Solar Eclipse 2024: 50 വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ ഗ്രഹണം: 27 നാളിനും സമ്പൂര്‍ണഫലം

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കാന്‍ പോവുകയാണ്. ഏപ്രില്‍ 8-ന് ആദ്യത്തെ ഗ്രഹണം സംഭവിക്കും. ഈ വര്‍ഷത്തെ സൂര്യഗ്രഹണം സമ്പൂര്‍ണ ഗ്രഹണമാണ്. അത് മാത്രമല്ല കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മെക്‌സിക്കോ എന്നിവയിലൂടെ അമേരിക്കയുടെ ചില ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാവും. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ കടന്ന് പോവുന്നതിന്റെ ഫലമായാണ് സമ്പൂര്‍ണ ഗ്രഹണം സംഭവിക്കുന്നത്. ഈ സമയം പ്രകൃതിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും.

2024-ലെ ആദ്യ ഗ്രഹണമായത് കൊണ്ട് തന്നെ ഇത് ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ അനുകൂല ഫലങ്ങള്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും 27 നക്ഷത്രക്കാര്‍ക്കും സമ്പൂര്‍ണ ഫലം എന്തൊക്കെയെന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Solar Eclipse April 2024

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സമ്പൂര്‍ണ സൂര്യഗ്രഹണം അല്‍പം പ്രയാസങ്ങള്‍ നല്‍കിയേക്കാം. കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാം കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കുക. കൂടാതെ പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമായി മാറുകയും ചെയ്യുന്നു. ഗ്രഹണ ശേഷം പക്ഷേ നിങ്ങള്‍ക്ക് പുത്തനുണര്‍വ്വുണ്ടാവുന്നു. അത് മാത്രമല്ല പുതിയ തുടക്കങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു.

ഇടവക്കൂറ് (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗ്രഹണമാറ്റങ്ങള്‍ അതിഭീകരമായി ബാധിക്കുകയില്ല. അത് മാത്രമല്ല കൂടുതല്‍ സമയം ഇടവേള എടുത്ത് വേണം ഒാരോ കാര്യവും ചെയ്യുന്നതിനും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും ആഴത്തില്‍ ചിന്തിച്ചാണ് ഇവര്‍ ഓരോ കാര്യവും ചെയ്യുന്നത്. അതുകൊണ്ട് തന്നെ എപ്രകാരം മുന്നോട്ട് പോവണം എന്നത് ഇവര്‍ക്ക് അറിയാം.

മിഥുനക്കൂറ് (മകയിരം അവസാ പകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല പ്രതിസന്ധികളും ഈ ഗ്രഹണ സമയം അനുഭവിക്കേണ്ടതായി വരുന്നു. മിക്കപ്പോഴും നിങ്ങള്‍ മികച്ച സുഹൃത്തുക്കള്‍ എന്ന് കരുതുന്ന വ്യക്തികളില്‍ നിന്ന് മോശം അനുഭവത്തിനുള്ള സാധ്യതയുണ്ട്. പലയിടങ്ങളിലും നിങ്ങള്‍ തഴയപ്പെട്ടേക്കാം. ഗുണനിലവാരം പല കാര്യങ്ങളിലും നഷ്ടപ്പെട്ടേക്കാം. സൗഹൃദങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പൊതുവേ മോശം സമയമാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്.

കര്‍ക്കിടകക്കൂറ് (പുണര്‍തം നാലാംപാദം, പൂയ്യം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കരിയര്‍ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. ഗുണപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ മികച്ചതാക്കുന്നു. ജോലിയില്‍ പ്രമോഷനും നേട്ടങ്ങളും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ചിലപ്പോള്‍ ചില ഭയങ്ങള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. നിങ്ങളുടെ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കുന്നു. സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് തന്നെ ചില സമയം കണ്ടെത്തണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗ്രഹണം നല്‍കുന്നത് അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്നു. മാനസികമായി പല വിധത്തിലുള്ള സന്തോഷം നിങ്ങളെ തേടി എത്തുന്നു. യാത്രയില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കും. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം കണ്ടെത്തുന്നതിനും അതില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. ഗ്രഹണം നിങ്ങളെ അനുകൂല ഫലങ്ങളിലേക്ക് എത്തിക്കും.

കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി) കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ലോണിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. നിക്ഷേപത്തില്‍ പുരോഗതി ഗ്രഹണം കഴിയുന്നതോടെ ലഭിക്കുന്നു. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി മികച്ചത് എപ്പോഴും തിരഞ്ഞെടുക്കും. കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായിരിക്കും.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഗ്രഹണസമയം. നിങ്ങളുടെ സ്വന്തം ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. മോശമായ പെരുമാറ്റം പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. ടോക്‌സിക് ആയ ആളുകള്‍ നിങ്ങളുടെ ചുറ്റും ഉണ്ടാവുന്നു. അസന്തുലിതമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഗ്രഹണ സമയം അനുകൂല മാറ്റങ്ങളില്‍ തുലാക്കൂറിലെ മൂന്ന് നക്ഷത്രക്കാരെ അനുഗ്രഹിക്കുന്നു.

വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കരിയറില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സമ്പൂര്‍ണ സൂര്യ ഗ്രഹണമം നിങ്ങളെ സാമ്പത്തിക നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തിച്ചേക്കാം. പുതിയ ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പെട്ടെന്നുള്ള കരിയര്‍ മാറ്റം നിങ്ങളെ അല്‍പം ബുദ്ധിമുട്ടിച്ചേക്കാം, എങ്കിലും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ഫിറ്റ്‌നസ് ലക്ഷ്യം കാണുന്നു. വ്യായാമം സ്ഥിരമാക്കുന്നതിലൂടെ ആരോഗ്യം തിരിച്ച് പിടിക്കാം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗ്രഹണം അത്ര അനുകൂലമായ മാറ്റങ്ങള്‍ അല്ല നല്‍കുന്നത്. അപ്രതീക്ഷിതമായ ബന്ധം നിങ്ങളില്‍ പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. വികാരാധിനനായി പലപ്പോഴും മാറുന്നതിനുള്ള സാധ്യതയുണ്ട്. ധനുക്കൂറിലുള്ളവരെ സംബന്ധിച്ചിടത്തോളം വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സര്‍ഗ്ഗാത്മകമായി ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ക്രിയേറ്റീവിറ്റി വര്‍ദ്ധിക്കുന്നത് വഴി ജീവിതം മാറി മറിയുന്നു.

മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപകുതി)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും നിലവിലെ സാഹചര്യം അനുകൂലമായി മാറുന്നതിന് സാധ്യതയുണ്ട്. ഗ്രഹണം നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പ്രിയപ്പെട്ടവരെക്കുറിച്ച് ആലോചിക്കുന്ന നിമിഷത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. സമാധാനം നിലനില്‍ക്കുകയും അതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്യും.

കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സമ്പൂര്‍ണ സൂര്യഗ്രഹണം നിങ്ങളുടെ എല്ലാ വിധത്തിലുള്ള സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമം നല്‍കുന്നു. സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു. നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഗ്രഹണമാണ് എന്നത് കൊണ്ട് മാത്രം നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വരുന്നില്ല. ജീവിതം പൊതുവേ അനുകൂലമായി മാറുന്നു.

മീനം രാശി (പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാര്‍ക്ക് പല അവസ്ഥകളിലും ഗ്രഹണ സമയം മുന്‍ഗണന ലഭിക്കുന്നു. സമ്പൂര്‍ണ സൂര്യഗ്രഹണം സാമ്പത്തിക മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞ് വരും. ഭയത്തെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ബിസിനസ് പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിലൂടെ ലാഭം നിങ്ങളെ തേടി വരുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, March 28, 2024, 20:10 [IST]
X
Desktop Bottom Promotion