ഉറങ്ങുമ്പോള്‍ നിങ്ങള്‍ കിടക്കുന്നത് ഇങ്ങനെയാണോ, അതിലുണ്ട് നിങ്ങളുടെ സ്വഭാവം

Sleeping Positions and Personality: ഉറങ്ങുമ്പോള്‍ നിങ്ങള്‍ കിടക്കുന്നത് എങ്ങനെയാണ്. അത് എങ്ങനെ ആയാലും, നിങ്ങളുടെ വ്യക്തിത്വവുമായും ഉപബോധമനസ്സുമായും അതിന് ബന്ധമുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ. മലര്‍ന്ന് കിടന്നാലും, കമഴ്ന്ന് കിടന്നാലും അതല്ല വശംചെരിഞ്ഞ് കിടന്നാലും അത് വെറുമൊരു ശീലം മാത്രമല്ല, അതിന് ചില അര്‍ത്ഥങ്ങള്‍ ഉണ്ട്.

sleeping position
Photo Credit: AI Generated

ഒരു വ്യക്തി കിടക്കുന്ന രീതി അയാളുടെ ഉള്ളിലുള്ള ചിന്തകളെയും വൈകാരികാവസ്ഥയെയും ബന്ധങ്ങളോടുള്ള സമീപനത്തെയും പ്രതിഫലിപ്പിക്കുന്നുണ്ടെന്നാണ് ഉറക്ക വിദഗ്ധരും സൈക്കോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് ഒരു വ്യക്തിയുടെ സ്ലീപ്പിംഗ് പൊസിഷന്‍ നോക്കി അയാളുടെ സ്വഭാവത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും ആത്മവിശ്വാസത്തെ കുറിച്ചുമെല്ലാം പല കാര്യങ്ങളും കണ്ടെത്താന്‍ സാധിക്കുമത്രേ.

ഉറങ്ങുന്ന രീതിയും വ്യക്തിത്വവും

യൂറോപ്യന്‍ ജേണല്‍ ഓഫ് പേഴ്‌സണാലിറ്റിയിലെ ഒരു പഠനം അനുസരിച്ച്, ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ഷങ്ങള്‍ക്ക് ശേഷം ആ വ്യക്തിയുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും സ്വാധീനിക്കും. ഉറങ്ങുമ്പോള്‍ കിടക്കുന്ന രീതിയും സ്വഭാവവും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കിയ സ്ലീപ്പ് റിസര്‍ച്ചര്‍ സാമുവല്‍ ഡങ്കല്‍ അദ്ദേഹത്തിന്റെ പുസ്തകമായ
Sleep Positions-ല്‍ പറയുന്നത് നമ്മള്‍ ഉറങ്ങുന്ന രീതി നമ്മുടെ ജീവിതത്തിന്റെ പ്രതിഫലനമാണെന്നാണ്. അബോധമായ ശരീരം ഉറക്കസമയത്ത് വ്യക്തിത്വത്തിന്റെയും വൈകാരികതലങ്ങളുടെയും സാമീഹികമായ പ്രത്യേകതകളുടെ വരെ ആഴത്തിലുള്ള സ്വഭാവരീതികള്‍ പ്രകടിപ്പിക്കുവെന്ന് പുസ്തകത്തില്‍ അദ്ദേഹം പറയുന്നു.

ഉറങ്ങുമ്പോള്‍ ഒരു വ്യക്തി കിടക്കുന്ന രീതിയും അതിലൂടെ വെളിപ്പെടുന്ന വ്യക്തിത്വത്തെ കുറിച്ചുള്ള സൂചനകളും എന്തെല്ലാമാണെന്ന് നോക്കാം. പ്രധാനമായും മൂന്ന് തരത്തിലുള്ള രീതികളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. മലര്‍ന്നുള്ള കിടത്തം, കമഴ്ന്ന് കിടക്കുന്നത്, വശം ചരിഞ്ഞ് കിടക്കുന്നത്. ഈ ഓരോ രീതികളിലും ഉറങ്ങുന്നവരുടെ പ്രത്യേകതകളും സ്വഭാവസവിശേഷതകളും അറിയാം.

മലര്‍ന്ന് കിടന്നുറങ്ങുന്നവരുടെ പ്രത്യേകത

കൃത്യമായ ലക്ഷ്യങ്ങള്‍ ഉള്ള, സശ്രദ്ധം മുന്നേറുന്ന, തിരിച്ചടികളില്‍ നിന്നും ഉണര്‍ന്നെണീക്കാന്‍ സാധിക്കുന്ന, മനശക്തിയുള്ള ആളുകളാണ് ഉറങ്ങുമ്പോള്‍ മലര്‍ന്നുകിടക്കുന്നതെന്ന് മനശാസ്ത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അങ്ങനെയുള്ളവര്‍ ആത്മവിശ്വാസമുള്ളവരും ജീവിതത്തില്‍ അച്ചടക്കമുള്ളവരും ആയിരിക്കും. അവര്‍ അനാവശ്യമായി വിവാദങ്ങളിലോ നാടകീയതയിലോ വന്നുപെടില്ല. ഇവര്‍ സത്യസന്ധമായി മാത്രമേ സംസാരിക്കുകയുള്ളു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും എപ്പോഴും സത്യത്തിനും നേരിനും സദാചാരമൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കുന്നവരാണ് ഇവര്‍. ജീവിതത്തെ കുറിച്ചും ചുറ്റുമുള്ളവരെ കുറിച്ചും ഇവര്‍ വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തും. ഇവരുടെ ജീവിതത്തില്‍ അച്ചടക്കവും ഘടനയും ഉണ്ടായിരിക്കും.

ചിന്തകള്‍ അധികം പരസ്യപ്പെടുത്താത്തവരും സാഹചര്യങ്ങളോട് വൈകാരികമായി പ്രതികരിക്കാത്തവരും എടുത്തുടചാട്ടം ഉള്ളവലരും ആയിരിക്കില്ല ഇവര്‍. ശുഭാപ്തി വിശ്വാസമുള്ള ഇവര്‍ പോസിറ്റീവായി, പൂര്‍ണ്ണമായും ആസ്വദിച്ച് ജീവിക്കും. ഇവരുടെ ജീവിതം വളരെ അര്‍ത്ഥവത്തായ അനുഭവങ്ങള്‍ നിറഞ്ഞതായിരിക്കും. അതുകൊണ്ട് നേതൃസ്ഥാനം അലങ്കരിക്കാനും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനും ഇവര്‍ക്ക് സാധിക്കും. ഇവര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നവരാണ്. ഏതുവലിയ ലക്ഷ്യവും ഇവര്‍ നേടും.

Take a Poll

പരദൂഷണത്തിനും നെഗറ്റിവിറ്റിക്കും ഇവരുടെ ജീവിതത്തില്‍ ഇടമുണ്ടാകില്ല. തങ്ങളുടെ സ്വഭാവവുമായോ മൂല്യങ്ങളുമായോ ഒത്തുപോകാത്തവരില്‍ നിന്നും ഇവര്‍ അകലും. സ്വന്തം വളര്‍ച്ച, മാനസികമായ വ്യക്തത, വ്യക്തിപരമായുള്ള മികവ് എന്നിവയ്ക്കാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്. നേട്ടങ്ങളും, അഭിമാനവും സംതൃപ്തിയും നിറഞ്ഞതായിരിക്കും ഇവരുടെ ജീവിതം.

വശം ചരിഞ്ഞ് കിടക്കുന്നവരുടെ പ്രത്യേകത

ഇടത്തേക്കോ വലത്തേക്കോ ഒരുവശം ചരിഞ്ഞ് കിടക്കുന്നവര്‍ ആളുകളുമായി പെട്ടെന്ന് കൂട്ടുകൂടുന്നവരും മറ്റുള്ളവരെ ആകര്‍ഷിക്കുന്ന സ്വഭാവമുള്ളവരും ആയിരിക്കും. അപരിചിതന്‍ ആണെങ്കില്‍ പോലും വളരെ പെട്ടെന്ന് ഒരാളുമായി കൂട്ടൂകൂടി സംഭാഷണം ആരംഭിക്കാന്‍ ഇവര്‍ മിടുക്കരാണ്. ആളുകള്‍ക്ക് ഇവരോട് സംസാരിക്കാനും പെട്ടെന്ന് കൂട്ടുകൂടാനും ഒരു മടിയുമുണ്ടാകില്ല. എല്ലാവരോടും വളരെ സൗഹാര്‍ദ്ദമായി, അങ്ങോട്ടുകയറി സംസാരിക്കുമെങ്കിലും ഇവരുടെ ശരിയായ സ്വഭാവം അടുത്ത ആളുകള്‍ക്ക് മുമ്പില്‍ മാത്രമേ ഇവര്‍ വെളിപ്പെടുത്തുകയുള്ളു.

മറ്റുള്ളവര്‍ക്ക് വിശ്വസിക്കാന്‍ തോന്നുന്ന ആളുകളായി ഇവരെ തോന്നും. ഇവര്‍ ഓരോ തീരുമാനവും വളരെ ശ്രദ്ധയോടെ കൈക്കൊള്ളുന്നവരാണ്. എടുത്തുചാടി കാര്യങ്ങള്‍ ചെയ്യുന്ന സ്വഭാവം ഇവര്‍ക്കില്ല. വളരെ ആലോചിച്ച് മാത്രമേ ഇവര്‍ ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുകയുള്ളു. ഇത്രയധികം ആലോചിച്ച് കാര്യങ്ങള്‍ ചെയ്യുന്ന സ്വഭാവമുള്ളതിനാല്‍, പതുക്കെ തീരുമാനം എടുക്കുന്നവരായി ആളുകള്‍ ഇവരെ കരുതും. എന്നാല്‍ ഇവരുടെ തീരുമാനങ്ങള്‍ വളരെ മികച്ചതും ഫലപ്രദവുമായിരിക്കും.

ഇനി ചരിഞ്ഞ് കിടക്കുമ്പോള്‍ തലയിണ കെട്ടിപ്പിടിച്ചോ കാലിനിടയില്‍ വെച്ചോ ആണ് കിടക്കുന്നതെങ്കില്‍ അവര്‍ പില്ലോ ഹഗ്ഗര്‍ സ്ലീപ്പിംഗ് പൊസിഷന്‍ ആണ്. വളരെ കരുതല്‍ ഉള്ള, വിശ്വസ്തരായ ആളുകളായിരിക്കും അവര്‍. അടുപ്പമുള്ളവര്‍ക്കൊപ്പമായിരിക്കും ഇവരെപ്പോഴും. സ്‌നേഹബന്ധങ്ങളെ ഇവര്‍ ഏറെ വിലമതിക്കുന്നു.

കമഴ്ന്നുകിടന്ന് ഉറങ്ങുന്നവരുടെ പ്രത്യേകതകള്‍

കമഴ്ന്നുകിടന്ന് ഉറങ്ങുന്നവര്‍ തമാശക്കാരായിരിക്കും, തുറന്ന മനസ്സുള്ളവര്‍ ആയിരിക്കും. നേരെവാ നേരേപോ സ്വഭാവമുള്ള ഇവര്‍ സംസാരിക്കുമ്പോള്‍ നേരെ കാര്യത്തിലേക്ക് വരും. മറ്റുള്ളവരെ സുഖിപ്പിക്കാനോ കള്ളങ്ങള്‍ പറയാനോ ഇവര്‍ ശ്രമിക്കില്ല. സത്യസന്ധരായ ഇവരുടെ വാക്കുകള്‍ ചിലപ്പോള്‍ ആളുകളെ വേദനിപ്പിക്കാറും ഉണ്ട്. ജീവിതത്തെ കുറിച്ച് കൃത്യമായ വീക്ഷണം ഇവര്‍ക്കുണ്ടായിരിക്കും. ഊര്‍ജ്ജസ്വലരായി, ആവേശത്തോടെ ജീവിതം നയിക്കുന്നവരായിരിക്കും ഇവര്‍. പുറമേ ആത്മവിശ്വാസവും ധൈര്യവും പ്രകടിപ്പിക്കുമെങ്കിലും ചിലപ്പോഴെല്ലാം ഇവര്‍ ഉത്കണ്ഠയുള്ളവരാകുകയും പരിഭ്രമിക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് കാര്യങ്ങള്‍ ഇവരുടെ നിയന്ത്രണത്തില്‍ അല്ലാതെയാകുമ്പോള്‍.

കട്ടിയുള്ള മനസ്സും സാഹസിക മനോഭാവവും റിസ്‌ക് എടുക്കാന്‍ തയ്യാറുള്ള ഇവര്‍ ആവേശത്തോടെയാണ് ഓരോ പുതിയ അനുഭവത്തെയും സ്വീകരിക്കുന്നത്. ശുഭാപ്തി വിശ്വാസമാണ് ഇവരുടെ യാത്രയ്ക്ക് കരുത്തേകുന്നത്. എത്ര വലിയ വെല്ലുവിളി ഉണ്ടായാലും പോസിറ്റീവായി അതിലെ അവസരങ്ങള്‍ കാണാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion