Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
തുലാം രാശിയിലെ ഗ്രഹണം, 18 വര്‍ഷത്തേക്ക് ഇനിയില്ല, അകാരണഭയവും പരാജയവും ഇവര്‍ക്ക്
Solar Eclipse 2024: ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണമാണ് സംഭവിക്കാന്‍ പോവുന്നത്. ഒക്ടോബര്‍ 2-ന് ആരംഭിക്കുന്ന ഗ്രഹണത്തിന് അതീവ പ്രാധാന്യം തന്നെയാണ് ഉള്ളത്. തുലാം രാശിയിലാണ് ഗ്രഹണം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി വരുന്ന 18 വര്‍ഷത്തെക്ക് ഇത്തരം ഒരു ഗ്രഹണം ഉണ്ടാവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയുകയാണ് ജ്യോതിഷികള്‍. വേദജ്യോതിഷ പ്രകാരം ഗ്രഹണം സംഭവിക്കുമ്പോള്‍ അത് നമ്മളില്‍ 12 രാശിക്കാരേയും ബാധിക്കുന്നുണ്ട്.
എന്നാല്‍ ചില രാശിക്കാര്‍ക്ക് അവര്‍ പോലും പ്രതിക്ഷിക്കാത്ത തിരിച്ചടികള്‍ ലഭിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ ഗ്രഹണം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത് എന്നത് തിരിച്ചറിയണം. ആരോഗ്യത്തിനും, സ്വത്തിനും, കുടുംബത്തിനും എല്ലാം ഈ ഗ്രഹണം പ്രതിസന്ധികളുണ്ടാക്കുന്നു. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് പരിഹാരം എന്നും എന്താണ് കരുതിയിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗ്രഹണത്തിന്റെ തുടക്കം മുതല്‍ തന്നെ ധാരാളം പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നു. അതിന്റെ ഫലമായി പലപ്പോഴും കൂടുതല്‍ കരുതലോടെ മുന്നോട്ട് നീങ്ങേണ്ടതായി വരും. മാത്രമല്ല ജീവിതം തന്നെ പ്രതിസന്ധികളിലേക്ക് എത്തുന്ന അവസ്ഥയും ഉണ്ടാവാം. കരിയറിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത വീഴ്ചകള്‍ സംഭവിക്കാം. ജീവിതം അനുകൂലമാക്കുന്നതിന് വളരെയധികം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടതായി വരും. എങ്കിലും ഗ്രഹണത്തിന് ശേഷം ഇവരുടെ നേട്ടങ്ങള്‍ അത്ഭുതാവഹമായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്കും ഗ്രഹണം നല്‍കുന്നത് വളരെയധികം ദോഷകരമായ ഫലങ്ങള്‍ തന്നെയാണ്. സാമ്പത്തികമായി വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ അശ്രദ്ധ പോലും വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെ എത്തിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സുഗമമായി നടക്കണം എന്നില്ല. പരാജയ ഭീതി നിങ്ങളെ പിടികൂടുന്നു. അത് പലപ്പോഴും കാര്യങ്ങള്‍ ചെയ്യുന്നതിന് തന്നെ നിങ്ങളെപുറകിലേക്ക് വലിക്കുന്നു. എല്ലാ തരത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്കും ഗ്രഹണം നല്‍കുന്ന ദോഷങ്ങള്‍ നിസ്സാരമല്ല. അതിനെ പലരും നിസ്സാരമായി കണക്കാക്കുമെങ്കിലും പലപ്പോഴും നിസ്സാരമായ കാര്യങ്ങളല്ല ഇവര്‍ക്ക് ഗ്രഹണ സമയം സംഭവിക്കുന്നത്. ജോലിയില്‍ ഉയര്‍ച്ച പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് പലപ്പോഴും വളരെ പെട്ടെന്നാണ് വീഴ്ച സംഭവിക്കുന്നത്. വര്‍ഷങ്ങളായി അന്വേഷിച്ച് ലഭിച്ച ജോലി പോലും നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തുന്നു. ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരാന്‍ അത്യധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗ്രഹണം അകാരണമായ ഭീതിയും പരാജയവും സമ്മാനിക്കുന്നു. അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളിലേക്ക് പോവുന്നതിനാണ് കാണമാകുന്നത്. വ്യായാമം പോലുള്ളവ സ്ഥിരമാക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ആരോഗ്യത്തിന്റെ കാര്യത്തിലുണ്ടാക്കുന്നു. ക്രിയേറ്റിവ് ആയി ചെയ്തിരുന്ന കാര്യങ്ങള്‍ പോലും പലപ്പോഴും ചെയ്യാന്‍ സാധിക്കാതെ വരുകയും ഇഷ്ടപ്പെട്ട മേഖലയില്‍ പരാജയം ഏറ്റുവാങ്ങുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു. നെഗറ്റീവ് ചിന്തകള്‍ ധാരാളം മനസ്സില്‍ നിറയുന്ന ഒരു സമയം കൂടിയാണ് ഇവര്‍ക്ക്.
മീനം രാശി
മീനം രാശിക്കാരില്‍ ഗ്രഹണം അതിന്റെ എല്ലാ ദോഷവശങ്ങളേയും ചൊരിയുന്നു. സാമ്പത്തികമേഖലയില്‍ നിങ്ങള്‍ കൂടുതല്‍ പ്രതിസന്ധികള്‍ അനുഭവിക്കുന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ ദുരിതങ്ങളാണ് നിങ്ങളെ ഈ സമയം കാത്തിരിക്കുന്നത്. പലപ്പോഴും പ്രശ്‌നങ്ങള്‍ ഇങ്ങോട്ട് തേടി വരുന്ന ഒരു സമയം കൂടിയാണ് ഇവര്‍ക്ക്. കൃത്യമായി എല്ലാ പ്രതിസന്ധിയേയും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഗ്രഹണത്തില്‍ മീനം രാശിക്കാര്‍ വീണുപോവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications