Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ശുക്രാദിത്യയോഗം: സൂര്യനെപ്പോലെ ജ്വലിക്കും ഇന്ന് 5 രാശിക്കാര്‍ എവിടേയും
ഇന്നത്തെ രാശിഫലത്തില്‍ പല വിധത്തിലുള്ള രാജയോഗങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഗജകേസരി യോഗവും ശുക്രാദിത്യ യോഗവും ഉള്‍പ്പടെ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്ന തരത്തിലുള്ള പല യോഗങ്ങളും ഉണ്ട്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഇതെല്ലാം ഭാഗ്യാനുഭവങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. അത് നിങ്ങളുടെ ജീവിതത്തെ വളരെയധികം മികച്ച മാറ്റത്തിലേക്ക് എത്തിക്കും. ജ്യോതിഷ പ്രകാരം ശുക്രനും സൂര്യനും ഒരു രാശിയില്‍ ഒരുമിച്ച് വരുമ്പോഴാണ് ശുക്രാദിത്യ രാജയോഗം സംഭവിക്കുന്നത്. ഇത് നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. കൂടാതെ ചില രാശിക്കാരില്‍ പ്രത്യേക നേട്ടങ്ങളും കൊണ്ട് വരുന്നു.
സാമ്പത്തിക വളര്‍ച്ച ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. കൈവെക്കുന്ന എല്ലാ മേലകളിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. അത് കൂടാതെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ഇന്നത്തെ ശുക്രാദിത്യ യോഗം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തെയാണ് സൂചിപ്പിക്കുന്നത്. ആഗ്രഹങ്ങളെല്ലാം തന്നെ ഒന്നൊഴിയാതെ പൂര്‍ത്തീകരിക്കുന്നതിനും സാധിക്കും. ബിസിനസ്സ് സംരംഭങ്ങളിലും വളര്‍ച്ച ആഗ്രഹിക്കുന്നവരെ ഈ ഗ്രഹ സംയോജനം അനുകൂലം തന്നെയാണ്. ഇന്നത്തെ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായി മുന്നോട്ട് പോവുന്നതിന് അനുകൂല സമയമാണ്. അത് മാത്രമല്ല കരിയറിലും ബിസിനസിലും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് നിങ്ങളെത്തുന്നു. പല കോണില്‍ നിന്നും അവസരങ്ങള്‍ തേടി എത്തും. ബിസിനസ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പുതിയ ഇടപാടുകള്‍ നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നതിനും മികച്ച സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്കും ശുക്രാദിത്യ രാജയോഗം അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് ഏറ്റുവും മികച്ച ദിവസങ്ങളില്‍ ഒന്നാണ് ഇന്നത്തെ ദിവസം. കരിയര്‍ മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. അത് നിങ്ങളുടെ ഭാവിയെക്കൂടി സുരക്ഷിതമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതും ശുക്രാദിത്യ രാജയോഗത്തിന്റെ ഫലമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല കൂടാതെ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കരിയറില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. അതെല്ലാം കൃത്യമായി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഒരു തരത്തിലും അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കരുത്. സ്ഥാനക്കയറ്റത്തിന് യോഗം ഗകാണുന്നു. അനുകൂലമായ വരുമാന മാര്‍ഗ്ഗമായതിനാല്‍ അത് നിങ്ങളെ കൂടുതല്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. കോടതി സംബന്ധമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലകോണില്‍ നിന്നും വരുമാനം നിങ്ങളെ തേടി എത്തും. ബിസിനസിലും ഗുണപരമായ മാറ്റങ്ങളുണ്ടാവും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവംു സമൃദ്ധിയും തേടി എത്തുന്നു ഇന്നത്തെ ദിവസം. അതിന് കാരണമാകുന്നത് പലപ്പോഴും ശുക്രാദിത്യ രാജയോഗം തന്നെയാണ്. കുടുംബത്തില്‍ മൊത്തത്തില്‍ അഭിനൃദ്ധിയും ഭാഗ്യവും തേടി എത്തും. സന്തോഷവും സമാധാനവും തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള യോഗം കാണുന്നു. അതെല്ലാം പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടി നിങ്ങള്‍ ശ്രമിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.



Click it and Unblock the Notifications
