Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
ധനധാന്യ നേട്ടങ്ങള്‍ ഗ്രഹണ ദിനം മുതലങ്ങോട്ട് നിങ്ങളെ സമ്പന്നരാക്കും: രാശിപ്രകാരം ഇത് ചെയ്യൂ
ഇന്ന് ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം സംഭവിക്കാന്‍ പോവുകയാണ്. അതായത് ഇന്ത്യയില്‍ ഈ ഗ്രഹണം ദൃശ്യമാവുന്നില്ല എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ രാത്രി 11 മണിക്ക് ആരംഭിച്ച് സെപ്റ്റംബര്‍ 22 പുലര്‍ച്ചെ 3.34 വരെയാണ് ഗ്രഹണം സംഭവിക്കുന്ന്. ഭാഗിക സൂര്യ ഗ്രഹണമായതിനാല്‍ ഈ ഗ്രഹണം ദൃശ്യമാവുന്നത് ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയയുടെ ചില ഭാഗങ്ങള്‍, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലായിരിക്കും.
എന്നാല്‍ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമല്ലെങ്കിലും ഗ്രഹണ സ്വാധീനം ഈ സമയം സംഭവിക്കുന്നുണ്ട്. ഗ്രഹണത്തിന് 12 മണിക്കൂര്‍ മുന്‍പ് തന്നെ സുതക് കാലം ആരംഭിച്ച് കഴിഞ്ഞു. ഈ സമയം ഗ്രഹണ ദോഷങ്ങളെ കുറയ്ക്കുന്നതിന് വേണ്ടി 12 രാശിക്കാരും ചില ദാനധര്‍മ്മങ്ങള്‍ നടത്തേണ്ടതുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും സമ്പത്തും കൊണ്ട് വരുന്നു. അതിനായി ഓരോ രാശിരക്കാരും എന്താണ് ദാനം ചെയ്യേണ്ടത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ഗ്രഹണം ചെറിയ രീതിയില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ഇവര്‍ ഇത്തരം കാര്യങ്ങള്‍ മറികടക്കുന്നതിന് വേണ്ടി പരിപ്പ്, ഗോതമ്പ്, ചന്ദനം എന്നിവ ദാനം ചെയ്യുന്നത് നല്ലതാണ്. കൂടാതെ ഇത് ഗ്രഹണ സംബന്ധമായ ബുദ്ധിമുട്ടുകളെ പരിഹരിക്കുകയും ചെയ്യുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഗ്രഹണ ദോഷങ്ങളെ മറികടക്കുന്നതിനും ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടി പാല്, പഞ്ചസാര, അരി, വെളുത്ത വസ്തുക്കള്‍, വെളുത്ത പൂക്കള്‍ എന്നിവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നു. ഇത് നിങ്ങള്‍ക്ക് വീട്ടിലുണ്ടാവുന്ന പല ദോഷഫലങ്ങളേയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗ്രഹണ സമയത്തെ പ്രതിസന്ധികളും പ്രശ്നങ്ങളും അകന്ന് ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടി പശുവിന് ഭക്ഷണം നല്‍കാവുന്നതാണ്. ഇത് കൂടാതെ ആവശ്യക്കാര്‍ക്ക് പഴങ്ങളും പച്ചക്കറികളും ദാനം ചെയ്യാവുന്നതാണ്. ഇത് കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുകയും ദോഷഫലങ്ങളെ അകറ്റുകയും ചെയ്യുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ഗ്രഹണം അതിന്റെ ദോഷങ്ങളേയും മറികടക്കുന്നതിന് വേണ്ടി നെയ്യ്, കര്‍പ്പൂരം. പാല്, അരി എന്നിവ ദാനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ അപകീര്‍ത്തികരമായ സാഹചര്യത്തെ പോലും മറികടക്കുന്നതിനും ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും ദോഷങ്ങളെ പൂര്‍ണമായും ഇത് വഴി പ്രതിരോധിക്കാന്‍ സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സൂര്യന്റെ എല്ലാ വിധത്തിലുള്ള അനുഗ്രഹത്തിനും ദോഷഫലങ്ങളെ മറികടക്കുന്നതിനും വേണ്ടി അന്നദാനം നടത്താവുന്നതാണ്. അത് കൂടാതെ ചുവന്ന നിറത്തിലുള്ള വസ്ത്രവും ദാനം ചെയ്യാം. ഇത് നിങ്ങളില്‍ ആത്മവിശ്വാസം, ശക്തി, ധനം എന്നിവ പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല ശുഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നു.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ഗ്രഹണ ദോഷങ്ങളെ മറികടക്കുന്നതിന് വേണ്ടി നെയ്യ്, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ദാനം ചെയ്യാവുന്നതാണ്. ഇത് ജാതകത്തിലെ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് സൂര്യന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ഗ്രഹണ ദോഷങ്ങളെ മറികടക്കുന്നതിന് വേണ്ടി അരി , പഞ്ചസാര, വസ്ത്രം, ഗോതമ്പ് എന്നിവ ദാനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അത് മാത്രമല്ല ജോലിയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും അത് കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഈ ദാനം സഹായിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഗ്രഹണ സമയത്തെ ദോഷങ്ങളെ മറികടക്കുന്നതിന് വേണ്ടി ചുവന്ന നിറത്തിലുള്ള വസ്ത്രം, മത്തങ്ങ, ചുവന്ന പൂക്കള്‍ എന്നിവ ദാനം ചെയ്യാവുന്നതാണ്. ഇത് ഐശ്വര്യദായകമായ ഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ഇത് ജാതകത്തിലെ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ഗ്രഹണ സമയത്തെ ദോഷങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി വസ്ത്രം, പഴങ്ങള്‍, ഗോതമ്പ്, പശുവിന് പാല് , നെയ്യ് എന്നിവ ദാനം ചെയ്യാവുന്നതാണ്. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
മകരം രാശി
ജ്യോതിഷമനുസരിച്ച്, മകരം രാശിക്കാര്‍ സൂര്യഗ്രഹണ സമയത്ത് കഴിവനുസരിച്ച് ദാനം ചെയ്യുന്നത് നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. അതിനായി ഇന്നത്തെ ദിവസം കറുത്ത എള്ള്, കറുത്ത വസ്ത്രം എന്നിവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നു. ഇത് നിങ്ങളുടെ ഗ്രഹദോഷങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ദോഷങ്ങളെ മറികടക്കുന്നതിനും ധനധാന്യ നേട്ടങ്ങള്‍ക്കും വേണ്ടി പഞ്ചസാര, പുതിയ വസ്ത്രം, ഗോതമ്പ്, ഉഴുന്നുപരിപ്പ് എന്നിവ ദാനം ചെയ്യുന്നത് നല്ലതാണ്. ഇത് ഗ്രഹണദോഷങ്ങളെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ഗ്രഹണ ദിനത്തില്‍ മഞ്ഞ വസ്ത്രം, ശര്‍ക്കര, മഞ്ഞള്‍, കുങ്കുമം, സാരി എന്നിവ ദാനം ചെയ്യുന്നത് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല സന്തോഷകരമായ കുടുംബ ജീവിതവും നിങ്ങള്‍ക്കുണ്ടാവുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങളിലേക്കുള്ള തുടക്കം കൂടിയാണ്.



Click it and Unblock the Notifications
