Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
Solar eclipse 2024: ഗ്രഹണത്തോടെ കണ്ടകശനി മാറി രാജയോഗം: ഭാഗ്യ നാളുകാര് ഇവരാണ്, നിങ്ങളുണ്ടോ?
ഈ വര്ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം ഏപ്രില് 8 തിങ്കളാഴ്ചയാണ് സംഭവിക്കുന്നത്. 50 വര്ഷത്തിന് ശേഷമാണ് ഒരു പൂര്ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. എന്നാല് ഈ ഗ്രഹണം ഇന്ത്യയില് ദൃശ്യമാവില്ല. എങ്കിലും അതിന്റെ സ്വാധീനം ജ്യോതിഷ പരമായി ഓരോരുത്തരിലും സംഭവിക്കുന്നു. 12 രാശിക്കാരിലും 9 ഗ്രഹങ്ങളിലും 27 നക്ഷത്രക്കാരിലും എല്ലാം സമ്പൂര്ണ സൂര്യ ഗ്രഹണത്തിന്റെ ഫലം ലഭിക്കുന്നുണ്ട്. മതപരമായി നോക്കുകയാണെങ്കില് വളരെയധികം പ്രാധാന്യമാണ് ഗ്രഹണത്തിനുള്ളത്. സൂര്യ രശ്മി ഈ സമയം അശുഭകരമായ ഫലം നല്കുന്നു എന്നാണ് വിശ്വാസം.
എന്നാല് ഗ്രഹണത്തോട് അനുബന്ധിച്ച് കണ്ടകശനി മാറി രാജയോഗമുദിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര് ആരൊക്കെയെന്ന് നമുക്ക് നോക്കാം. രാഹുവും കേതുവും ഈ സമയം നമ്മുടെ സമാധാനത്തിനും ശാന്തതക്കും പ്രയാസം സൃഷ്ടിക്കുന്നു എന്നാണ് വിശ്വാസം. ഇത്തരം കാര്യങ്ങള് നിങ്ങള് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ഏതൊക്കെ നക്ഷത്രക്കാര്ക്കാണ് ഗ്രഹണം രാജയോഗം പ്രദാനം ചെയ്യുന്നതെന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ ഗ്രഹണം അവര്ക്ക് രാജയോഗം നല്കുന്നു. ജീവിതത്തില് സത്ഫലങ്ങള് ധാരാളം വന്നു ചേരുന്നു. മറ്റുള്ളവരില് നിന്ന് എല്ലാ വിധത്തിലും ജീവിതത്തില് പിന്തുണ ലഭിക്കുന്നു. പ്രതീക്ഷിക്കാതെ അനുകൂലമായ പല മാറ്റങ്ങളും വന്നു ചേരുന്നു. കടബാധ്യതകളെ കൈകാര്യം ചെയ്യുന്നതിനും സാമ്പത്തിക നേട്ടങ്ങളിലേക്കും നിങ്ങളെ എത്തിക്കും. സന്തോഷത്തോടെ ജീവിക്കുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. കുടുംബത്തില് ഐശ്വര്യവും സന്തോഷവും നിലനില്ക്കുന്നു.
ഭരണി
ഭരണി നക്ഷത്രക്കാര്ക്ക് വളരെയധികം നേട്ടങ്ങള് വന്നു ചേരുന്ന സമയമാണ് ഗ്രഹണ സമയം. പ്രതീക്ഷിക്കാത്ത അത്ഭുതങ്ങള് ജീവിതത്തില് സംഭവിക്കുന്നു. ധനപരമായ മാറ്റങ്ങള് നിങ്ങളെ കാത്തിരിക്കുന്ന സമയമാണ്. സാമ്പത്തിക ബാധ്യതകള് എല്ലാം തന്നെ മാറുന്നു. കടബാധ്യതകളെ നിങ്ങള്ക്ക് പൂര്ണമായും ഒഴിവാക്കാന് സാധിക്കുന്നു. അനുകൂലമായ മാറ്റങ്ങള് ജീവിതത്തില് ഉണ്ടാവുന്നു. പല രീതിയിലുള്ള വിഷമങ്ങള്ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാര്ക്ക് അവര് ആഗ്രഹിക്കുന്ന കാര്യം പൂര്ത്തീകരിക്കപ്പെടുന്നു. ആത്മവിശ്വാസം വര്ദ്ധിക്കുന്നു. സ്ഥാനലബ്ധിയും നിങ്ങളെ തേടി എത്തുന്നു. വിജയം നിങ്ങളുടെ കൈപ്പിടിയില് എത്തുന്നു. ആരോഗ്യപരമായി നിങ്ങള്ക്ക് അനുകൂല മാറ്റങ്ങളുണ്ടാവും. കടബാധ്യതകളില് നിന്ന് എന്നന്നേക്കുമായി മോചനം ലഭിക്കുന്നു. അനുകൂലമായ ഫലം നിങ്ങളെ കാത്തിരിക്കുന്നു. ജീവിതത്തില് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പരമശിവന്റെ അനുഗ്രഹത്തോടെ ജീവിതം മുന്നോട്ട് പോവുന്നു. രാജയോഗ സമാനമായ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ചോതി
ചോതി നക്ഷത്രക്കാര്ക്കും ഗ്രഹണം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. രാജാവിനെപ്പോലെ ഇവര്ക്ക് ജീവിക്കാന് സാധിക്കുന്നു. കണ്ടകശനി അവസാനിച്ചു പുതിയ ജീവിതത്തിലേക്ക് കടന്നു എന്ന് നിങ്ങള്ക്ക് ഉറപ്പിക്കാന് സാധിക്കുന്നു. ഇവര് നേരിട്ട എല്ലാ പ്രയാസങ്ങള്ക്കും പരിഹാരം കാണാന് സാധിക്കുന്നു. പുരോഗതിയിലേക്ക് എത്തുന്നതിന് നിരവധി അവസരങ്ങള് വരുന്നു. അനാവശ്യമായി ഉണ്ടാവുന്ന നിര്ബന്ധത്തെ ഒഴിവാക്കണം. ധനപരമായ നേട്ടങ്ങള് നിങ്ങളെ കാത്തിരിക്കുന്നു. കടബാധ്യതകളെ പൂര്ണമായും ഇല്ലാതാക്കുന്നതിനും സാഹചര്യമൊരുങ്ങുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാര്ക്ക് ഗ്രഹണവുമായി ബന്ധപ്പെട്ട് രാജയോഗമാണ് കാത്തിരിക്കുന്നത്. മാനസികമായി കരുത്തും ആത്മവിശ്വാസവും വര്ദ്ധിക്കുന്നു. വാഹനങ്ങള് ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കണം എന്നത് മാത്രമാണ് കാര്യം. ആസൂത്രണത്തോടെ എല്ലാ കാര്യങ്ങളും മികച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സ്വത്തുക്കളുടെ കാര്യത്തില് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. ധനപരമായ നേട്ടങ്ങള് നിങ്ങള്ക്കുണ്ടാവുന്നു. ജീവിതം മൊത്തത്തില് സന്തോഷത്തിന്റേതായി മാറുന്നു. പൊതുവേ ഐശ്വര്യവും സന്തോഷവും നിലനില്ക്കുന്നു, കണ്ടകശനിക്ക് അവസാനം കുറിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
