Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശുക്രനും ശനിയും ചന്ദ്രനും ഒന്നിച്ചെത്തും; ഏപ്രില്‍ 25-ലെ ആകാശവിസ്മയം നിസ്സാരമല്ല
Smiley face planetary alignment: ഏപ്രില്‍ 25-ന് ആകാശപ്രേമികളെയും വാനനിരീക്ഷകരെയും അത്ഭുതപ്പെടുത്താന്‍ തയ്യാറായിരിക്കുകയാണ് പ്രപഞ്ചം. വളരെ അപൂര്‍വ്വവും വിസ്മയപ്പെടുത്തുന്നതുമായ കാഴചയാണ് അന്ന് ആകാശത്ത് തെളിയുക. ആകാശം അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നതായി തോന്നും. എപ്രില്‍ 25-ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പ്രപഞ്ചം നിങ്ങളെ നോക്കി പുഞ്ചിരിക്കുക. അതായത് അന്ന് മൂന്ന് ഗ്രഹങ്ങള്‍ ആകാശത്ത് ഒന്നിച്ചെത്തും. ശനി, ശുക്രന് തേങ്ങാപ്പൂള് പോലെ ചന്ദ്രനും ഒന്നിച്ച് ആകാശത്ത് അണിനിരക്കുമ്പോള്‍ അത് സ്മൈലിയെ പോലെ തോന്നിപ്പിക്കും.

വളരെ അപൂര്‍വ്വമായ ഈ കാഴ്ച വെറുമൊരു കാഴ്ചാവസന്തം മാത്രമല്ല, ജ്യോതിഷപരമായും അതിന് വലിയ പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിന്റെ ഐക്യത്തിന്റെ.ും ഉന്നതിയുടെയും പ്രതീകമാണ് ആ കാഴ്ച. വേദ ജ്യോതിഷവും പ്രപഞ്ചത്തിന്റെ മാറ്റങ്ങളും പിന്തുടരുന്നവരെ സംബന്ധിച്ചെടുത്തോളം ഈ ആകാശ പ്രതിഭാസം ചില കാര്യങ്ങളും സൂചനകളും നല്‍കുന്നുണ്ട്.
എന്താണ് ഈ അപൂര്‍വ്വ സംയോഗം
ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ രണ്ടോ അതില്‍ അധികമോ ഗ്രഹങ്ങള്‍ പരസ്പരം വളരെ അടുത്ത് എത്തുമ്പോഴാണ് സംയോഗങ്ങള്‍ ഉണ്ടാകുന്നത്. മൂന്ന് ഗ്രഹങ്ങള്‍ ഒന്നിച്ചെത്തുന്നത് വളരെ അപൂര്‍വ്വമാണ്. മൂന്ന് ഗ്രഹങ്ങള്‍ പ്രത്യേകരീതിയില്‍ ആകാശത്ത് വിന്യസിക്കപ്പെടുമ്പോള്‍ അത് വളരെ പ്രത്യേകതയുള്ളതും ശക്തിയുള്ളതുമായ പ്രതിഭാസമാകും.
ഏപ്രില്‍ 25-ന് പ്രണയത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ശുക്രനും കര്‍മ്മത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമായ ശനിയും ഉള്‍പ്രേരണകളുടെയും പുതിയ തുടക്കങ്ങളുടെയും പ്രതീകമായ തേങ്ങാപ്പൂള് പോലെ ചന്ദ്രനും ത്രികോണ ആകൃതിയില്‍ സ്മൈലി പോലെ വരുമ്പോള്‍ ജീവിതത്തില്‍ സന്തോഷവും സന്തുലിതാവസ്ഥയും ഘടനയും കൊണ്ടുവരാനുള്ള സൂചനയാണ് പ്രപഞ്ചം നിങ്ങള്‍ക്ക് നല്‍കുന്നത്.
എവിടെയെല്ലാം കാണാനാകും
ആകാശം സ്മൈലിയെ പോലെ ഭൂമിയെ നോക്കി ചിരിക്കുന്ന കാഴ്ച സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുമ്പ് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കാണാനാകും. പ്രകാശ മലിനീകരണം കുറഞ്ഞ, മറ്റ് തടസ്സങ്ങളൊന്നും ഇല്ലാത്ത ഒരിടത്ത് നിന്ന് നോക്കിയാല്‍ ആ കാഴ്ച വ്യക്തമായി കാണാനാകും. ഈ ദൃശ്യവിസ്മയം കാണാന്‍ ടെലസ്കോപ്പിന്റെ പോലും ആവശ്യമില്ല. എന്നാല്‍ ബൈനോക്കുലറോ ടെലസ്കോപ്പോ ഉണ്ടെങ്കില്‍ ആ കാഴ്ചയ്ക്ക് മനോഹാരിയതേറും. ലോകത്തെവിടെ നിന്നും ഈ ആകാശവിസ്മയം കാണാനാകും.
ജ്യോതിഷ പ്രധാന്യം
വേദ ജ്യോതിഷം അനുസരിച്ച് ആത്മീയമായി വളരെ പ്രാധാന്യമുള്ള ഒരു സമയത്താണ് ആകാശത്ത് ഈ കാഴ്ച പ്രത്യക്ഷപ്പെടുന്നത്. ശനി നിലവില്‍ മീനം രാശിയിലാണ് ഉള്ളത്. ശുക്രന്റെ ഊര്‍ജവും ചന്ദ്രന്റെ ഭാവുകത്വവും കൂടി ചേരുമ്പോള്‍ പ്രണയത്തിന്റെയും ഘടനയുടെയും ആത്മീയ വളര്‍ച്ചയുടെയും സൂചനയാണ് ആ കാഴ്ച നല്‍കുന്നത്.
ശുക്രന് സര്‍ഗാത്മതയുടെയും അടുപ്പത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ്. സന്തോഷം തരുന്നത് എന്തോ അതിലേക്ക് അടുക്കാന്‍ ശുക്രന് സൂചിപ്പിക്കുന്നു. ശനി ക്ഷമ, അതിരുകള്‍, ദീര്ഘദര്ശമം എന്നിവയുടെ പ്രതീകമാണ്. ചന്ദ്രന് ആന്തരികമായ തോന്നലുകളും വൈകാരികതലവും സൂചിപ്പിക്കുന്നു. ഇവര്‍ ഒന്നിച്ചെത്തി ചിരിച്ചുകാണിക്കുമ്പോള് ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുക്കാനും ബന്ധങ്ങള്‍ക്ക് കരുതലേകാനും ജീവിതത്തിലെ നല്ല സമയത്തില്‍ വിശ്വസിക്കാനും സൂചന നല്കുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
