Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
അപൂര്‍വ്വ സൂര്യഗ്രഹണം, അടുത്ത ഗ്രഹണം 126 വര്‍ഷത്തിന് ശേഷം: രാജാവായി വാഴും ഈ നാളുകാര്‍
Solar Eclipse 2024: അപൂര്‍വ്വ സൂര്യഗ്രഹണത്തിന് സാക്ഷിയാകാനൊരുങ്ങി ലോകം. 2024 ഏപ്രില്‍ 8-ന് ആണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. 126 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു സൂര്യഗ്രഹണം സംഭവിക്കുന്നത്. 50 വര്‍ഷത്തിനിടയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണമാണ് സംഭവിക്കാന്‍ പോവുന്നത്. എന്നാല്‍ ജ്യോതിഷപരമായി നോക്കുമ്പോള്‍ ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമാ. പല മാറ്റങ്ങളും സംഭവിക്കുന്നു. അപൂര്‍വ്വ സൂര്യഗ്രഹണമായത് കൊണ്ട് തന്നെ ചില നക്ഷത്രക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.
രാജയോഗ തുല്യമായ ഫലമാണ് ഇനി പറയുന്ന നക്ഷത്രക്കാര്‍ക്ക് സൂര്യ ഗ്രഹണത്തിന് മുന്‍പ് ലഭിക്കുന്നത്. അവര്‍ ഏതൊക്കെ നക്ഷത്രക്കാരാണ് എന്നതാണ് നമ്മളറിയേണ്ടത്. സൂര്യ ഗ്രഹണത്തിന് തൊട്ട് മുന്‍പാണ് ഇത്തരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഏതൊക്കെ നക്ഷത്രക്കാരിലാണ് ഇത്തരം അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നത എന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഗ്രഹണം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇതില്‍ അനുകൂലമായി നേട്ടങ്ങള്‍ ഉണ്ടാവുകയും ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും വരുകയും ചെയ്യുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട വരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പണത്തിന് വലിയ ലാഭം ലഭിക്കുന്നു. ലോണ്‍, ചിട്ടി തുടങ്ങിയവ ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. ഗ്രഹണ സമയം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് അശ്വതി നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നത്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നതാണ് ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം. എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ സംരക്ഷിക്കുന്ന ഒരു സമയമായിരിക്കും എന്നതാണ് സത്യം. ജീവിതത്തില്‍ ആഗ്രഹക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരാം. വിദേശത്ത് പഠനത്തിനായി പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. സന്തോഷം വര്‍ദ്ധിക്കുന്നതിലൂടെ കുടുംബത്തിലും ഐശ്വര്യം നിറയുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങളും അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങളാണ് ഈ സൂര്യഗ്രഹണം നല്‍കുന്നത്. എല്ലാ വിധത്തിലും സന്തോഷത്തിന്റേതായ മാറ്റങ്ങള്‍ ഈ ഗ്രഹണം നിങ്ങള്‍ക്ക് നല്കുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. രോഗശമനം ഉണ്ടാവുകയും പല കാര്യങ്ങളും കൃത്യമായി പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതയും കാണുന്നു. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കുകയും സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് വിദേശത്ത് പോയി നില്‍ക്കേണ്ടി വന്നേക്കാം. ഈ ഗ്രഹണം അതുകൊണ്ട് തന്നെ നിങ്ങളില്‍ ധനലാഭം വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക വിഷമതകള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. വളരെക്കാലം നടക്കാതിരുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ രോഗാവസ്ഥകളില്‍ നിന്ന് മോചനം ലഭിക്കുന്നു. മത്സരപ്പരീക്ഷകളില്‍ ആഗ്രഹിക്കുന്നതു പോലെ തന്നെ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു.
മകം
മകം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ ഗ്രഹണം നല്കുന്നു. ഗുണഫലങ്ങള്‍ ഒന്നൊന്നായി അനുഭവത്തില്‍ വരുന്നു. മാതാപിതാക്കളുടെ ആഗ്രഹം പൂര്‍ത്തീകരിക്കേണ്ടി വരുന്നു. ബിസിനസില്‍ നേട്ടം കൊണ്ട് വരുന്നതിനും കലാരംഗത്ത് അംഗീകാരം ലഭിക്കുന്നതിനും സാധിക്കുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്കുന്നു.
.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
