Latest Updates
-
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി
2025-ലെ ആദ്യ സൂര്യഗ്രഹണം കടുക്കും: ശനിമാറ്റത്തോടൊപ്പമുള്ള ഗ്രഹണം 12 രാശിക്കും ഇപ്രകാരം
Solar eclipse 2025: ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം സംഭവിക്കാന്‍ പോവുകയാണ്. മാര്‍ച്ച് 29-നാണ് സൂര്യ ഗ്രഹണം നടക്കുന്നത്. അതോടൊപ്പം തന്നെ ശനിയുടെ മീന രാശിയിലേക്കുള്ള മാറ്റവും സംഭവിക്കുന്നു. വേദജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം ഓരോ രാശിയിലും സംഭവിക്കുന്നുണ്ട്. ജ്യോതിഷത്തിലുള്ള മാറ്റങ്ങള്‍ ഗ്രഹണത്തെ വളരെയധികം സ്വാധീനിക്കുന്നു. സൂര്യന്‍രേയും ചന്ദ്രന്റേയും സ്വാധീനം അനുസരിച്ച് ഫലങ്ങൡും വ്യത്യാസം വരുന്നു.
സൂര്യ രാശിപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഗ്രഹണം എപ്പോഴും നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതാണ്. ഇത് മനുഷ്യ ജീവിതത്തേയും നമ്മുടെ പ്രവര്‍ത്തനങ്ങളേയും എല്ലാം ബാധിക്കുന്നു. സൂര്യ ഗ്രഹണം ഓരോ രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ വരുത്തുന്നത്. 12 രാശിക്കാരില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതാണ് സത്യം.

മേടം
മേടം രാശിക്കാര്‍ക്ക് കരിയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഈ സമയം നേരിടുന്നു. കൂടാതെ സാമ്പത്തിക മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ ആവേശകരമായി മാറുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ പലപ്പോഴും വിടാതെ പിന്തുടരുന്നതിന് സാധ്യത കാണുന്നു. അതിനെ നിസ്സാരമാക്കരുത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വൈകാരിക പ്രക്ഷുബ്ധത അനുഭവപ്പെടാം. അത് പലപ്പോഴും സൂര്യ ഗ്രഹണത്തിന്റെ ഫലമായുണ്ടാവുന്ന പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. പല തരത്തിലും പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. യാത്രകള്‍ എല്ലാം തന്നെ തടസ്സപ്പെടുന്നു. നിയമപരമായ കാര്യങ്ങളില്‍ കൂടുതല്‍ ക്ഷമ അനിവാര്യമാണ്. അല്ലാത്ത പക്ഷം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തിലുണ്ടാവും. രോഗാവസ്ഥകള്‍ ആരോഗ്യത്തെ അലട്ടുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ഗ്രഹണത്തെ ബാധിക്കുന്നു. അപകടകരമായ നിക്ഷേപങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. കുടുംബത്തിന്റെ ആരോഗ്യം നിസ്സാരമാക്കരുത്. അനാവശ്യ ആശങ്കകള്‍ ജീവിതത്തെ ബാധിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഗ്രഹണസംബന്ധമായ പല ദോഷങ്ങളും തേടി എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ബന്ധങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാം. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും മാനസിക സന്തോഷവും എല്ലാം പ്രശ്‌നത്തിലാവുന്ന സമയമാണ്. അനാവശ്യ ആശങ്കകള്‍ ജീവിതത്തെ പ്രശ്‌നത്തിലാക്കുന്നു. സാമ്പത്തിക സ്ഥിതിയും അല്‍പം ശ്രദ്ധിക്കണം. ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനും മുന്‍ഗണന നല്‍കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അനാവശ്യ ആശങ്കകള്‍ പലപ്പോഴും ജീവിതത്തെ പ്രശ്‌നത്തിലാക്കും. ആരോഗ്യകരമായ ഒരു ദിനചര്യ നിലനിര്‍ത്തുന്നതിലും ജോലിസ്ഥലത്ത് സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിലും കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിത്തതില്‍ ഉണ്ടാവുന്നു എന്നത് പ്രവര്‍ത്തിയിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ആരോഗ്യം ഒരിക്കലും നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ഗ്രഹണം പലപ്പോഴും അപ്രതീക്ഷിത വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മാത്രമല്ല പല വിധത്തിലുള്ള തടസ്സങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക തീരുമാനങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും. ഗ്രഹണം അത്രയധികം മാറ്റങ്ങളെയാണ് നിങ്ങള്‍ക്കായി കൊണ്ട് വരുന്നത്. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ സംഭവിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് കുടുംബത്തിന്റെ കാര്യങ്ങളും വീടുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആശങ്കകളും വര്‍ദ്ധിക്കുന്നു. പലപ്പോഴും സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. വൈകാരിക സമ്മര്‍ദ്ദം നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ക്ഷമയോടെ ചിന്തിച്ച് വേണം ഓരോ കാര്യത്തിലും തീരുമാനം എടുക്കാന്‍.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആശയവിനിമയ സംബന്ധമായി പല വിധത്തിലുള്ള ആശങ്കകള്‍ ജീവിത്തതിലുണ്ടാവുന്നു. പലപ്പോഴും ബിസിനസില്‍ വളരെയധികം തകര്‍ച്ചകളോ തെറ്റിദ്ധാരണകളോ ഉണ്ടാവാം. പലപ്പോഴും യാത്രാസംബന്ധമായ പ്രതിസന്ധികളും നിങ്ങള്‍ക്കുണ്ടാവാം. അനാവശ്യ ആശങ്കകളെ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും നിങ്ങള്‍ മുന്നിട്ടിറങ്ങേണ്ടതാണ്. അല്ലാത്ത പക്ഷം ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെത്തും.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക ആശങ്കകള്‍ വര്‍ദ്ധിക്കും. അത് പലപ്പോഴും ആവേശകരമായ മാ്റ്റങ്ങള്‍ കൊണ്ട് വരും. അതിനായി പരമാവധി ചിലവിനെ കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും വേണം. അനാവശ്യ സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ യോഗ പോലുള്ളവ ശീലമാക്കണം. സ്വയം പരിചരണത്തിന് മുന്‍ഗണ നല്‍കില്ലെങ്കില്‍ അത് ആരോഗ്യത്തെ മോശമാക്കും. പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ആദ്യത്തെ ഗ്രഹണം സ്വയം കാര്യങ്ങള്‍ മനസ്സിലാക്കാവുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. കരിയറില്‍ വ്യക്തിഗത മാറ്റങ്ങള്‍ സംഭവിക്കാം. അസന്തുലിതമായ പല കാര്യങ്ങളും ജീവിതത്തിലുണ്ടാവും. സാമ്പത്തിക സ്ഥിതിയിലും ഇത് പ്രതിഫലിക്കുന്നു. കിട്ടുന്ന അവസരങ്ങളെ അവഗണിക്കാതെ അത് ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുക. നിസ്സാരമായ പല മാറ്റങ്ങളും പിന്നീട് പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. ഇത് കൂടുതല്‍ കുഴപ്പത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ സൂര്യ ഈ ഗ്രഹണം വൈകാരിക അസ്വസ്ഥതകള്‍ സമ്മാനിക്കും. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നിരന്തരം കഷ്ടപ്പെടേണ്ടി വരുന്നു. ഒഴിവാക്കാനാവാത്തത് പോലെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. ആത്മീയമായി അല്‍പം കൂടുതല്‍ താല്‍പ്പര്യം പല കാര്യങ്ങളിലും ഉണ്ടാവും. നെഗറ്റീവ് മാറ്റങ്ങളില്‍ പലതിനും നിങ്ങളെ വട്ടം ചുറ്റിക്കുന്നതിന് സാധിക്കുന്നു. സമാധാനപൂരിതമായ അന്തരീക്ഷം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളുണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. അത് നിങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് എത്തിക്കും. ഗ്രഹണം കഴിയാതെ നിങ്ങള്‍ക്ക് അതില്‍ നിന്ന് മോചനമുണ്ടാവുകയില്ല.
മീനം
മീനം രാശിക്കാര്‍ക്ക് സൗഹൃദങ്ങളില്‍ പലതും ഈ സമയം നഷ്ടപ്പെടുന്നു. പലപ്പോഴും അത് ജീവിതത്തില്‍ വളരെയധികം ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകാം. വളരെയധികം ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സ്വയം വിശ്വസിക്കുന്നതോടൊപ്പം തന്നെ മറ്റുള്ളവരെ വിശ്വസിക്കുന്നതിനും നിങ്ങള്‍ നിര്‍ബന്ധിതരാവും. ഗ്രഹണ ദോഷം അടിമുടി പിടികൂടുന്നവരായിരിക്കും ഈ രാശിക്കാര്‍. മീനത്തില്‍ സംഭവിക്കുന്ന ശനി മാറ്റവും നിങ്ങളില്‍ ഗ്രഹണ ദോഷം ഇരട്ടിയാക്കും. ഏഴരശനിയോഗമുള്ളതിനാല്‍ അതിനേയും കരുതിയിരിക്കേണ്ടത് അനിവാര്യമാണ്. ശ്രദ്ധയോടെ ഓരോ ഘട്ടത്തിലും മുന്നോട്ട് പോവണംയ
ഗ്രഹണ ദോഷ പരിഹാരങ്ങള്‍
ഗ്രഹണദോഷത്തെ പരിഹരിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത്. അതില്‍ ആദ്യത്തേത് ഗ്രഹണത്തിന് മുന്‍പായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കരുത്. കൂടാതെ മഹാ മൃത്യുഞ്ജയ മന്ത്രം പോലുള്ള മന്ത്രങ്ങള്‍ ചൊല്ലുന്നത് നെഗറ്റീവ് ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെവൈകാരിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ധ്യാനിക്കുന്നത് നല്ലതാണ്. അതോടൊപ്പം തന്നെ പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കാന്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമോ അവശ്യവസ്തുക്കളോ ദാനം ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











