Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വീണാല്‍ എഴുന്നേല്ക്കാന് കഷ്ടപ്പെടും രാശിക്കാര്‍: ഗ്രഹണത്തോടൊപ്പം സൂര്യ-ശനി സംയോഗവും ദുരിതം നല്‍കും
ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണമാണ് 2025 സെപ്റ്റംബര്‍ 21 ഞായറാഴ്ച സംഭവിക്കുന്നത്. കന്നി മാസത്തിലാണ് ഗ്രഹണം നടക്കുന്നത്. ഈ ഗ്രഹണത്തിന്റെ പ്രത്യേകത ഇത് ഇന്ത്യയില്‍ ദൃശ്യമായിരിക്കുകയില്ല എന്നതാണ്. അത് മാത്രമല്ല ചില ദോഷാനുഭവങ്ങളും നിങ്ങള്‍ക്ക് ഈ ഗ്രഹണം നല്‍കുന്നുണ്ട്. പലപ്പോഴും ഏത് മാറ്റങ്ങളും ശുഭകരവും അതുപോലെ തന്നെ ദോഷകരവുമായ മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. സൂര്യ ഗ്രഹണദിനത്തില്‍ ശത്രുക്കളായ സൂര്യനും ശനിയും സംയോജിക്കുന്നതും മോശം ഫലങ്ങളെയാണ് ചില രാശിക്കാര്‍ക്ക് നല്‍കുന്നത്.
അശുഭകരമായ ഒരു സംയോജനത്തിനാണ് ഇത് വഴി നിങ്ങള്‍ സാക്ഷിയാവുന്നത്. ഇത് ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല പലപ്പോഴും ആഗ്രഹങ്ങള്‍ ഒന്നും തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുകയില്ല. പ്രധാനമായും തടസ്സങ്ങള്‍ എല്ലാ കാര്യത്തിലും വന്നു ചേരുന്നു. വിട്ടുമാറാതെ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നത് കൂടുതല്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നു. 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്കാണ് ഈ സമയം മോശം ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവ രാശി
ഇടവ രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാന ഗ്രഹണം പല വിധത്തിലുള്ള മോശം ഫലങ്ങള്‍ നല്കുന്നു. അവരുടെ അഞ്ചാം ഭാവത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. ഇത് പ്രണയത്തെ പ്രശ്നത്തിലേക്കും അത് വഴി പ്രതിസന്ധികളിലേക്കും ബന്ധം തന്നെ അവസാനിക്കുന്ന ഘട്ടത്തിലേക്കും എത്തുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ അല്ലെങ്കില്‍ കഠിനാധ്വാനത്തിന്റെ ഫലമോ നിങ്ങളെ തേടി എത്തുന്നില്ല. ഇത് ഇടവം രാശിക്കാരെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ സാമ്പത്തിക നഷ്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. ആലോചിച്ച് മാത്രം ഏത് തീരുമാനവും എടുക്കേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്ത്ത് അവരുടെ രണ്ടാം ഭാവത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. അത് മാത്രമല്ല സൂര്യനും ശനിയും സൃഷ്ടിക്കുന്ന സമസപ്തക യോഗം നിങ്ങളുടെ ജീവിതത്തില്‍ ധനനഷ്ടം പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തുന്നു. കൂടാതെ അപ്രതീക്ഷിത ചിലവുകള്‍ വര്‍ദ്ധിക്കുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ രണ്ടാമത് ഒരു ചിന്ത എപ്പോഴും ഉണ്ടാവുന്നു. സഹപ്രവര്‍ത്തകരുടെ പെരുമാറ്റം നിങ്ങളെ വിഷമിപ്പിക്കും. ഇത് ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. സംസാരിക്കുമ്പോള്‍ ആദരവും ബഹുമാനവും നല്കാന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സൂര്യ ഗ്രഹണത്തിന്റെ സമയം ദോഷഫലങ്ങള്‍ അതിന്റെ കാഠിന്യത്തിലെക്കുന്നു. സംസാരിക്കുമ്പോള്‍ രണ്ട് പ്രാവശ്യം ആലോചിക്കേണ്ടി വരുന്നു. ബിസിനസ് ആരംഭിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ അതിന് ഒരു തരത്തിലും അനുകൂല ഫലമായിരിക്കുകയില്ല. ജോലി മാറുന്നതിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ഗ്രഹണം നടക്കുന്നത്. ഇത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. കൂടാതെ പ്രതികൂലാവസ്ഥകള്‍ ഇരട്ടിയാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അല്ലാത്ത പക്ഷം അത് വെല്ലുവിളികള്‍ ഇരട്ടിയാക്കും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമാക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങള്‍ വന്നു കൊണ്ടേ ഇരിക്കും. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഒരു രൂപ ചിലവാക്കുമ്പോള്‍ പോലും കരുതല്‍ വേണം. സൂര്യഗ്രഹണത്തിന്റെ ദോഷഫലങ്ങള്‍ അതിന്റെ എല്ലാ കാഠിന്യത്തോടേയും നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നു. പങ്കാളിയുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. അല്ലെങ്കില്‍ അത് ദാമ്പത്യത്തിലും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
