Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
വിഷ്ണുദേവന്റെയും ലക്ഷ്മീദേവിയുടെയും കടാക്ഷം, ഭാഗ്യനേട്ടങ്ങളാല് ഇന്ന് തലവര മാറുന്ന 4 രാശി
ഏപ്രില്‍ 5 വെള്ളിയാഴ്ച മകരം രാശിക്ക് ശേഷം ചന്ദ്രന് കുംഭം രാശിയിലേക്ക് നീങ്ങുന്നു. മീനരാശിയില്‍ ശുക്രന്റെയും സൂര്യന്റെയും കൂടിച്ചേരല്‍ ഉണ്ടാകുകയും ചെയ്യുന്നതിനാല്‍ ശുക്രാദിത്യയോഗം രൂപപ്പെടുന്നു. കൂടാതെ, ഇന്ന് ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയാണ്. ഈ തിഥിയില്‍ പാപമോചന ഏകാദശി വ്രതം ആചരിക്കുന്നു. പാപമോചന ഏകാദശി വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് ശുക്രാദിത്യ യോഗം, സദ്യയോഗം, ശുഭയോഗം, അവിട്ടം നക്ഷത്രം എന്നിവയുടെ ഐശ്വര്യ സംയോജനവും നടക്കുന്നതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ധിക്കുന്നു.
ജ്യോതിഷ പ്രകാരം, പാപമോചന ഏകാദശി നാളില്‍ രൂപം കൊള്ളുന്ന ഗുണകരമായ യോഗങ്ങളില്‍ നിന്ന് 4 രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കും. ഈ രാശിക്കാര്‍ക്ക് ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട ഏത് കാര്യവും പരിഹരിക്കാന്‍ കഴിയും, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തിപ്പെടുകയും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നീങ്ങുകയും ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഏപ്രില്‍ 5 വെള്ളിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൈവരുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം
ഏപ്രില്‍ 5 മിഥുന രാശിക്കാര്‍ക്ക് ഗുണകരമാണ്. മിഥുന രാശിയിലുള്ള ആളുകള്‍ക്ക് ഇന്ന് ശക്തമായ ആത്മവിശ്വാസം ഉണ്ടാകും. അത് നിങ്ങളുടെ ജോലിയില്‍ പ്രതിഫലിക്കും. ലക്ഷ്മി ദേവിയുടെ കൃപയാല്‍, നിങ്ങളുടെ മുഴുവന്‍ ശ്രദ്ധയും നിങ്ങളുടെ കരിയറിലെ പുരോഗതിയിലും വിജയത്തിലും ആയിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ വളരെക്കാലമായി എന്തെങ്കിലും പിരിമുറുക്കം ഉണ്ടായിരുന്നെങ്കില്‍, അതെല്ലാം ഇന്ന് അവസാനിക്കും, നിങ്ങള്‍ കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാന്‍ പ്ലാന്‍ ചെയ്യും. തൊഴില്‍ തേടി അലയുന്നവര്‍ക്ക് നല്ലൊരു ഓഫര്‍ ലഭിച്ചേക്കാം. ബിസിനസുകാര്‍ക്ക് ഒരു വലിയ ഇടപാട് നല്ല ലാഭം നല്‍കും. പുതിയ വാഹനം, വീട്തുടങ്ങിയവ വാങ്ങാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ ആഗ്രഹം സാധിക്കും.
പരിഹാരം: വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തില്‍ ലക്ഷ്മി ദേവിക്ക് ശംഖ്, കവുങ്ങ്, താമര മുതലായവ സമര്‍പ്പിക്കുകയും ലക്ഷ്മി ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
ചിങ്ങം
ഏപ്രില്‍ 5 ചിങ്ങം രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. ചിങ്ങം രാശിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പല ജോലികളും എളുപ്പത്തില്‍ ചെയ്യാനാകും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളുടെ മേല്‍ നിലനില്ക്കും. പുതിയ ധനസമ്പാദന മാര്‍ഗ്ഗങ്ങള്‍ തേടിവരും. നിങ്ങളുടെ സമ്പത്തിലും നല്ല വര്‍ദ്ധനവുണ്ടാകും. കുടുംബവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര സ്നേഹം വളരും.
പരിഹാരം: വെള്ളിയാഴ്ച, 1.25 കിലോ അരി ചുവന്ന തുണിയില്‍ കെട്ടി നിങ്ങളുടെ കൈയില്‍ വയ്ക്കുക, തുടര്‍ന്ന് 'ഓം ശ്രീം ശ്രേയേ നമഃ മന്ത്രം' അഞ്ച് ജപമാല ജപിച്ച് പണം സൂക്ഷിക്കുന്ന സ്ഥലത്ത് ഇത് സൂക്ഷിക്കുക.
വൃശ്ചികം
ഏപ്രില്‍ 5 വൃശ്ചിക രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. വൃശ്ചിക രാശിക്കാര്‍ക്ക് ആത്മവിശ്വാസം ഉയരും. ജോലിയുള്ള ആളുകള്‍ക്ക് അനുകൂലമായ ദിവസമാണ്, ഓഫീസിലെ നിങ്ങളുടെ ജോലികള്‍ വിജയം നല്‍കും. സ്ഥാനക്കയറ്റം, ശമ്പള വര്‍ദ്ധനവ് എന്നിവയെക്കുറിച്ചുള്ള നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധ്യതയുണ്ട്. പുതിയ വീടോ വാഹനമോ ഫ്ളാറ്റോ വാങ്ങണമെങ്കില്‍ നിങ്ങളുടെ ആഗ്രഹം സഫലമാകും. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാന്‍ പ്ലാന്‍ ചെയ്യാം. നിങ്ങളുടെ അപൂര്‍ണ്ണമായ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാകും.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരുമ്പ് പാത്രത്തില്‍ വെള്ളം, പഞ്ചസാര, പാല്, നെയ്യ് എന്നിവ കലര്‍ത്തി ഒഴിക്കുക, 21 വെള്ളിയാഴ്ച വരെ ഇത് ചെയ്യുക.
കുംഭം
ഏപ്രില്‍ 5 കുംഭം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. കുംഭ രാശിക്കാര്‍ അവരുടെ ബുദ്ധി നന്നായി ഉപയോഗിക്കും. നിങ്ങളുടെ ഊര്‍ജ്ജത്തില്‍ നല്ല വര്‍ദ്ധനവുണ്ടാകും, നിങ്ങള്‍ പൂര്‍ണ്ണ ഏകാഗ്രതയോടെ പ്രവര്‍ത്തിക്കും. നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് നല്ല ലാഭം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങളാല്‍ നിങ്ങള്‍ വിഷമിക്കുന്നുണ്ടെങ്കില്‍, അവ ഉടന്‍ പരിഹരിക്കപ്പെടും. പണം ലാഭിക്കുന്നതിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ ആഗ്രഹവും സഫലമായേക്കാം.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, ലക്ഷ്മി ദേവിക്ക് അഞ്ച് ചുവന്ന പൂക്കളും അഞ്ച് കവടിയും മഞ്ഞളില്‍ പൊതിഞ്ഞ് യഥാവിധി പൂജിക്കുക. ഇതിനുശേഷം ചുവന്ന തുണിയില്‍ കെട്ടി സുരക്ഷിതമായി സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications