Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശുക്രാദിത്യ രാജയോഗം; ഈ 3 രാശിക്ക് ശുക്രനുദിച്ച സൗഭാഗ്യനേട്ടം ജൂലൈ 7 വരെ
Shukraditya Yoga 2024: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംയോജനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. രണ്ടോ അതിലധികമോ ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വരുമ്പോള്‍ അതിനെ ഗ്രഹസംയോജനം എന്ന് വിളിക്കുന്നു. ജൂണ്‍ മാസത്തില്‍, ഗ്രഹങ്ങളുടെ സംയോജനം കാരണം പല തരത്തിലുള്ള ശുഭകരമായ രാജയോഗം സൃഷ്ടിക്കപ്പെടുന്നുണ്ട്. ജൂണില്‍ സൂര്യന്റെയും ശുക്രന്റെയും സംയോജനം രൂപപ്പെടുന്നു. സന്തോഷവും മഹത്വവും നല്കുന്ന ഗ്രഹമായ ശുക്രന് ജൂണ്‍ 12 ന് മിഥുന രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ജൂണ്‍ 15 ന് മിഥുന രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു. ഇപ്രകാരം മിഥുന രാശിയില്‍ സൂര്യനും ശുക്രനും കൂടിച്ചേര്‍ന്ന് ശുക്രാദിത്യയോഗം രൂപപ്പെട്ടിരിക്കുന്നു. ശുക്രന് ജൂലൈ 7 വരെയും സൂര്യന് ജൂലൈ 16 വരെയും മിഥുന രാശിയില്‍ തുടരും. ചില രാശിക്കാര്‍ക്ക് ശുക്രാദിത്യ യോഗയില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും. ശുക്രാദിത്യ രാജയോഗത്താല്‍ ഭാഗ്യം കൈവരുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
സൂര്യനും ശുക്രനും ചേര്‍ന്ന് രൂപം കൊള്ളുന്ന ശുക്രാദിത്യ രാജ്യയോഗം മിഥുന രാശിക്കാര്‍ക്ക് ഏറ്റവും ഗുണം ചെയ്യും. നിങ്ങളുടെ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്, നിങ്ങളുടെ വ്യക്തിത്വത്തില്‍ നല്ല മാറ്റങ്ങള്‍ ദൃശ്യമാകും. ഈ രാശിയിലുള്ള ആളുകള്‍ക്ക് അവരുടെ ജോലിയില്‍ മികച്ച ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ അനുഗ്രഹം ലഭിക്കും. ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. മിഥുന രാശിക്കാര്‍ക്ക് ഈ സമയം പ്രണയത്തിലും ദാമ്പത്യ ജീവിതത്തിലും നല്ല ഫലങ്ങള്‍ ലഭിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ശുക്രാദിത്യ യോഗത്തിന്റെ നല്ല ഗുണങ്ങള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വിജയം കൈവരിക്കാനാകും. വരാനിരിക്കുന്ന സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമാണെന്ന് തെളിയുന്നു. നിങ്ങളുടെ ഭാഗത്ത് ഭാഗ്യം ഉണ്ടാകും. നിങ്ങള്‍ എല്ലാത്തരം ജോലികളിലും വിജയം കൈവരിക്കും. ഭൂമിയുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇത് ലാഭകരമായ സമയമായിരിക്കും. നിങ്ങളുടെ മനസ്സ് വളരെ സന്തോഷിക്കും. ബിസിനസ്സില്‍ ആഗ്രഹിച്ച ലാഭം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.
കുംഭം
മിഥുന രാശിയില്‍ ശുക്രനും സൂര്യനും കൂടിച്ചേരുന്നത് മൂലം കുംഭം രാശിക്കാര്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തില്‍ ശുക്രാദിത്യ രാജയോഗം രൂപം കൊള്ളുന്നു. അതിനാല്‍ നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ജോലിയില്‍ നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും.
ജ്യോതിഷത്തിലെ ശുക്രാദിത്യയോഗം
ജ്യോതിഷ പ്രകാരം, സൂര്യന്റെയും ശുക്രന്റെയും സംയോജനം ശുക്രാദിത്യ യോഗത്തിന് രൂപം നല്കുന്നു. സൂര്യന് ആദിത്യന് എന്ന പേരിലും അറിയപ്പെടുന്നതിനാല്‍, സൂര്യന്റെയും ശുക്രന്റെയും കൂടിച്ചേരലിനെ ശുക്രാദിത്യയോഗം എന്ന് വിളിക്കുന്നു. ജ്യോതിഷത്തിലെ ഏറ്റവും മംഗളകരമായ യോഗങ്ങളില്‍ ഒന്നാണിത്. ഈ യോഗം ചില രാശിക്കാരുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. അവരുടെ എല്ലാ പ്രശ്നങ്ങളും അതുമൂലം പരിഹരിക്കപ്പെടും. ശുക്രന് 28 ദിവസത്തിലൊരിക്കല്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുന്നു. അതേസമയം സൂര്യന് ഒരു മാസ കാലയളവില്‍ രാശി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
