Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
500 വര്ഷത്തിനപ്പുറം 4 ഗ്രഹങ്ങളുടെ കൂടിച്ചേരല്: സൂര്യഗ്രഹണം അതിശ്രേഷ്ഠമായി ഭവിക്കും രാശിക്കാര്
ഇന്ന് സൂര്യഗ്രഹണം, ഏപ്രില് 8-നാ മീനം രാശിയിലാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. വേദജ്യോതിഷം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള് സൂര്യ ഗ്രഹണ ദിനത്തില് ഉണ്ടാവുന്നു. ഈ സൂര്യഗ്രഹണം 500 വര്ഷങ്ങള്ക്ക് ശേഷം 4 ഗ്രഹങ്ങളുടെ അപൂര്വ സംയോജനം തന്നെയാണ്. മീനം രാശിയില് സംഭവിക്കുന്ന ഈ വര്ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം പല വിധത്തിലാണ് മാറ്റങ്ങള് കൊണ്ട് വരുന്നത്. ഓരോ രാശിയിലും ഗ്രഹണം അതിന്റെ സ്വാധീനം ചെലുത്തുന്നു.
മീനം രാശിയില് കൂടിച്ചെരുന്ന സൂര്യന്, ബുധന്, ശുക്രന്, രാഹു എന്നീ ഗ്രഹങ്ങള് ചേര്ന്ന് ചതുര്ഗ്രഹി യോഗത്തിന് തുടക്കമിടുന്നു. ഈ ഫലം നിങ്ങളില് ചില രാശിക്കാര്ക്ക് ഗുണകരമായതാണ്. പലപ്പോഴും നിങ്ങള് പ്രതീക്ഷിക്കാത്ത രീതിയിലുള്ള മാറ്റം ഇതിലൂടെ ലഭിക്കുന്നു. സാമ്പത്തിക നേട്ടം ഉണ്ടാവുകയും ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുകയും ചെയ്യുന്നു. 500 വര്ഷങ്ങള്ക്ക് ശേഷം സംഭവിക്കുന്ന ഗ്രഹണമാറ്റങ്ങള് ഏതൊക്കെ രാശിക്കാരില് അത്ഭുതം സൃഷ്ടിക്കുന്നെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാരില് സൂര്യ ഗ്രഹണവും ചതുര്ഗ്രഹ യോഗവും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില് തന്നെയാണ് ഇത് മികച്ച നേട്ടങ്ങള് നല്കുന്നത്. ബിസിനസ് ചെയ്യുന്നവരില് ഇത്തരം മാറ്റങ്ങള് മികച്ച് നില്ക്കുന്നു. ജോലിക്കാര്ക്ക് ജോലിയില് സ്ഥാനക്കയറ്റത്തിനും ശമ്പള വര്ദ്ധനവിനും ഉള്ള സാധ്യതയുണ്ട്. വിദ്യാര്തഥികള്ക്ക് ആഗ്രഹിക്കുന്ന സമയം വിദേശത്ത് പഠനാവശ്യങ്ങള്ക്ക് വേണ്ടി പോവാന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ രാശിക്കാര്ക്ക് പിതാവിന്റെ പിന്തുണ ഏത് കാര്യത്തിനും ഉണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്ക്ക് ഈ വര്ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം ശുഭകരമായ പല മാറ്റങ്ങളും നല്കുന്നു. പരീക്ഷകളും അഭിമുഖങ്ങളും നിങ്ങള്ക്ക് വിജയം കൊണ്ട് വരുന്നു. സാമ്പത്തികമായി മികച്ച സമയമാണ്. സാമ്പത്തിക നേട്ടം നിങ്ങളെ തേടി വരുന്നു. ദാമ്പത്യത്തില് സന്തോഷവും സമാധാനവും ഉണ്ടാവുന്നു. എല്ലാ വിധത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്ക്ക് ചതുര്ഗ്രഹ യോഗം അനുകൂലമായ പല മാറ്റങ്ങള് നല്കുന്നു. ഈ സമയം നിങ്ങളുടെ വരുമാനം വര്ദ്ധിക്കുകയും ജീവിതത്തില് മാറ്റങ്ങള് കൊണ്ട് വരുന്നതിന് സാധിക്കുകയും ചെയ്യുന്നു.. എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു. പങ്കാളിയില് നിന്നും കുടുംബത്തില് നിന്നും എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. നിങ്ങളുടെ ജോലിയില് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. കുടുംബത്തില് നിന്ന് സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന മുറക്ക് ലഭിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്ക്ക് ഗ്രഹണ സമയത്തുണ്ടാവുന്ന ഈ രാശിമാറ്റം അനുകൂലമായ പല നേട്ടങ്ങള് കൊണ്ട് വരുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില് ഉണ്ടാവും. വ്യക്തിത്വം മികച്ചതാവുകയും പുതിയ മാറ്റങ്ങള് ജീവിതത്തില് കൊണ്ട് വരാന് സാധിക്കുകയും ചെയ്യും. ബിസിനസില് ലാഭം നിങ്ങളെ തേടി എത്തുന്നു. ആസൂത്രണം ചെയ്ത പദ്ധതികള് എല്ലാം തന്നെ മികച്ച രീതിയില് പൂര്ത്തിയാക്കാന് സാധിക്കും. പുതിയ കോണ്ടാക്റ്റുകള് നിങ്ങള്ക്ക് അനുഗ്രഹമായി മാറുന്നു. ആശയവിനിമയത്തിലെ മാറ്റങ്ങള് നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
