Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സൂര്യഗ്രഹണ ദിവസം ശനിയുടെ ഗതിമാറ്റം; 100 വര്‍ഷത്തിന് ശേഷം നടക്കുന്ന പ്രതിഭാസത്തില്‍ തകരുന്നത് 3 രാശിക്കാർ
Solar eclipse and Saturn in Pisces: 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂര്യഗ്രഹണവും ശനിയുടെ രാശിമാറ്റവും ഒന്നിച്ച് നടക്കാന്‍ പോകുന്നത്. പൊതുവില്‍ ശത്രുഗ്രഹങ്ങളായാണ് ശനിയെയും സൂര്യനെയും ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. ഇരു ഗ്രഹങ്ങളും മാര്‍ച്ച് 29-ന് മീനം രാശിയില്‍ സംക്രമിക്കുകയാണ്.

ശത്രുഗ്രഹങ്ങള്‍ ഒന്നിക്കുന്നതോടെ മൂന്ന് രാശിക്കാരില്‍ ദോഷങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പലവിധത്തിലുള്ള പ്രതിസന്ധികളും ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. ഈ രാശിക്കാര്‍ ഏതെല്ലാമെന്നും, ഇവര്‍ ഏതെല്ലാം കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം എന്നും നോക്കാം.
കന്നി
സൂര്യന്റെയും ശനിയുടെയും സംയോഗം നടക്കുന്നത് കന്നി രാശിയുടെ ഏഴാം ഭാവത്തിലാണ്. അതിനാല്‍, കന്നി രാശിക്കാര്‍ തൊഴില്‍ രംഗത്ത് ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ജോലി സ്ഥലത്ത് പല പ്രയാസങ്ങളും അനുഭവിക്കാന്‍ ഇടയാകാം. മാനസിക വിഷമം വര്‍ദ്ധിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. അതിനാല്‍, ജോലി സ്ഥലത്ത് ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. വിമര്‍ശനങ്ങളെ മനസ്സിലേയ്ക്ക് എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, പങ്കാൡകള്‍ പരസ്പരം ക്ഷമിക്കാനും, മനസ്സിലാക്കാനും ശ്രമിക്കുന്നത് നല്ലതായിരിക്കും. പങ്കാളികള്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചിലപ്പോള്‍ ബന്ധം വേര്‍പിരിയുന്ന അവസ്ഥയിലേയ്ക്ക് വരെ വന്നെത്താം. ഈ അവസ്ഥ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതാണ്.
ചിങ്ങം
ശനി രാശിമാറ്റം നടത്തുന്ന ഉടനെ തന്നെ ചിങ്ങം രാശിക്കാര്‍ക്ക് ദോഷങ്ങള്‍ ആരംംഭിക്കുന്നതാണ്. രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത ഈ രാശിക്കാരില്‍ വളരെ കൂടുതലാണ്. നിലവില്‍ ഉള്ള രോഗങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കാനും, പുതിയ രോഗങ്ങള്‍ വരാനും സാധ്യത വര്‍ദ്ധിക്കുന്നു. നിങ്ങളുടെ ശത്രുക്കളില്‍ നിന്നും പല പ്രശ്നങ്ങളും നേരിട്ടേക്കാം. നിങ്ങളുടെ പേരും പ്രശസ്തിയും തകര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശത്രുക്കള്‍ നടത്താന്‍ സാധ്യത. അതിനാല്‍, ശത്രുക്കളെ സൂക്ഷിക്കുക. ഓരോ കാര്യങ്ങളും ശ്രദ്ധിച്ച്, വരുംവരായ്കകള്‍ ഓര്‍ത്ത്, ശരിയായ തീരുമനങ്ങളെടുത്ത് ചെയ്യുക. ജോലി സ്ഥലത്ത് സീനിയര്‍ ഉദ്യോഗസ്ഥരില്‍ നിന്നും പലവിധത്തിലുള്ള മാനസിക വിഷമങ്ങള്‍ നല്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായേക്കാം. ഇവയെല്ലാം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ പഠിക്കുക. പണം ശരിയായവിധത്തില്‍ വിനിയോഗിക്കുക. അനാവശ്യകാര്യങ്ങള്‍ക്കായി പണം ചിലഴിക്കാതിരിക്കുക. മോശം ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അമിതമായി ഇടവെടാതിരിക്കാനും ശ്രദ്ധിക്കുക. സ്വന്തം കാര്യങ്ങള്‍ പ്രാധാന്യം നല്‍കുന്നതും നല്ലതായിരിക്കും.
മേടം
ശനി രാശിമാറ്റം നടത്തുന്നതോടെ മേടം രാശിക്കാരില്‍ ഏഴരശനി ആരംഭിക്കുന്നതാണ്. കൂടാതെ, മേടം രാശിക്കാരുടെ 12-ാം ഭാവത്തിലാണ് സൂര്യനും ശനിയും മീനത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍, മേടം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തില്‍ പല സൗഭാഗ്യങ്ങളും നേടിയെടുക്കാന്‍ ഇവര്‍ കുറച്ച് കഷ്ടപ്പെടുന്നതായിരിക്കും. നല്ലതിനുവേണ്ടി ചെയ്യുന്ന പല കാര്യങ്ങളും ദോഷകരമായി ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. വരവിനേക്കാളധികം ചിലവ് ഉണ്ടാകാനുള്ള സാധ്യതയും ഇവരില്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, ആരോഗ്യം കാത്ത് പരിപാലിക്കുക. ശത്രുക്കളില്‍ നിന്നും ദോഷകരമായ നീക്കങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍, ശത്രുക്കളെയും സൂക്ഷിക്കുക. പണം വിനിയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. വാക്കുകൾ ശരിയായ വിധത്തിൽ സൂക്ഷിക്കുക. ബഹുമാനത്തോടെ സംസാരിക്കാൻ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
