Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
കര്‍ക്കിടകത്തില്‍ ശുക്രാദിത്യ രാജയോഗം; ജീവിതത്തില്‍ വച്ചടി കയറ്റവും അഭിലാഷപൂര്ത്തീകരണവും ഫലം
വേദ ജ്യോതിഷത്തില്‍ രണ്ട് ഗ്രഹങ്ങളുടെ സംയോഗത്തിലൂടെയാണ് രാജയോഗങ്ങള്‍ രൂപമെടുക്കുന്നത്. രാജയോഗങ്ങള്‍ എല്ലാ രാശികള്‍ക്കും ശുഭകരമായിക്കൊള്ളണമെന്നില്ല. പക്ഷേ ചില രാശികള്‍ക്ക് രാജയോഗത്തിലൂടെ അപൂര്‍വ്വങ്ങളായ ഭാഗ്യങ്ങള്‍ കൈവരികയും ചെയ്യുന്നു. സൂര്യന്റെയും ശുക്രന്റെയും സംഗമത്തിലൂടെ രൂപം കൊള്ളുന്ന രാജയോഗമാണ് ശുക്രാദിത്യ രാജയോഗം.

ജ്യോതിഷത്തില്‍ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് സൂര്യന്. കൂടാതെ അഹംഭാവം, സ്വത്വം, സ്റ്റാറ്റസ്, ബഹുമാനം, അധികാരം, ലക്ഷ്യം എന്നിവയെയും സൂര്യന് പ്രതിനിധീകരിക്കുന്നു. ബന്ധങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് ശുക്രന്. വികാരങ്ങള്‍, ചിന്തകള്‍, സ്നേഹം എന്നിവയുടെ കാരണഭൂതനും ശുക്രനാണ്.
സൂര്യന്റെയും ശുക്രന്റെയും സംയോഗത്തിലൂടെ ഈ മാസം കര്‍ക്കിടകം രാശിയില്‍ ശുക്രാദിത്യ രാജയോഗം രൂപം കൊള്ളുന്നുണ്ട്. ശുക്രാദിത്യ രാജയോഗം ചില രാശികള്‍ക്ക് സാമ്പത്തികമായി ഏറെ അഭിവൃദ്ധിയും സ്ഥിരതയും നല്‍കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രാദിത്യ രാജയോഗം വളരെയധികം ശുഭഫലങ്ങള്‍ നല്‍കും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. ശുക്രന്റെയും സൂര്യന്റെയും അനുഗ്രഹം വഴി കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ആത്മവിശ്വാസം വര്‍ധിക്കും. ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. ഈ കാലയളവില്‍ പ്രശസ്തരായ ആളുകളെ കണ്ടുമുട്ടാനും ബന്ധം സ്ഥാപിക്കാനും സാധിക്കും. ഭാവിയില്‍ ഇത്തരം ബന്ധങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഗുണകരമായിത്തീരുകയും ചെയ്യും. ഈ കാലയളവില്‍ കര്‍ക്കിടകം രാശിക്കാര്‍ കൂടുതല്‍ ബുദ്ധിക്ഷമതയും കൗശലവും പ്രകടമാക്കും. ശുക്രാദിത്യ രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തികലാഭങ്ങള്‍ നല്‍കും. പണം സമ്പാദിക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ ജീവിതത്തിലുണ്ടാകും. അവ പ്രയോജപ്പെടുത്തുന്നതിലൂടെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷപ്രദമായിത്തീരും.
തുലാം
തുലാം രാശിയില്‍ പിറന്നവര്‍ക്കും ശുക്രാദിത്യ രാജയോഗം വളരെ ലാഭപ്രദമായിരിക്കും. തുലാം രാശിയുടെ കര്‍മ്മ ഭാവത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ കര്‍മ്മമേഖലകളില്‍ അഭിവൃദ്ധി കൈവരിക്കാനും അതിലൂടെ ലാഭം നേടാനും തുലാംരാശിക്കാര്‍ക്ക് സാധിക്കും. തൊഴില്‍രഹിതരായ തുലാം രാശിക്കാര്‍ തൊഴില്‍ നേടും. വ്യവസായ രംഗത്തുള്ളവര്‍ക്ക് കൂടുതല്‍ ലാഭം നേടാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ ഉന്നതിയും പ്രമോഷനും ശമ്പളവര്‍ധന.ും ഉണ്ടാകും. കുടുംബബന്ധങ്ങള്‍, പ്രത്യേകിച്ച് പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. ബന്ധുക്കളുടെ സഹകരണം ഉണ്ടാകും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശുക്രാദിത്യ രാജയോഗം ഗുണകരമായിത്തീരും. ഇവരുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ രാജയോഗം രൂപമെടുക്കുന്നത്. ഈ കാലയളവില്‍ തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വരുമാനം, ലാഭം എന്നീ മേഖലകളില്‍ അഭിവൃദ്ധിയുണ്ടാകും. പ്രത്യേകിച്ച് വരുമാനം വളരെയധികം കൂടും. കൂടുതല്‍ ധനം സമ്പാദിക്കാന്‍ കഴിയും. പണമുണ്ടാക്കുന്നതില്‍ സവിശേഷമായ കഴിവ് ഉണ്ടാകും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം തേടിവരും. ഇങ്ങനെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ലോട്ടറിയടിക്കാനോ നറുക്കെടുപ്പുകളില്‍ വിജയിക്കാനോ ഉള്ള സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications