Latest Updates
-
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും
വിഘ്നേശ്വരന് അനുഗ്രഹം ചൊരിയും, ഇന്ന് നല്ല നേട്ടങ്ങളുടെ ഘോഷയാത്ര ഈ 5 രാശിക്ക്
ഏപ്രില്‍ 3 ബുധനാഴ്ച, ചന്ദ്രന് ശനിയുടെ രാശിയായ മകരത്തില്‍ സംക്രമിക്കാന്‍ പോകുന്നു. ശുക്രന് അതിന്റെ ഉയര്‍ന്ന രാശിയായ മീനത്തില്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ മാളവ്യ രാജ്യയോഗം സൃഷ്ടിക്കപ്പെടുന്നു. മാളവ്യ രാജയോഗം പഞ്ചമഹാപുരുഷ യോഗങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ ഇന്ന് ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയായതിനാല് ഈ ദിവസം മാളവ്യരാജ്യയോഗത്തോടൊപ്പം സിദ്ധയോഗവും ശിവയോഗവും ഉത്രാടം നക്ഷത്രവും ചേര്‍ന്ന ഒരു ഐശ്വര്യ സംയോജനവും രൂപപ്പെടുന്നു.
ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭകരമായ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാരുടെ സ്ഥാനമാനങ്ങളിലും സമ്പത്തിലും നല്ല വര്‍ദ്ധനവ് ഉണ്ടാകും. അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തിപ്പെടുകയും ഗണപതിയുടെ അനുഗ്രഹത്താല്‍ എല്ലാത്തരം തടസ്സങ്ങളും നീങ്ങുകയും ചെയ്യും. ഏപ്രില്‍ 3 ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ഏപ്രില്‍ 3 മേടം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. മേടം രാശിക്കാര്‍ക്ക് സുഖസൗകര്യങ്ങളും ആഡംബരങ്ങളും വര്‍ദ്ധിക്കും. തടസ്സങ്ങള്‍ നേരിട്ടിരുന്ന ജോലികളും പൂര്‍ത്തിയാകും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിസ്ഥലത്ത് പുതിയ അവസരങ്ങള്‍ ലഭിക്കും. കോടതി കേസുകളില്‍ കുടുങ്ങി നില്‍ക്കുന്നവര്‍ക്ക് വിജയം ലഭിച്ചേക്കാം. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. പുതുതായി വിവാഹിതരായ ആളുകള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം, അത് വീട്ടില്‍ ഉത്സാഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. വ്യാപാരികള്‍ക്ക് ഒരു വലിയ ഇടപാട് ലഭിച്ചേക്കാം, ഇത് നല്ല ലാഭം നല്‍കും.
പ്രതിവിധി: പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഗണപതി ക്ഷേത്രത്തില്‍ പോയി രാവിലെയും വൈകുന്നേരവും ഗണപതി അഥര്‍വശീര്‍ഷം പാരായണം ചെയ്യുക.
കര്‍ക്കിടകം
ഏപ്രില്‍ 3 കര്‍ക്കടക രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് കരിയറിലെ വിജയത്തിലേക്കുള്ള പാത എളുപ്പമാകും. നിങ്ങള്‍ക്ക് പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങളുടെ മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടും. കുടുംബത്തില്‍ ചില ശുഭകരമായ സംഭവങ്ങള്‍ നടക്കും. ഗണപതിയുടെ കൃപയാല്‍ എല്ലാ വിഷമതകളും മാറും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ പോകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക.
ചിങ്ങം
ഏപ്രില്‍ 3 ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ എല്ലാത്തരം ഭൗതിക സുഖങ്ങളും ലഭിക്കും. രാവിലെ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ഗണപതിയുടെ കൃപയാല്‍ ആത്മവിശ്വാസത്തില്‍ നല്ല വര്‍ദ്ധനവുണ്ടാകും. അതുവഴി നിങ്ങള്‍ക്ക് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എളുപ്പത്തില്‍ എടുക്കാന്‍ കഴിയും. കുടുംബാംഗങ്ങളുടെ പിന്തുണയോടെ, പുതിയ ചില ജോലികളില്‍ നിങ്ങള്‍ക്ക് ശ്രമിക്കാം. ഓഹരി വിപണിയിലോ വാതുവെപ്പിലോ പണം നിക്ഷേപിക്കുന്നവര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കാനുള്ള സാധ്യതകളുണ്ട്. തൊഴില്‍ ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും അതത് മേഖലകളില്‍ മികച്ച വിജയം ലഭിക്കും,
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഒന്നേമുക്കാല്‍ കിലോ ചെറുപയര്‍ തിളപ്പിച്ച് അതില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.
വൃശ്ചികം
ഏപ്രില്‍ 3 വൃശ്ചിക രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. വൃശ്ചിക രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും, ഭാവിയിലേക്കുള്ള നിങ്ങളുടെ പദ്ധതികളും വിജയിക്കും. അവിവാഹിതരായ ആളുകള്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാനാകും. നിങ്ങള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം പ്രസന്നമായിരിക്കും, ഒന്നിനുപുറകെ ഒന്നായി നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. പുതിയ വാഹനമോ വസ്തുവോ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കില്‍ അതിന് അവസരം ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് ഒരു വലിയ കമ്പനിയില്‍ നിന്ന് നല്ല ഓഫര്‍ ലഭിച്ചേക്കാം.
ദോഷപരിഹാരം: തടസ്സങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍, നപുംസകങ്ങള്‍ക്ക് പച്ച വസ്ത്രം ദാനം ചെയ്യുക.
കുംഭം
ഏപ്രില്‍ 3 കുംഭം രാശിക്കാര്‍ക്ക് ഗുണകരമാണ്. കുംഭം രാശിക്കാര്‍ക്ക് പ്രഗത്ഭരായ ആളുകളുമായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനാകും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ഏതെങ്കിലും പ്രധാനപ്പെട്ട ജോലി മുടങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ ഗണപതിയുടെ അനുഗ്രഹത്താല്‍ അതെല്ലാം ഇന്ന് പൂര്‍ത്തിയാക്കാനാകും. വ്യാപാരികള്‍ക്ക് ബിസിനസ്സില്‍ നല്ല സാമ്പത്തിക ലാഭം കൈവരും. സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.
ദോഷപരിഹാരം: സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഗണപതിക്ക് സിന്ദൂരം നിവേദിച്ച് അഞ്ച് പിടി ചെറുപയര്‍ ഒരു പച്ച തുണിയില്‍ കെട്ടി ഗണേശ മന്ത്രങ്ങളാല്‍ വെള്ളത്തില്‍ എറിയുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
