Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
സൂര്യഗ്രഹണവും മഹാശനിമാറ്റവും ഒരുമിച്ച്: 2025 വെറുതെ പോവില്ല, തൊട്ടതെല്ലാം പൊന്നാവും, കത്തിജ്വലിക്കും രാശി
സൂര്യ ഗ്രഹണവും മഹാശനി മാറ്റവും 2025-ല്‍ ഒരുമിച്ചാണ് സംഭവിക്കുന്നത്. ഇത് പുതുവര്‍ഷത്തിലെ ഏറ്റവും മികച്ച ഒരു മാറ്റമാണ് എന്നതില്‍ സംശയം വേണ്ട. രണ്ടര വര്‍ഷത്തിന് ശേഷമാണ് ശനി കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് മാറുന്നത്. ശനി തന്റെ സ്വന്തം രാശിയായ കുംഭത്തില്‍ നിന്ന് മീനത്തിലേക്ക് മാറുമ്പോള്‍ അത് ചില രാശിക്കാരില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ അതോടൊപ്പം സൂര്യ ഗ്രഹണം കൂടി സംഭവിച്ചാല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ചില രാശിക്കാരുണ്ട്. ഗ്രഹണ സമയം പൊതുവേ ദോഷങ്ങളാണ് സംഭവിക്കുന്നത് എന്നൊരു വിശ്വാസം നിലവിലുണ്ട്, അതുപോലെ തന്നെ ശനിയുടെ മാറ്റവും പല വിധത്തിലുള്ള ദോഷഫലങ്ങള്‍ നല്കുന്നു.
എന്നാല്‍ ഗ്രഹണവും ശനിമാറ്റവും ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഗ്യ ഫലങ്ങളാണ് മൂന്ന് രാശിക്കാര്‍ക്ക് നല്‍കുന്നത്.മാര്‍ച്ച് 29-നാണ് സൂര്യ ഗ്രഹണവും ശനിമാറ്റവും സംഭവിക്കുന്നത്. ഇത് 12 രാശിക്കാരില്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കരിയര്‍, സാമ്പത്തികം, ദാമ്പത്യം, ജോലി എന്നിങ്ങനെ ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഇവരെ കാത്തിരിക്കുന്നു. എല്ലാ തരത്തിലുള്ള അനുകൂല ഫലങ്ങളും ഇനി പറയുന്ന മൂന്ന് രാശിക്കാരിലും ശനിയും സൂര്യനും നല്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് 2025-ലെ സൂര്യ ഗ്രഹണവും ശനിമാറ്റവും ഒരുമിച്ച് വരുന്നത് ഗുണഫലങ്ങള്‍ ധാരാളം നല്കുന്നു. ബിസിനസില്‍ നേട്ടങ്ങളും സന്തോഷവും സമാധാനവും നല്കുന്നു. കൂടാതെ സാമ്പത്തിക നേട്ടത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും എന്നതാണ് സത്യം. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നത് മാര്‍ച്ച് 29-ന് ശേഷമാണ്. പലപ്പോഴും പ്രമോഷന്റേയും ശമ്പള വര്‍ദ്ധനവിന്റേയും രൂപത്തില്‍ ജീവിതത്തില്‍ അനുകൂലമായ സാമ്പത്തിക നേട്ടങ്ങള്‍ അടിയ്ക്കടി വന്നു ചേരും. ദാമ്പത്യ ജീവിതത്തില്‍ ഇതുവരെയില്ലാത്ത സന്തോഷം അനുഭവപ്പെടുന്നു. ജീവിതം തന്നെ മാറി മറിയുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ശനിയും സൂര്യനും മാറുന്ന മാറ്റത്തില്‍ അനുകൂലഫലങ്ങള്‍ ഇരട്ടിയാവും. ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കാന്‍ സാധിക്കും. ഉത്തരവാദിത്വങ്ങള്‍ എല്ലാം തന്നെ കൃത്യമായി നടപ്പിലാക്കുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കും. പങ്കാളി നിങ്ങളെ എല്ലാ കാര്യത്തിലും പിന്തുണക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പ്രണയ കാര്യത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിയില്‍ നിങ്ങള്‍ എപ്പോഴും മികച്ച് നില്ക്കുന്ന സമയം കൂടിയാണ് മാര്‍ച്ച് 29-ന് ശേഷം വരുന്നത്.
മകരം
മകരം രാശിക്കാരില്‍ ഒരു വിധത്തിലുള്ള പ്രതിസന്ധിയും അനുഭവിക്കേണ്ടി വരില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ എത്തുന്നു. കൂടാതെ ജോലി ചെയ്യുന്നവര്‍ക്ക് അത് വഴി നേട്ടങ്ങള്‍ പലതും ഉണ്ടാവുന്നു. കൂടാതെ ശുഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ വരുത്തുന്നതിനും വരുന്നതിനും ശനി മാറ്റവും സൂര്യഗ്രഹണവും കാരണമാകുന്നു. തുടര്‍പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദേശത്ത് പോവുന്നതിനും ജീവിതം സന്തോഷത്തോടെ ചിലവഴിക്കുന്നതിനും യോഗം കാണുന്നു. അതോടൊപ്പം തന്നെ ബിസിനസില്‍ അപ്രതീക്ഷിത സാമ്പത്തിക പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
