Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
സൂര്യഗ്രഹണം 2025: മൂന്ന് മാസം കഷ്ടകാലം, മൂന്ന് നക്ഷത്രക്കാര്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കുക
Solar Eclipse: 2025-ലെ ആദ്യത്തെ സൂര്യഗ്രഹണം മാര്‍ച്ച് 29 ന് നടക്കുകയാണ്. മീനത്തിലാണ് ഇത്തവണ സൂര്യഗ്രഹണം നടക്കാന്‍ പോകുന്നത്. അതിനാല്‍, മാര്‍ച്ച് 29 മുതല്‍ അടുത്ത് വരുന്ന മൂന്ന് മാസം ചില നക്ഷത്രക്കാര്‍ സൂക്ഷിക്കണം. ഇവരില്‍ കഷ്ടകാലം ആരംഭിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ആരംഭിക്കുന്നതാണ്. കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യത. ഏതെല്ലാം നക്ഷത്രക്കാര്‍, എന്തിനെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കം.

ഉത്രം
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം മൂലം ഉത്രം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍, അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നത് നല്ലതാണ്. കടം വാങ്ങാതിരിക്കാനും, കടം കൊടുക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതാണ്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സ് നടത്തന്നവര്‍ക്ക് കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. അതുപോലെ, തൊഴില്‍ ഇടങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കഷ്ടപ്പാടുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്ന അനവധി കാര്യങ്ങള്‍ ഉണ്ടായേക്കാം. ബന്ധുക്കളുമായി പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. അതിനാല്‍, വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. പണം ചിലവാകുന്ന പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുക. മനസ്സിലുള്ള വിഷമങ്ങള്‍ പങ്കാളിയോട് തുറന്ന് സംസാരിക്കുന്നതും നല്ലതായിരിക്കും.
പൂരം
പൂരം നക്ഷത്രക്കാര്‍ കുടുംബ പ്രശ്നങ്ങളില്‍ അമിതമായി ഇടപഴകാതിരിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും കടം വാങ്ങേണ്ട ഇവസ്ഥ ഇവരില്‍ ഉണ്ടായേക്കാം. ഏതൊരു കാര്യം ചെയ്താലും അവ പ്രശ്നങ്ങളില്‍ ചെന്ന് കലാശിക്കാം. മാനസിക വിഷം ഉണ്ടായേക്കാം. അനാവശ്യ ആരോപണങഅങള് കേള്‍ക്കേണ്ടതായി വന്നേക്കാം. മനക്കരുത്ത് കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കുക. ശത്രുക്കളെ സൃഷ്ടിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. മോശം പദപ്രയോഗങ്ങള്‍ ഒഴിവാക്കുക. സ്വത്ത് കച്ചവടം ഒഴിവാക്കുക. ജോലി രാജി വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പുതിയ ജോലി ലഭിക്കാന്‍ കഷ്ടപ്പാട് അനുഭവിക്കേണ്ടതായി വന്നേക്കാം. ജോലി സ്ഥലത്ത് സൗമ്യത പാലിക്കുന്നത് നല്ലതാണ്. നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധഇക്കുക. പുതിയ ബാധ്യതകള്‍ ഏറ്റെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മനസ്സിനെ ശാന്തമാക്കാന്‍ ശീലിക്കുന്നതും നല്ലതാണ്.
മകം
മകം നക്ഷത്രക്കാരും സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കുക. പ്രശ്നങ്ങള്‍ പലതും ഈ നക്ഷത്രക്കാരെ പിന്തുടരുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ മാനസിക വിഷമങ്ങള്‍ വര്‍ദ്ധിപ്പിക്കാം. തൊഴിലിടത്ത് നിന്നും പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ശകാരം കേള്‍ക്കാന്‍ സാധ്യത. പലപ്പോഴും ജോലിയില്‍ മടുപ്പ് തോന്നാം. കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. പണം എല്ലാ ആവശ്യങ്ങള്‍ക്കും തികയാത്ത അവസ്ഥ ഉണ്ടായേക്കാം. പലപ്പോഴും ജോലിയില്‍ നിന്നും വിട്ട് നില്ക്കാന് തോന്നാം. പുതിയ ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടാം. നിങ്ങള്‍ക്ക് ലഭിക്കേണ്ട അംഗീകാരങ്ങള്‍ ശരിയായ വിധത്തില്‍ ലഭിക്കുന്നില്ല എന്ന തോന്നല്‍ നിങ്ങളില്‍ ഉണ്ടായേക്കാം. സഹായിക്കാം എന്ന് പറഞ്ഞവര്‍ വാക്ക് മാറ്റാന്‍ സാധ്യത. അതിനാല്‍, ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് വളരെ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എല്ലാം ചിന്തിച്ച് ചെയ്യുക. സമാധാനത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
