Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
2025-ലെ ആദ്യ സൂര്യഗ്രഹണവും ശനിമാറ്റവും ഒരുമിച്ച്: ഗ്രഹണയോഗത്തില് ഭാഗ്യത്തേരേറുന്നവര്
ഈ വര്ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നടക്കാന് പോവുകയാണ്. മാര്ച്ച് 29-നാണ് ആദ്യ സൂര്യ ഗ്രഹണം സംഭവിക്കുന്നത്. എന്നാല് അതേ ദിനത്തില് തന്നെയാണ് മഹാശനിമാറ്റവും സംഭവിക്കുന്നത്. ഈ വര്ഷത്തില് പ്രധാന ഗ്രഹങ്ങളിലെല്ലാം തന്നെ മാറ്റം സംഭവിക്കുന്നു. ശനി, വ്യാഴം, രാഹു-കേതു എന്നീ ഗ്രഹങ്ങളാണ് രാശിമാറുന്നത്. ഈ ഗ്രഹങ്ങളെല്ലാം തന്നെ ദീര്ഘകാലത്തേക്കാണ് അവരുടെ രാശിമാറുന്നതും. ഇത് കൂടാതെ നാല് ഗ്രഹണങ്ങളാണ് ഈ വര്ഷം സംഭവിക്കാന് പോവുന്നത്. അതില് ആദ്യത്തെ രാശിമാറ്റം സംഭവിക്കുന്നത് മാര്ച്ച് 29-നാണ്.
അന്ന് തന്നെയാണ് സൂര്യഗ്രഹണവും സംഭവിക്കുന്നത് എന്നത് ഏറെ സവിശേഷതകളാണ് നല്കുന്നത്. ശനി കുംഭത്തില് നിന്ന് മീനം രാശിയിലേക്കാണ് മാറുന്നത്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള് നിങ്ങളുടെ ജീവിതത്തില് സംഭവിക്കുന്നു. മീനത്തില് ഈ ദിനത്തില് തന്നെ ശനിയും സൂര്യനും സംഗമിക്കുകയും ചെയ്യുന്നു. രണ്ടര വര്ഷത്തിന് ശേഷമാണ് ശനിയുടെ രാശിമാറ്റം സംഭവിക്കുന്നത്. ഇത് ചിലരില് ഗ്രഹണയോഗം സൃഷ്ടിക്കുന്നു. ഇത് ചില രാശിക്കാര്ക്ക് വളരെ ശുഭകരമായ ഫലങ്ങള് നല്കുന്നു. അവര് ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്ക്ക് ഗ്രഹണയോഗം നല്കുന്നത് ഗുണഫലങ്ങളായിരിക്കും. പലപ്പോഴും ആഗ്രഹിക്കുന്ന മാറ്റങ്ങള് ജോലിയില് കൊണ്ട് വരുന്നതിന് സാധിക്കുന്നു. കൂടാതെ വരുമാനം വര്ദ്ധിക്കുകയും ശുഭസൂചനകള് ജീവിതത്തില് ഉണ്ടാവുകയും ചെയ്യുന്നു. സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവര്ക്കുണ്ടാവുന്നത്. സാമ്പത്തിക നേട്ടങ്ങള് നിങ്ങള്ക്ക് ലഭിക്കുന്നു. തൊഴില് മാറ്റങ്ങള് പല കോണില് നിന്നും തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ ജോലിയില് സ്ഥാനക്കയറ്റവും ലഭിക്കും. ജോലി സ്ഥലത്ത് നിങ്ങള്ക്ക് അംഗീകാരവും തേടി എത്തും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്ക്ക് ഗ്രഹണയോഗം സൃഷ്ടിക്കുന്നത് പോസിറ്റീവ് മാറ്റങ്ങളായിരിക്കും. പഴയ പ്രശ്നങ്ങള്ക്കെല്ലാം പരിഹാരം കാണാന് സാധിക്കുന്നു. എല്ലാ കടങ്ങളില് നിന്നും പരിഹാരം കാണാന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില് കാത്തിരിക്കുന്നു. വരുമാന സ്രോതസ്സുകള് വര്ദ്ധിക്കും. അതുകൊണ്ട് തന്നെ പല കോണില് നിന്നും സാമ്പത്തിക നേട്ടങ്ങളുണ്ടാവും. ആഗ്രഹിക്കുന്ന ജോലി കരസ്ഥമാക്കുന്നതിന് സാധിക്കും. പ്രണയിക്കുന്നവര്ക്ക് അനുകൂല ഫലമായിരിക്കും ഉണ്ടാവുക. വിവാഹത്തിനും ഏറ്റവും അനുകൂലമായ സമയമാണ്.
ധനു
ധനു രാശിക്കാര്ക്ക് രാശിമാറ്റവും സൂര്യ ഗ്രഹണവും ഗുണഫലങ്ങള് ധാരാളം നല്കുന്നു. ജോലിയില് പ്രമോഷന് ലഭിക്കുന്നു. മാസങ്ങളായി ജോലി അന്വേഷിക്കുന്നവര്ക്ക് അതിനുള്ള ഏറ്റവും അനുകൂല സമയമാണ് ലഭിക്കുന്നത്. പുതിയ ജോലി സന്തോഷവും സമാധാനവും നല്കുന്നതായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. കൂടാതെ ആവശ്യമുള്ളത് പോലെ കാര്യങ്ങളെല്ലാം ചെയ്ത് തീര്ക്കുന്നതിനും നിങ്ങള്ക്ക് സാധിക്കും. എല്ലാ അര്ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്നസമയമാണ് എന്നതില് സംശയം വേണ്ട.
മകരം
2025 ലെ ആദ്യ സൂര്യഗ്രഹണത്തിന്റെയും ശനിയുടെ സംക്രമണത്തിന്റെയും ഈ സംയോജനം മകരം രാശിക്കാരില് ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റങ്ങള് കൊണ്ട് വരും. കോടതി സംബന്ധമായി നിലനില്ക്കുന്ന കേസുകളില് നിങ്ങള് വിജയിക്കുന്നു. ഇത് നിങ്ങളുടെ ആത്മിവിശ്വാസം വര്ദ്ധിപ്പിക്കുന്നു. ജോലിയിലെ അനുകൂല ഭാവങ്ങള് സാമ്പത്തിക സ്ഥിതിയും മികച്ചതാക്കും. കൂടാതെ വിവാഹവുമായി ബന്ധപ്പെട്ട് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങള്ക്കുണ്ടാവുന്നത്. വിവാഹത്തിന് ഏറ്റവും അനുകൂല സമയമാണ്.
മീനം
മീനം രാശിക്കാര്ക്ക് ഗ്രഹണയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങള് നല്കുന്നു. എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്ക്ക് യോഗം കാണുന്നു. സമ്മര്ദ്ദം വര്ദ്ധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ്. ബിസിനസില് എല്ലാ തരത്തിലുള്ള മാറ്റവും തേടി എത്തുന്ന സമയമാണ് എന്നതില് സംശയം വേണ്ട. അത് സാമ്പത്തിക ലാഭത്തിലേക്ക് നിങ്ങളെ എത്തിക്കും. പൂര്വ്വികരുടെ സ്വത്ത് വകകള് നിങ്ങള്ക്ക് വന്നു ചേരുന്നു. ദാമ്പത്യ ജീവിതത്തില് സന്തോഷവും സമാധാനവും തേടി എത്തും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
