Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
2025-ലെ അവസാന സൂര്യ ഗ്രഹണം സെപ്റ്റംബര്‍ 21-ന്: ഗ്രഹണയോഗത്തില്‍ 12 രാശിക്കാരും വാഴുമോ വീഴുമോ?
2025-ലെ അവസാന സൂര്യഗ്രഹണത്തിനാണ് ലോകം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. സെപ്റ്റംബര്‍ 21 ഞായറാഴ്ചയാണ്സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയം പൂര്‍ണ സൂര്യഗ്രഹണമല്ലെങ്കിലും ആഴത്തിലുള്ള ഭാഗികഗ്രഹണമാണ് സംഭവിക്കുന്നത്. ചന്ദ്രഗ്രഹണത്തിന് പിന്നാലെയാണ് ഇപ്പോള്‍ സൂര്യ ഗ്രഹണവും സംഭവിക്കുന്നത്. ഇത് പൂര്‍ണ ഗ്രഹണത്തെപ്പോലെ ഭൂമിയെ കൂരിരുട്ടിലാക്കില്ലെങ്കിലും ഭാഗിക ഗ്രഹണത്തിന് ഏറ്റവും മികച്ച ദൃശ്യമാണ് ഈ സമയം കാണുന്നത്.
ഇന്ത്യയില്‍ ഈ ഗ്രഹണം ദൃശ്യമാവുകയില്ല. എന്നാല്‍ ഇത് 12 രാശിക്കാരേയും എപ്രകാരമാണ് മാറ്റങ്ങളിലേക്ക് എത്തിക്കുന്നത് എന്തൊക്കെയാണ് ജ്യോതിഷപരമായി മാറ്റങ്ങള്‍ വരുന്നത് എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഗ്രഹണം എപ്രകാരമാണ് മാറ്റങ്ങളിലേക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. അടുത്ത സമ്പൂര്‍ണ ഗ്രഹണം സംഭവിക്കാന്‍ പോവുന്നത് ഇനി 2027 ഓഗസ്റ്റ് 2-നാണ്. ഈ വര്‍ഷത്തെ അവസാന ഗ്രഹണം നിങ്ങള്‍ക്ക് എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാന ഗ്രഹണം അവരുടെ വ്യക്തിജീവിതത്തില്‍ പെട്ടെന്നാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഇത് സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിനെക്കുറിച്ചും നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ഗ്രഹണം വൈകാരികമായ ഏറ്റക്കുറച്ചിലുകള്‍ക്ക് ഉണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. കുടുംബത്തില്‍ സംഘര്‍ഷാവസ്ഥകള്‍ നിലനില്ക്കുന്നു. ആരോഗ്യത്തേയും ്അല്പം ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ഗ്രഹണം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഗ്രഹണം നിങ്ങളുടെ വളര്‍ച്ചയ്ക്കാണ് കാരണമാകുന്നത്. എങ്കിലും അമിതമായ ആത്മവിശ്വാസം നിങ്ങളുടെ ജീവിതത്തില്‍ നല്ലതല്ല എന്നതാണ് സത്യം.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. ഈ ഗ്രഹണം അവരെ പ്രശ്നത്തിലേക്ക് തള്ളി വിടുന്നതിനുള്ള യോഗം കാണുന്നു. ആത്മപരിശോധന എല്ലാ കാര്യത്തിലും നടത്തുന്നച് നല്ലതാണ്. ഇത് നിങ്ങളുടെ വൈകാരികത വര്‍ദ്ധിപ്പിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാന ഗ്രഹണം തൊഴില്‍ രംഗത്തും പൊതു മേഖലയിലും ധാരാളം വെല്ലുവിളികള്‍ കൊണ്ട് വരുന്നു. പലപ്പോഴും ക്ഷമയോടെ വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. ജോലിയില്‍ അനാവശ്യമായ വാദപ്രതിവാതങ്ങള്‍ ഒഴിവാക്കണം. അത് ജോലി നഷ്ടപ്പെടുന്നതിലേക്ക് വരെ എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ഗ്രഹണം ഗുണാനുഭവങ്ങള്‍ നല്‍കാം. പലപ്പോഴും നിങ്ങളുടെ നിക്ഷേപങ്ങള്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അച്ചടക്കമുള്ള ദിനചര്യ പാലിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ഗ്രഹണം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് ബന്ധങ്ങളിലും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പലപ്പോഴും ബിസിനസ് സംബന്ധമായി നഷ്ടം സംഭവിക്കാം. ആവേശകരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രണ്ട് പ്രാവശ്യം ആലോചിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഗ്രഹണം പുതിയ ലക്ഷ്യങ്ങളിലേക്ക് ചുവടുകള്‍ വെക്കാന്‍ പ്രേരിപ്പിക്കുന്നു. കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അല്പം ശ്രദ്ധിച്ച് വേണം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ പണം ചിലവഴിക്കുന്നു. അത് അല്പം ശ്രദ്ധിക്കണം. ഗ്രഹണയോഗം നിങ്ങളെ പാടേ തകര്‍ക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗ്രഹണം ചെറിയ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. യാത്ര, പഠനങ്ങള്‍ എന്നിവക്ക് അല്പം തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സൂര്യ ഗ്രഹണം പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഇത് നിങ്ങള്‍ക്ക് കരിയറിലും സാമ്പത്തിക സ്ഥിരതയിലും നേട്ടങ്ങളുണ്ടാവുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള സംഘര്‍ഷങ്ങള്‍ കുടുംബത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പൊതുവേ ദോഷങ്ങള്‍ അധികരിച്ച് നില്ക്കുന്ന സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ഗ്രഹണം ആത്മീയമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ ജീവിതത്തില്‍ ഉണ്ടാവും. അതിനെയെല്ലാം മറികടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഊ ഗ്രഹണം കുടുംബ ബന്ധത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും അത് വൈകാരികമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. എപ്പോഴും മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ അബദ്ധത്തില്‍ ചെന്ന് ചാടുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തികമായി കൂടുതല്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
