Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
Solar Eclipse 2024: മീനം രാശിയിലെ ആദ്യ സൂര്യഗ്രഹണം: ഗ്രഹണ ദോഷത്തില്‍ വീഴും രാശിക്കാര്‍
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം ഏപ്രില്‍ 8-നാണ് വരുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണമായത് കൊണ്ട് തന്നെ ശാസ്ത്രലോകവും ജ്യോതിഷികളും ഉറ്റു നോക്കുന്ന ഒന്നാണ് ഈ ഗ്രഹണം. അത് മാത്രമല്ല ഈ വര്‍ഷം സംഭവിക്കാന്‍ പോവുന്നത് സമ്പൂര്‍ണ സൂര്യ ഗ്രഹണമാണ് എന്നതും പ്രത്യേകതയാണ്. 50 വര്‍ഷത്തിന് ശേഷമാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇത് ശുഭകരമായ ഫലങ്ങളും അശുഭകരമായ ഫലങ്ങളും 12 രാശിക്കാര്‍ക്കും നല്കുന്നു.
എന്നാല്‍ 12 രാശിക്കാരില്‍ എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. എന്തൊക്കെ ശ്രദ്ധിക്കണം, എന്താണ് പരിഹാരം, ദോഷങ്ങള്‍ എപ്രകാരം പരിഹരിക്കണം എന്ന് നമുക്ക് നോക്കാം. ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവില്ലെങ്കിലും അതിന്റെ പ്രഭാവം ജ്യോതിഷ പ്രകാരം 12 രാശിക്കാരേയും ബാധിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ജോലിയില്‍ പൂര്‍ണ പിന്തുണ ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് മേടം രാശിക്കാര്‍ക്ക് സൂര്യ ഗ്രഹണം. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്ന സമയമാണ് ഈ ഗ്രഹണ സമയം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രഹണം ഗുണകരമാണ്. ഇത് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ജോലിയുള്ളവര്‍ക്ക് അതില്‍ നിന്ന് തന്നെ സാമ്പത്തിക ലാഭം ലഭിച്ചേക്കാം. പങ്കാളിയോടൊപ്പം സന്തോഷകരമായ സമയമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സൂര്യഗ്രഹണത്തില്‍ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. പണം നിക്ഷേപിക്കുന്നവര്‍ക്ക് പലപ്പോഴും പ്രതികൂല മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. വാഹനം വാങ്ങിക്കുന്നതിന് ഒരിക്കലും അനുകൂല സമയമായിരിക്കും. ഗ്രഹണ ദോഷങ്ങള്‍ നിങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ആദ്യത്തെ സൂര്യ ഗ്രഹണം പല വിധത്തില്‍ ഗുണം ചെയ്യുന്നു. പലപ്പോഴും നിങ്ങള്‍ക്ക് ദീര്‍ഘകാലമായി നില്ക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കകുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുന്നു. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പുരോഗതിയുണ്ടാവുന്ന ഒരു ജീവിതം തന്നെയായിരിക്കും. ആരോഗ്യം മികച്ചതാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുന്നത്. കുടുംബത്തിന്റെ ചടങ്ങുകളില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്നു. ആശയവിനിമയ സംബന്ധമായ കഴിവുകള്‍ വര്‍ദ്ധിക്കുന്നു. കൂടുതല്‍ ശ്രദ്ധ പ്രൊഫഷണല്‍ ജീവിതത്തില്‍ അത്യാവശ്യമാണ്.അല്ലാത്ത പക്ഷം അത് നിങ്ങളുടെ സമ്പാദ്യത്തെ ബാധിക്കുന്നു.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് സൂര്യ ഗ്രഹണം ദോഷകരമായ ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും ആത്മവിശ്വാസം കുറയുന്നത് പോലെ തോന്നുന്നു. ആത്മപരിശോധന എന്തുകൊണ്ടും അത്യാവശ്യമാണ്. ആത്മനിയന്ത്രണത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആശയക്കുഴപ്പം വര്‍ദ്ധിക്കുന്നു. പലപ്പോഴും ചെറിയ ചില ബുദ്ധിമുട്ടുകള്‍ നിങ്ങളെ ബാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ സാധിക്കും. ഏത് പ്രതിസന്ധിയിലും മുന്നോട്ട് പോവാന്‍ ഗ്രഹണം സഹായിക്കുന്നു. വിദേശത്ത് നിന്ന് പല കാര്യങ്ങളിലും പ്രയോജനം ലഭിക്കുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള നല്ല സമയമായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. വരുമാനം വര്‍ദ്ധിക്കുന്നു. നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ സമയമാണ് എന്നത് കൊണ്ട് തന്നെ മികച്ച മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ശത്രുക്കള്‍ക്ക് നിങ്ങളോടുള്ള ശത്രുത കുറയുന്ന സമയമാണ്. മാറ്റങ്ങള്‍ പല കോണില്‍ നിന്നും വരാം.
ധനു രാശി
ധനു രാശിക്കാര്‍ അവരുടെ ജോലിയിലും പ്രൊഫഷണല്‍ രംഗത്തും മുന്നോട്ട് വരുന്നു. എങ്കിലും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ പറയുന്നത് അനുസരിക്കാന്‍ ശ്രദ്ധിക്കണം. ജോലിയില്‍ ചെറിയ രീതിയില്‍ തടസ്സങ്ങള്‍ ഉണ്ടാവാം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ആദ്യത്തെ സൂര്യഗ്രഹണം ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായേക്കാം. ഇത് കൂടാതെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും നല്ല അനുകൂല സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പുതിയ പ്രോജക്റ്റുകള്‍ ആരംഭിക്കുന്നതിനുള്ള യോഗം ഈ ഗ്രഹണ സമയം സാധിക്കുന്നു. പല കാര്യങ്ങളിലും കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ജോലിയുമായി ബന്ധപ്പെട്ട് അനുകൂല സമയമാണ്. സ്ഥലം മാ്റ്റത്തിന് സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സൂര്യഗ്രഹണം സമ്മിശ്ര ഫലമാണ് നല്‍കുന്നത്. ജീവിതത്തില്‍ പല പുതിയ കാര്യങ്ങളും പഠിക്കാന്‍ സാധിക്കും. ബിസിനസ്സ് നിക്ഷേപം വലിയ ലാഭത്തിലേക്ക് എത്തുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് എല്ലാ മേഖലയിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications