സാമ്പത്തികമായി പലപ്പോഴും ഈ ഗ്രഹണം ഇവര്ക്ക് ദോഷം നല്കും.
ഇടവം
ഇടവം രാശിക്കാര്ക്ക് വരുന്ന ഗ്രഹണം പലപ്പോഴും ദോഷകരമായ ഫലങ്ങളാണ് നല്കുന്നത്. ഇത് ജീവിതത്തില് പ്രതിസന്ധികള് നല്കുന്നു. പല കാര്യങ്ങളിലും ഒരു ബ്രേക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആഴത്തില് ചിന്തിച്ച് വേണം ഓരോ കാര്യവും ചെയ്യുന്നതിന്. പലപ്പോഴും ആഗ്രഹങ്ങള് ഒന്നും തന്നെ നടക്കുന്നില്ല എന്നതാണ് സത്യം. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറിക്കൊള്ളണം എന്നില്ല.
മിഥുനം
മിഥുനം രാശിക്കാര്ക്ക് ഗ്രഹണം പ്രതിസന്ധികള് നല്കുന്നു. പലപ്പോഴും സൗഹൃദത്തിലാണ് പ്രതിസന്ധികള് വര്ദ്ധിക്കുന്നത്. ഇത് ജീവിതത്തില് കൂടുതല് ആഴത്തില് ചിന്തിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. പല കാര്യങ്ങള്ക്കും ഗുണനിലവാരം നഷ്ടപ്പെട്ടേക്കാം. പൊതുവേ മോശം സമയമാണ് വരുന്ന ഗ്രഹണം നിങ്ങള്ക്ക് നല്കുന്നത്.
കര്ക്കിടകം
കര്ക്കിടകം രാശിക്കാര്ക്ക് അനുകൂലമല്ലാത്ത പല കാര്യങ്ങളും ഗ്രഹണ സമയം നല്കുന്നു. പലപ്പോഴും കരിയറില് താഴ്ചയാണ് ഇവരെ കാത്തിരിക്കുന്നത്. പ്രമോഷന് ചുണ്ടിനും കപ്പിനും ഇടയില് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കഴിവുകള് എവിടേയും അംഗീകരിക്കപ്പെടുന്നില്ല. അത് തന്നെ ജീവിതം വെല്ലുവിളിയിലേക്ക് എത്തിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്ക്ക് ഗ്രഹണം നല്കുന്നത് പോസിറ്റീവ് മാറ്റങ്ങള് തന്നെയാണ്. പലപ്പോഴും സന്തോഷങ്ങള് നിങ്ങളെ തേടി എത്തുന്ന സമയമാണ്. ജോലിയില് പുതിയ അവസരങ്ങളും തേടി എത്തുന്നു. എന്തിനും ഏതിനും മികച്ച് നില്ക്കുന്നതിന് സാധിക്കുന്നു. ഗ്രഹണം അനുകൂലമായി മാറുന്ന രാശിക്കാരില് ചിങ്ങം മികച്ചത് തന്നെയാണ്.
കന്നി
കന്നി രാശിക്കാര്ക്ക് ഗ്രഹണം സാമ്പത്തിക രംഗത്ത് മികച്ച നേട്ടങ്ങള് നല്കുന്നു. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള് ആഗ്രഹിക്കുന്നത് പോലെ തന്നെ നടക്കുന്നു. ലോണിന്റെ കാര്യം പൂര്ത്തീകരിക്കുന്നതിനും അത് ലഭിക്കുന്നതിനും ഉള്ള മികച്ച സമയമാണ്. പഠനാവശ്യങ്ങള്ക്ക് വിദേശത്ത് പോവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും.
തുലാം
തുലാം രാശിക്കാര്ക്ക് അനുകൂല മാറ്റങ്ങള് ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും അനുകൂലമല്ലാത്ത നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. മോശമായ പെരുമാറ്റം നിങ്ങള്ക്ക് പല മേഖലയില് നിന്നും ലഭിക്കുന്നു. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിനും സാധിക്കുന്നു. ഗ്രഹണ സമയം അനുകൂല മാറ്റങ്ങളില് നിങ്ങള് തന്നെ അത്ഭുതപ്പെടും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്ക്ക് കരിയറില് അനുകൂലമായ മാറ്റങ്ങള് ഉണ്ടാവുന്നു സമയമാണ് വരുന്ന ഗ്രഹണ ദിനം. സമ്പൂര്ണ സൂര്യ ഗ്രഹണം നിങ്ങളെ സാമ്പത്തിക നേട്ടങ്ങള് കൊണ്ട് മൂടുന്നു. പലപ്പോഴും പ്രമോഷനും ശമ്പള വര്ദ്ധനവും ഉള്പ്പടെയുള്ള കാര്യങ്ങള് ലഭിക്കാം. വ്യായാമം സ്ഥിരമാക്കുന്നതിലൂടെ ആരോഗ്യം തിരിച്ച് പിടിക്കാനും സാധിക്കും.
ധനു
ധനുരാശിക്കാര്ക്ക് ഗ്രഹണം അത്ര അനുകൂലമായ മാറ്റങ്ങള് നല്കുകയില്ല. അപ്രതീക്ഷിതമായ പല പ്രതിസന്ധികളും നിങ്ങള് അനുഭവിക്കേണ്ടി വരാം. അതെല്ലാം പലപ്പോഴും ജീവിതത്തില് പ്രതികൂല സാഹചര്യങ്ങള് സൃഷ്ടിച്ചേക്കാം. ദാമ്പത്യജീവിതത്തില് പ്രശ്നങ്ങള് കൂടുന്നു. ക്രിയേറ്റീവിറ്റിയില് നെഗറ്റീവിറ്റി വര്ദ്ധിക്കുന്നതിനാല് പ്രശ്നങ്ങള് കൂടുതലാവും.
മകരം
മകരം രാശിക്കാര്ക്ക് മികച്ച മാറ്റങ്ങള് ഉണ്ടാവുന്ന സമയമാണ് വരുന്ന ഗ്രഹണ ദിനം. അത് മാത്രമല്ല വിദ്യാഭ്യാസത്തിനായി കൂടുതല് സമയം ഇവര് ചിലവഴിക്കുന്നു. കുടുംബത്തില് സന്തോഷവും സമാധാനവും നിറയും. പ്രിയപ്പെട്ടവര്ക്കൊപ്പം സമയം ചിലവഴിക്കുന്നതിനും അതിന് വേണ്ടി കാര്യങ്ങള് ചെയ്യുന്നതിനും സാധിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്ക്ക് സമ്പൂര്ണ സൂര്യഗ്രഹണം നിങ്ങളുടെ എല്ലാ വിധത്തിലുള്ള സംശയങ്ങള്ക്കും ആശങ്കകള്ക്കും അവസാനം സൃഷ്ടിക്കുന്നു. എന്ത് പ്രയാസകരമായ കാര്യമാണെങ്കിലും അതിനെ പ്രതിരോധിക്കുന്നതിലും ചെയ്ത് തീര്ക്കുന്നതിനും സാധ്യതയുണ്ട്. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നില്ല. ജീവിതം പൊതുവേ അനുകൂല ഫലങ്ങള് പ്രദാനം ചെയ്യുന്ന ഒരു സമയമാണ്.
മീനം
മീനം രാശിക്കാര്ക്ക് പ്രതിസന്ധികള് വര്ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നതില് സംശയം വേണ്ട. പലപ്പോഴും സാമ്പത്തിക മേഖലയില് പ്രതികൂലമായ നിരവധി മാറ്റങ്ങള് കൊണ്ട് വരുന്നു. വരുമാന മാര്ഗ്ഗങ്ങള് വര്ദ്ധിക്കുമെങ്കിലും കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില് അത് പ്രശ്നങ്ങള് കൂട്ടുന്നു. ദേഷ്യം നിയന്ത്രിക്കണം. അതോടൊപ്പം തന്നെ മറ്റുള്ളവരുടെ കാര്യത്തില് ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
