Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കാത്തിരുന്ന രാജയോഗം, ശുക്രാദിത്യ രാജയോഗത്തിലൂടെ ജീവിതത്തില്‍ വന്‍കുതിപ്പ് നേടുന്നവര്‍
സൂര്യനും മറ്റ് ഗ്രഹങ്ങളും തമ്മിലുള്ള സംയോഗം രാജയോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതിന്റെ പ്രഭാവം ജീവിതത്തില്‍ അനുഭവവേദ്യമാകും. ആഗസ്റ്റ് 16ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യന് സ്വരാശിയായ ചിങ്ങത്തിലേക്ക് എത്തി. നേരത്തെ തന്നെ ഈ രാശിയില്‍ ശുക്രന്റെ സാന്നിധ്യമുണ്ട്. അങ്ങനെ ചിങ്ങത്തില് ശുക്രാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ശുക്രാദിത്യ രാജയോഗത്തിലൂടെ ചില രാശികള്‍ക്ക് ജീവിതത്തില്‍ നല്ലകാലം ആരംഭിക്കാന്‍ പോകുകയാണ്. ഇവര്‍ക്ക് ഇവര്‍ക്ക് വരുംനാളുകളില്‍ സാമ്പത്തികനേട്ടവും സന്തോഷവും അനുഭവപ്പെടും. ഏതെല്ലാം രാശികളിലാണ് ശുക്രാദിത്യ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ അനുഭവവേദ്യമാകുക എന്ന് നോക്കാം.

ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രാദിത്യ രാജയോഗത്തിലൂടെ നല്ലകാലം വന്നണയും. കാരണം ഈ രാജയോഗം അവരുടെ ജാതകത്തിലെ ലഗ്ന ഭാവത്തിലാണ് സംഭവിക്കുന്നത്. ഇതിനാല്‍ ചെയ്യുന്ന കാര്യങ്ങളില്‍ മികവും വിജയവും ഉണ്ടാകും. കൂടാതെ ഇവര്‍ക്ക് ആത്മവിശ്വാസം വളരെയധികം വര്‍ധിക്കും. വരുമാനത്തില്‍ വര്‍ധനയുണ്ടാകുകയും സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യും. കൂടുതല്‍ സമയവും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സാധിക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിന് അനുകൂലമായ സമയമാണ്. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷകരമാകും.
മേടം
ശുക്രാദിത്യ രാജയോഗത്തിന്റെ ഗുണഭോക്താക്കളായ അടുത്ത രാശി മേടമാണ്. മേടം രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് ഈ രാജയോഗം പിറവികൊള്ളുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട ഭാവമാണിത്. അതിനാല്‍ ഈ കാലയളവില്‍ കുട്ടികളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള ഭാഗ്യമുണ്ടാകും. കുടുംബവുമായി വിലപ്പെട്ട നിമിഷങ്ങള്‍ പങ്കുവെക്കാനുള്ള ഭാഗ്യം കൈവരും. പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്യും. മാത്രമല്ല ഈ കാലയളവില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ചിലര്‍ക്ക് പുതിയ ജോലി ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തികമായി സ്ഥിതി മെച്ചപ്പെടും.
കര്‍ക്കടകം
ശുക്രാദിത്യ രാജയോഗം കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ക്കും സാമ്പത്തികനേട്ടങ്ങള്‍ നല്‍കും. ഇവരുടെ ഭാഷണം, ധനം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതിനാല്‍ ഈ കാലയളവില്‍ അപ്രതീക്ഷിത ധനലാഭം ഇവരെ തേടിയെത്തും. ഉദ്യോഗസ്ഥരെ സംബന്ധിച്ചെടുത്തോളം ഈ രാജയോഗം വളരെ ശ്രേഷ്ഠമായിരിക്കും. ഭാഗ്യത്തിന്റെ തുണയോടെ തൊഴിലിടങ്ങളില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കും. ഇവരുടെ സംസാരം മറ്റുള്ളവരുടെ ശ്രദ്ധയും ഇഷ്ടവും ആകര്‍ഷിക്കുകയും അവര്‍ക്ക് ഇവരില്‍ മതിപ്പ് ഉണ്ടാകുകയും ചെയ്യും. എല്ലാ കാര്യങ്ങളിലും ഭാഗ്യം അനുഭവപ്പെടും. ബിസിനസുകാര്‍ക്ക് കിട്ടാനിരുന്ന ധനം ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
