Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആയില്യം നക്ഷത്രത്തില്‍ സിദ്ധിയോഗം: സൂര്യാസ്തമയത്തിനുള്ളില് സമയം തെളിയുന്നവര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങള്‍ക്ക് ഭാഗ്യം മാത്രം പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്. അതാകട്ടെ രാജയോഗസമാനമായ യോഗമാണ് ഫലത്തില്‍ വരുന്നത്. ആയില്യം നക്ഷത്രത്തില്‍ സിദ്ധയോഗം രൂപപ്പെട്ടതിന്റെ ഫലമായി ഭാഗ്യത്തില്‍ ആറാടുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും നിങ്ങളുടെ രാശി ഇതിലുണ്ടോ എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്നത്തെ ദിവസം ചന്ദ്രന് കര്‍ക്കിടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് മാറുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം സിദ്ധിയോഗം ഫലത്തില്‍ വരുന്നു. ആയില്യം നക്ഷത്രത്തിലാണ് സിദ്ധിയോഗം തുടങ്ങുന്നത്. വൈകുന്നേരം 3.52 വരെ സിദ്ധിയോഗഫലം ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു.
ഇന്നത്തെ ദിവസത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ഇത് ഗുണാനുഭവങ്ങള്‍ നല്കുന്നു എന്നത് നമുക്ക് നോക്കാം. അതിലുപരി ഇത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം എപ്രകാരം എന്ന് നോക്കാം. നിങ്ങളുടെ ഇന്നത്തെ രാശിഫലത്തില്‍ ഭാഗ്യം മാത്രം കടാക്ഷിക്കുന്ന ചില രാശിക്കാരുണ്ട്, അവരെക്കുറിച്ച് കൂടുതല്‍ അറിയാം. കൂടാതൈ ആ ഭാഗ്യ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ എല്ലാം തന്നെ കൃത്യമായി ചെയ്യുന്നതിനും സാധിക്കുന്നു. ഇന്നത്തെ ദിവസം ശക്തമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാം. ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും ഇന്ന് നിങ്ങള്‍ ധൈര്യപൂര്‍വ്വം നേരിടുന്നു. പല നല്ല വാര്‍ത്തകളും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും. ഇതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആയില്യം നക്ഷത്രത്തില്‍ വരുന്ന സിദ്ധിയോഗം അനുകൂലമായ മാറ്റങ്ങളില്‍ മികച്ച് നില്ക്കുന്നു. വൈകാരികമായ അടുപ്പം ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. ആത്മബന്ധം മികച്ച് നില്ക്കുന്നു. ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ ഉറപ്പ് വരുത്താം. കുടുംബത്തില്‍ സന്തോഷകരമായ മംഗളകരമായ പല കാര്യങ്ങളും നടക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ എന്നന്നേക്കുമായുള്ള സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്നു. ഏത് കാര്യത്തിനും മികച്ച തീരുമാനം എടുക്കാന്‍ ഏറ്റവും അനുകൂലമായ ദിവസമാണ് ഇന്ന്. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം തന്നെയ്ാണ് ഏറ്റവും വലിയ കാര്യവും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള അവസരങ്ങളും തേടി വന്നേക്കാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. വിദ്യാഭ്യാസസംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ വിജയം തേടി എത്തുന്നു. സിദ്ധിയോഗം നിങ്ങളുടെ ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ട് വരാം. പലപ്പോഴും ഭാഗ്യത്തെ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റമുണ്ടാവാം. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സന്തോഷകരമായ പല സാഹചര്യവും ഇന്നത്തെ ദിവസം സംഭവിക്കാം. ജീവിതത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണപരമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ് ഇന്ന്. കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും ക്രിയേറ്റീവ് ആയി കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു. പല കോണില്‍ നിന്നും അനുകൂലമായ വാര്‍ത്തകള്‍ കേള്‍ക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യാവുന്നതാണ്. പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്ന ദിവസമാണ് ഇന്ന എന്നതില്‍ തര്‍ക്കമില്ല.



Click it and Unblock the Notifications
