Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശുക്രന്റെ ഉദയം: ശുക്രനുദിക്കുന്നു, രണ്ടാഴ്ചയില്‍ ഈ രാശികള്‍ക്ക് സുവര്‍ണ്ണകാലം
വേദ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ അതത് കാലങ്ങളില്‍ രാശികള്‍ മാറുകയും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. ഇത്തരം ഓരോ ഗ്രഹചലനങ്ങളും വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനമുണ്ടാക്കും. ശുക്രന് ജൂണ്‍ 28ന് മിഥുനം രാശിയില്‍ ഉദിക്കുകയാണ്.

ഭൗതികമായ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും ദാതാവാണ് ശുക്രന്. ഇടവം, തുലാം എന്നീ രാശികളുടെ അധിപനാണ് ശുക്രന്. ഏകദേശം 23 ദിവസമാണ് ശുക്രന് ഉദിക്കുന്ന കാലയളവ്. ശുക്രന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഭൗതികമായ സന്തോഷവും ആഡംബര ജീവിതവും പ്രശസ്തിയും ഉണ്ടാകും. ശുക്രന്റെ ഉദയത്തിനും ജ്യോതിഷം വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്.
മിഥുനം രാശിയില്‍ ശുക്രന് ഉദിക്കുന്നതിന്റെ ഫലമായി, ജീവിതത്തില്‍ സൗഭാഗ്യങ്ങളും സന്തോഷങ്ങളും വരാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രന്റെ ഉദയം വളരെയധികം ഗുണം ചെയ്യും. കാരണം ഇവരുടെ ലഗ്ന ഭാവത്തിലാണ് ശുക്രന് ഉദിക്കുന്നത്. ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ മറ്റുള്ളവരുടെ ആദരവും സ്നേഹവും ഇഷ്ടവും പിടിച്ചുപറ്റും. ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. ഉദ്യോഗസ്ഥര്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും മികച്ച ലാഭമുണ്ടാകും. ഇവര്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും. പണം സമ്പാദിക്കണമെന്നും ഭാവിയിലേക്ക് കരുതിവെക്കണമെന്നുമുള്ള ഇവരുടെ ആഗ്രഹം സഫലമാകും. ആഗ്രഹങ്ങളും പ്രതീക്ഷകളും പൂവണിയുമെന്നതാണ് ശുക്രന്റെ ഉദയത്തിലൂടെ ഇവര്‍ക്കുണ്ടാകുന്ന മറ്റൊരു നേട്ടം. ഈ കാലയളവില്‍ മിഥുനം രാശിക്കാരുടെ ലോകസമ്മതി വര്‍ധിക്കും. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കാനുള്ള യോഗമുണ്ടാകും. കടം കൊടുത്തതോ തിരികെ ലഭിക്കാനുള്ളതോ ആയ പണം തിരിച്ചുകിട്ടും. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷകരമായി തീരും.
തുലാം
മിഥുനത്തിലെ ശുക്ര സംക്രമണവും ഉദയവും തുലാം രാശിയില്‍ ജനിച്ചവര്‍ക്കും ഗുണകരമായിത്തീരും. തുലാം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ ശുക്രന് ഉദിക്കുന്നത്. തുലാം രാശിയുടെ അധിപനും ശുക്രനാണ്. ഇക്കാരണങ്ങളാണ് ഈ ഗ്രഹചലനം മിഥുനം രാശിക്കാര്‍ക്ക് വളരെയധികം നേട്ടമാകും. എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ അനുഗ്രഹം കൊണ്ട് വിജയം നേടാന്‍ സാധിക്കും. കുടുംബജീവിതം കൂടുതല്‍ സന്തുഷ്ടമാകും. മാത്രമല്ല, ഈ സമയത്ത് സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ നടത്താന്‍ സാധിക്കും. മംഗളകാര്യങ്ങളില്‍ പങ്കുകൊള്ളാനുള്ള ഭാഗ്യമുണ്ടാകും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയമുണ്ടാകും.
മീനം
മീനം രാശിയില്‍ ജനിച്ചവര്‍ക്കും വളരെ അനുകൂലമായ ഗ്രഹമാറ്റമാണ് ഇത്. മീനം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ശുക്രന്റെ ഉദയം നടക്കുന്നത്. ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് ഭൗതിക സുഖങ്ങള്‍ അനുഭവിക്കാനാകും. മാത്രമല്ല, വാഹനങ്ങളോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ കഴിയും. ശുഭകാര്യങ്ങള്‍ക്ക് തുടക്കമിടാന്‍ ഉചിതമായ സമയമാണ് ഇത്. ഈ സമയത്ത് ആരംഭിക്കുന്ന സംരംഭങ്ങള്‍ വിജയം കാണും. റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച ലാഭം നേടാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
