Shukra Vakri 2025: മീനത്തില്‍ വക്രഗതിയില്‍ ശുക്രന്‍: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം

മീനം രാശിയില്‍ വക്രഗതിയിലാണ് ഇപ്പോള്‍ ശുക്രന്‍ സഞ്ചരിക്കുന്നത്. മാര്‍ച്ച് 2-നാണ് ശുക്രന്‍ മീനം രാശിയിലേക്ക് മാറിയത്. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. 12 രാശിക്കാരിലും ഈ വക്രഗതി സഞ്ചാരം എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. സാധാരണ ഗതിയില്‍ ശുക്രന്റെ സഞ്ചാരം ഗുണാനുഭവങ്ങളാണ് നല്‍കുന്നത്. എന്നാല്‍ മീനം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്ന ശുക്രന്‍ 12 രാശിക്കാരിലും എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്.

ശുക്രന്റെ വക്രഗതിസഞ്ചാരം സന്തോഷം, സമാധാനം, ജോലി,സ്‌നേഹം, ബന്ധം എന്നിങ്ങനെ എല്ലാ മേഖലകളേയും ബാധിക്കുന്നു. ഇത് 12 രാശിക്കാരിലും എന്തൊക്കെയാണ് വരുത്തുന്ന മാറ്റങ്ങള്‍ എപ്രകാരം എന്ന് നോക്കാം. നിങ്ങളില്‍ ഇത് ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Shukra Vakri 2025

മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ ആത്മീയതയെ പിന്തുണയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. കൂടാതെ കരിയറില്‍ പുരോഗതിയുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസില്‍ നിരവധി അവസരങ്ങള്‍ ഉയര്‍ന്നു വന്നേക്കാം. യാത്രകളിലൂടെ വരുമാനം വര്‍ദ്ധിക്കും. ബന്ധങ്ങളില്‍ സന്തോഷവും ഐക്യവും ഇരട്ടിയാവും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് നിങ്ങളുടെ കഠിനാധ്വാനം ഫലം നല്‍കുന്നു. കൂടാതെ പുരോഗതിയും സംതൃപ്തിയും ജീവിതത്തിലുണ്ടാവും. അതോടൊപ്പം തന്നെ തൊഴില്‍പരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും പല ഘട്ടങ്ങളിലും സാമ്പത്തികം ഒരു വെല്ലുവിളിയായി മാറുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പുരോഗതിയുടെ കാര്യത്തില്‍ മികച്ച സമയമാണ് ശുക്രന്റെ വക്രഗതി നല്‍കുന്നത്. കൂടാതെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് അല്‍പം ശ്രദ്ധിക്കണം. അതുപോലെ തന്നെ ഉത്കണ്ഠയും വര്‍ദ്ധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജീവിത പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ആരോഗ്യാവസ്ഥകള്‍ നിസ്സാരമാക്കരുത്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ആശങ്കകള്‍ വര്‍ദ്ധിക്കാം. വിജയത്തിന്റെ കാര്യത്തില്‍ അനുകൂലമായിരിക്കം. പലപ്പോഴും എല്ലാ തരത്തിലുള്ള കാര്യങ്ങളിലും മാറ്റങ്ങള്‍ വരുന്നു. വ്യക്തിരമായി നോക്കുകയാണെങ്കില്‍ പങ്കാളിയുമായുള്ള ഐക്യം മികച്ചതായിരിക്കും. എങ്കിലും ചെറിയ രീതിയില്‍ ആശങ്കകള്‍ നിലനില്‍ക്കും. ചിലവുകള്‍ വര്‍ദ്ധിക്കാം. അതിനെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പുരോഗതിയെ തടസ്സപ്പെടുത്തുന്ന ചില അപ്രതീക്ഷിത തടസ്സങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാം. അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവാം. പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. ആശയവിനിമയം ശ്രദ്ധിക്കണം. സാമ്പത്തിക നിക്ഷേപം മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കും.

കന്നി
കന്നി രാശിക്കാര്ക്ക് സൗഹൃദങ്ങളില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ശ്രദ്ധിക്കണം. ഇത് സംഘര്‍ഷങ്ങളും പ്രതിസന്ധികളും ഉണ്ടാക്കിയേക്കാം. പണം കടം കൊടുക്കുന്നതും വാങ്ങുന്നതും അത്ര നല്ലഫലമല്ല നല്‍കുന്നത്. പലതും തിരിച്ച് കിട്ടാതേയും ചിലത് തിരിച്ച് കൊടുക്കാതേയും പോവുന്ന അവസ്ഥയുണ്ടായേക്കാം. പലപ്പോഴും ജീവിത പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സാധിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. പലപ്പോഴും കാര്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ ചില പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ തല പൊക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പ്രതിരോധ ശേഷി കുറയുന്നതിനുള്ള സാധ്യതയുണ്ട്. ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കുന്നത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സ്വന്തം പുരോഗതിയും കുടുംബത്തിന്റെ പുരോഗതിയെക്കുറിച്ചും പല വിധത്തിലുള്ള ആശങ്കകള്‍ ഉണ്ടാവാം. പലപ്പോഴും ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. കൂടാതെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ അത് കൂടുതല്‍ അപകടാവസ്ഥകള്‍ ഉണ്ടാക്കും. സംഘര്‍ഷങ്ങള്‍ പല കോണില്‍ നിന്നും ജീവിതത്തെ താളം തെറ്റിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് സമ്മര്‍ദ്ദം, അസന്തുഷ്ടി എന്നിവ കുടുംബത്തില്‍ ഉണ്ടാവും. വെല്ലുവിളി നിറഞ്ഞ ഒരു സമയമായിരിക്കും ശുക്രന്റെ വക്രഗതി സഞ്ചാരം എന്ന് മനസ്സിലാക്കണം. സാമ്പത്തികമായുണ്ടാവുന്ന ചിലവുകള്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു. അത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കും. സമ്മര്‍ദ്ദവും ഉത്തരവാദിത്വങ്ങളും വര്‍ദ്ധിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ പോലും ബാധിക്കുന്നു.

മകരം
മകരം രാശിക്കാര്‍ക്ക് സഹോദരങ്ങളുമായുള്ള ബന്ധം വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കാം. മാത്രമല്ല ജോലിയില്‍ സ്ഥലം മാറ്റം ഉണ്ടാവും. സാമ്പത്തികമായി മികച്ച രീതിയില്‍ ആസൂത്രണം ചെയ്താലും അത് പലപ്പോഴും പ്രശ്‌നങ്ങളിലേക്കും സമ്മര്ദ്ദത്തിലേക്കും എത്തിക്കുന്നു. പങ്കാളിയുമായുള്ള ബന്ധത്തില്‍ സന്തോഷമില്ലായ്മ ഉണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ കാര്യവും കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരുമായി സംഘര്‍ഷം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. സാമ്പത്തിക പ്രതിസന്ധികള്‍ നിസ്സാരമാക്കരുത്. ആശങ്കകള്‍ പലപ്പോഴും വര്‍ദ്ധിക്കാം.

മീനം
മീനം രാശിക്കാര്‍ക്ക് പെട്ടെന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വെല്ലുവിളി ഉയര്‍ത്താം. പലപ്പോഴും ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ നിങ്ങളെ അലട്ടുന്നു. തൊഴില്‍പരമായി അപ്രതീക്ഷിതമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും ജോലിയിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സ്വന്തം ആവശ്യങ്ങളില്‍ പണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവാം. മൊത്തത്തില്‍ ശുക്രന്റെ വക്രഗതി മോശം ഫലങ്ങളാണ് 12 രാശിക്കാര്‍ക്കും നല്‍കുന്നത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, March 4, 2025, 10:53 [IST]
X
Desktop Bottom Promotion