Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
2024-ലെ ഏറ്റവും വലിയ അപൂര്വ്വ ഗ്രഹണം: എന്തും നേരിടാന് ഒരുങ്ങിയിരിക്കണം ഈ നാളുകാര്
ഈ വര്ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം എന്ന് പറയുന്നത് ഏപ്രില് എട്ടിന് ആണ് സംഭവിക്കുന്നത്. ഏറ്റവും വലിയ ഗ്രഹണമായാണ് ഈ വര്ഷത്തെ ആദ്യത്തെ ഗ്രഹണം കണക്കാക്കുന്നത്. വര്ഷം മുഴുവന് നീണ്ട് നില്ക്കുന്ന ഫലങ്ങളാണ് ഇത് നല്കുന്നതും. 2024-ല് രണ്ട് സൂര്യഗ്രഹണങ്ങളാണ് ഉണ്ടാവുന്നത്. ആദ്യത്തെത് സമ്പൂര്ണ സൂര്യ ഗ്രഹണം ആണ്. രണ്ടമത്തേത്കങ്കണകൃതി സൂര്യഗ്രഹണം അല്ലെങ്കില് വാര്ഷിക സൂര്യഗ്രഹണം എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.
ആദ്യത്തെ ഗ്രഹണം 2024 ഏപ്രില് 8 തിങ്കളാഴ്ചയാണ് നടക്കുന്നത്. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, അമേരിക്ക എന്നീയിടങ്ങളില് ഈ ഗ്രഹണം ദൃശ്യമാവും. രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബര് 2 ബുധനാഴ്ച രാവിലെ 06:12 ന് ആരംഭിക്കുകയും 2024 ഒക്ടോബര് 3 വ്യാഴാഴ്ച രാവിലെ 10:17 ന് അവസാനിക്കുകയും ചെയ്യും. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്, ഇത്തരത്തിലുള്ള ഗ്രഹണം വളരെ അപൂര്വമായാണ് സംഭവിക്കുന്നത്. ഉച്ചയ്ക്ക് 02:12 ന് ആരംഭിച്ച് പുലര്ച്ചെ 02:22-നാണ് അവസാനിക്കുന്നത്.

ഇടവക്കൂറ് (കാര്ത്തിക അവസാനത്തെ മുക്കാല് ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ഈ ഗ്രഹണം അല്പം ദോഷകരമായ ഫലങ്ങളാണ് നല്കുന്നത്. പല വിധത്തിലുള്ള വെല്ലുവിളികളും ഇവര്ക്ക് നേരിടേണ്ടി വന്നേക്കാം. ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും ബുദ്ധിമുട്ടുകള് നേരിടുന്ന അവസ്ഥയുണ്ടാവാം. ഇത് കൂടാതെ ദാമ്പത്യ ജീവിതത്തില് അസ്വസ്ഥതകള് വര്ദ്ധിക്കുകയും ബന്ധം ശിഥിലമാവുക വരെ സംഭവിക്കും. അയല്ക്കാരുമായുള്ള ബന്ധത്തില് വിള്ളല് വീഴുന്നു. അതീവ ശ്രദ്ധയോടെ വേണം ഓരോ ചുവടും മുന്നോട്ട് വെക്കാന്. നിങ്ങളുടേതല്ലാത്ത കാരണത്താല് പലപ്പോഴും ദോഷങ്ങള് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
കര്ക്കിടകക്കൂറ് (പുണര്തത്തിന്റെ അവസാനത്തെ കാല്ഭാഗവും പൂയവും ആയില്യവും):
കര്ക്കിടകക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ആദ്യത്തെ ഗ്രഹണം ദോഷകരമായ പല ഫലങ്ങളും നല്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില് അവസാനിക്കാത്ത പ്രശ്നങ്ങള്ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ കൂടുതല് മാറ്റങ്ങള് സംഭവിക്കും എന്ന പ്രതീക്ഷ കര്ക്കിടക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് വേണ്ട. ബിസിനസില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് ഏറ്റവും വലിയ നഷ്ടം സംഭവിക്കാം. സാമ്പത്തിക നഷ്ടത്തില് നിന്ന് കരകയറുന്നതിന് പലപ്പോഴും സാധിക്കാതെ വരുന്നു. ചിലവുകള് കുറക്കുന്നത് വഴി പിന്നേയും പ്രശ്നങ്ങള് വര്ദ്ധിക്കാം. വിഷാദത്തിന്റെ കാര്യത്തില് നിങ്ങള് കൂപ്പുകുത്തി വീഴും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല് ഭാഗവും):
തുലാക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ഗ്രഹണ സമയത്ത് പ്രതികൂലമായ മാറ്റങ്ങള് സംഭവിക്കുന്നു. ദുഷ്കരമായ പല പ്രയാസങ്ങളും നേരിടേണ്ടി വരുന്നു. ഗ്രഹണത്തിന് മുന്പ് തന്നെ പല വിധത്തിലുള്ള പ്രശ്നങ്ങള് ഇവര് നേരിടേണ്ടി വരുന്നു. ബിസിനസ് ചെയ്യുന്നവര്ക്കും സാമ്പത്തിക നഷ്ടം ഏറ്റവും കൂടുതല് സംഭവിക്കുന്ന ഒരു സമയം തന്നെയാണ്. പുതിയ ആശയങ്ങള് പോലും പ്രതിഫലനം ഉണ്ടാക്കുന്ന തരത്തിലേക്ക് മാറുന്നു. മാനസിക സമ്മര്ദ്ദം വര്ദ്ധിക്കുകയും അത് വഴി കൂടുതല് പ്രയാസങ്ങള് ഉണ്ടാവുകയും ചെയ്യുന്നു.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല് ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ആദ്യത്തെ സൂര്യഗ്രഹണം മോശം ഫലങ്ങള് നല്കുന്നു. പലപ്പോഴും ഗ്രഹണം അടുത്ത വരുമ്പോള് തന്നെ ഇവര്ക്ക് പല വിധത്തിലുള്ള വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. ബിസിനസില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് അവര് ജീവിതത്തില് ഉണ്ടാവുന്ന ഏറ്റവും വലിയ നഷ്ടമാണ് സംഭവിക്കാന് പോവുന്നതും. ജോലിയുമായി ബന്ധപ്പെട്ട സമ്മര്ദ്ദം വര്ദ്ധിക്കാം. ഇത് ജീവിതത്തില് പ്രതിസന്ധികള് വര്ദ്ധിപ്പിക്കുന്നു. മാനസിക സമ്മര്ദ്ദവും നിരാശയും നിങ്ങളെ കൂടുതല് പ്രശ്നത്തിലേക്ക് എത്തിക്കുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്ഭാഗവും):
ധനുക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് പ്രതികൂലമായ പല സാഹചര്യങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഈ ഗ്രഹണം ജോലി സ്ഥലത്ത് പ്രതികൂല ഫലങ്ങള് ഉണ്ടാക്കുന്നു. ഇത് മറികടക്കുന്നതിന് നിങ്ങള് വളരെയധികം പ്രയാസപ്പെടുന്നു. ഉത്തരവാദിത്വങ്ങള് കുറയുകയും അത് വഴി പ്രശ്നങ്ങള് ഉണ്ടാവുകയും ചെയ്യുന്നു. അധിക സമ്മര്ദ്ദം വര്ദ്ധിക്കുന്നത് വഴി ആരോഗ്യ പ്രശ്നങ്ങള്ക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും ജോലിയില് ഏര്പ്പെടുമ്പോള് അത് കൂടുതല് മാനസിക സമ്മര്ദ്ദം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രമോഷന് ലഭിക്കുന്നതിനുള്ള തടസ്സങ്ങള് നിങ്ങളില് കൂടിക്കൊണ്ടിരിക്കുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
