Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
സ്കന്ദ ഷഷ്ഠി; ശനിയുടെ അനുഗ്രഹത്താല്‍ സുഖജീവിതം ഈ രാശിക്കാര്‍ക്ക്
ഇന്ന് സ്കന്ദ ഷഷ്ഠി. ഹിന്ദു വിശ്വാസ പ്രകാരം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ദിവസമാണ് ഇന്ന്. സുബ്രഹ്മണ്യ സ്വാമിയുടെ പ്രീതിയ്ക്കായി നടത്തുന്ന പൂജയും വ്രതവുമാണ് ഈ ദിവസത്തെ പ്രത്യേകത. സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹം ലഭിക്കാനും, നല്ല ദാമ്പത്യം ലഭിക്കാനും, സുഖ ജീവിതം ലഭിക്കാനും, സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നതിലൂടെ സാധിക്കുന്നതാണ്. ആറ് ഷഷ്ഠി വ്രതം എടുക്കുന്നതിന് സമമാണ് സ്കന്ദ ഷഷ്ഠി വ്രതം എടുക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അത്രയ്ക്കും ഫലം നിറഞ്ഞ സ്കന്ദ ഷഷ്ഠി ദിനത്തില്‍ ദ്വിപുഷ്കര് യോഹവും, രവി യോഗവും ഒത്തു ചേരുന്നു. അതിനാല്‍, ശനിയുടെയും, ചന്ദ്രന്റെയും അനുഗ്രഹം ലഭിക്കാന്‍ സഹായിക്കുന്നു. ഈ മൂന്ന് ദേവന്മാരുടെയും അനുഗ്രഹത്താല്‍ ജീവിതം ശോഭിക്കാന്‍ പോകുന്ന 4 രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നേ ദിവസം കൂടുതല്‍ സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ജീവിതം ശോഭനമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ നിറുന്നതാണ്. നല്ലൊരു ദാമ്പത്യ ജീവിതത്തിന് തുടക്കം കുറിക്കാന്‍ സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് സന്തോഷവും സമാധാനവും ഇവര്‍ക്ക് ലഭിക്കുന്നതാണ്. പുതിയ പ്രോജക്ടുകള്‍ ലഭിക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. ജീവിതത്തില്‍ പല ഐശ്വര്യപൂര്‍ണ്ണമായ കാര്യങ്ങള്‍ നടക്കുന്നതാണ്. സാമ്പത്തികപരമായി പല നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ആഭയരണങ്ങള്‍ വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. നല്ല ആഹാരങ്ങള്‍ കഴിക്കാന്‍ സാധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. പണം കടം നല്കിയവര് തിരികെ നല്‍കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ ദിവസം നല്ല രീതിയില്‍ ശോഭിക്കാന്‍ സാധിക്കും. കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയി കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നല്ല വര്‍ക്കുകള്‍ ലഭിക്കും. കച്ചവടക്കാര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പുതിയ ഉപഭോക്താക്കളെ ലഭിക്കാനുള്ള സാധ്യത. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല ആലോചനകള്‍ വരാനുള്ള സാധ്യതയും ഉണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ഇന്ന് നല്ലതുപോലെ തിളങ്ങാന്‍ സാധിക്കുന്നതാണ്. മുന്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടി എത്തുന്നതാണ്. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ശമ്പള വര്‍ദ്ധനവോടു കൂടിയ തൊഴില്‍ ലഭിക്കാന്‍ സാധ്യത. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. കടബാധ്യത ഇല്ലാത്ത ദിവസമായിരിക്കും ഇന്ന്. സമാധാനവും സന്തോഷവും ഇന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കും. പല മത്സരങ്ങളിലും മുന്നിട്ട് നില്ക്കാന് സാധിക്കും. വിദ്യാര്‍ത്ഥികള്‍ ഇന്നേ ദിവസം പഠനത്തില്‍ മുന്നിട്ട് നില്‍ക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ആഗ്രഹിച്ച ഒരു കാര്യം ഇന്നേ ദിവസം മംഗളകരമായി നടക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകറ്റാന്‍ സാധിക്കും. ബിസിനസ്സില്‍ ലാഭം പ്രതീക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍കക് വളരെ നല്ല ദിവസമായിരിക്കും ഇന്ന്. വീട്ടില്‍ പ്രതീക്ഷിക്കാത്ത പല അതിഥികളും എത്തും. നല്ല ആഹാരം കഴിക്കാന്‍ യോഗം. പുതു വസ്ത്രങ്ങളും, സമ്മാനങ്ങളും ലഭിക്കുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
