Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
മാര്‍ച്ച് 29 സൂര്യഗ്രഹണ ദിവസം എന്തായിരിക്കും നിങ്ങളുടെ ഫലം? ജനിച്ച രാശിപ്രകാരം പ്രതിസന്ധി ഇവര്‍ക്ക്
Solar Eclipse Day 2025: മാര്‍ച്ച് 29 ചൈത്ര അമാവാസി ദിനത്തില്‍ സൂര്യഗ്രഹണം സംഭവിക്കുകയാണ്. ഇത്തവണത്തെ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവുകയില്ലെങ്കിലും 12 രാശികളെയും കാര്യമായ രീയില്‍ ഇവ ബാധിക്കുന്നതാണ്. കാരണം, വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് സൂര്യന്. സൂര്യനെ ആത്മാവിന്റെയും, പിതൃത്വത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശുഭകമാണെങ്കില് ആരോഗ്യം, ആത്മവിശ്വാസം, സാമൂഹിക നില എന്നിവയെ ബാധിക്കുന്നതാണ്.

ഒരു വ്യക്തിയുടെ സമൂഹത്തിലെ വിലയും സ്ഥാനവും നിര്‍ണ്ണയിക്കാന്‍ സൂര്യന് മൂലം സാധിക്കുന്നതാണ്. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശുഭകരമാണെങ്കില്‍ സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കുന്നതാണ്. നിലവില്‍ മാര്‍ച്ച് 29ന് സൂര്യഗ്രഹണം നടക്കുന്ന ദിവസം 12 രാശികള്‍ക്കും വ്യത്യസ്ത ഫലങ്ങള്‍ ലഭിക്കുന്നതാണ്. ഇവ എന്തെല്ലാമെന്ന് നോക്കാം. അതില്‍ പ്രതിസന്ധികള്‍ നേരിടുന്നത് ഇവരാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം വളരെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വന്നേക്കാം. സാമ്പത്തിക നഷ്ടങ്ങള്‍ ഇവരില്‍ ഉണ്ടാകനുള്ള സാധ്യത വളരെ കൂടുതലാണ്. വാഹനം ഓടിക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങള്‍ക്കായി ചെയ്യുന്ന പല കാര്യങ്ങളും ദോഷകരമായി ഇവരില്‍ വന്നെത്തുന്നതാണ്. ഉദര സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. പല കുടുംബ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ബന്ധുക്കള്‍ക്കിടയില്‍ ഇവരെക്കുറിച്ച് പല തെറ്റിധാരണകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസ്സില്‍ അനവധി പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഓരോ തീരുമാനങ്ങള്‍ എടുക്കുമ്പോഴും ശ്രദ്ധിക്കുക. കൃത്യസമയത്ത് ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുക.
തുലാം
തുലാം രാശിക്കാര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. സമ്മിശ്രഫലമായിരിക്കും തുലാം രാശിക്കാര്‍ക്ക് ലഭിക്കുന്നത്. നേട്ടങ്ങള്‍ ചെറിയ രീതിയില്‍ ഇവരില്‍ വന്നെത്തുന്നതാണ്. മനസ്സില്‍ വിഷമം വര്‍ദ്ധിക്കുന്നതാണ്. ഇഷ്ടപ്പെട്ടവരില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. അവഗണനകള്‍ വിഷമിപ്പിക്കുന്നതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ പ്രതിസന്ധികള്‍ നേരിടുന്നതാണ്. പലതും ആഗ്രഹിച്ച രീതിയില്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. പ്രതിസന്ധികള്‍ പലതും തറണം ചെയ്യാന്‍ സാധിക്കും. എന്നിരുന്നാലും പണം ശരിയായ വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഇവര്‍ക്ക് ഉണ്ടാകുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കാന്‍ പോകുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ കുറവായിരിക്കും. മാനസിക വിഷമങ്ങള്‍ കുറയുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കും. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ പലതും നേരിടേണ്ടതായി വന്നേക്കാം.
മീനം
ആരോഗ്യപരമായി മീനം രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കുന്നതാണ്. നേത്രരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ആരോഗ്യം നിലനിര്‍ത്താന്‍ പണം അമിതമായി മുടക്കുന്നതായിരിക്കും. പ്രതീക്ഷിച്ച രീതിയിൽ പല കാര്യങ്ങളും ചെയ്തെടുക്കാൻ ഈ രാശിക്കാർക്ക് സാധിക്കാതെ വന്നേക്കാം. മാതാപിതാക്കളിൽ നിന്നും വിഷമിപ്പിക്കുന്ന കാര്യങ്ങൾ മക്കൾക്ക് നേരിടേണ്ടതായി വന്നേക്കാം. ദാമ്പത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
