Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
മീനത്തില്‍ ശുക്രനുദിച്ചു: ഇനിയങ്ങോട്ട് വെച്ചടി വെച്ചടി കയറ്റം, കരിയറില്‍ വിജയപാത ചവിട്ടിക്കയറും
മീനമാസത്തിലേക്ക് കടക്കുമ്പോള്‍ ഗ്രഹ-രാശിമാറ്റങ്ങളും വളരെയധികം സംഭവിക്കുന്ന സമയം കൂടിയാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ അത് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരും എന്നത് ശ്രദ്ധേയമാണ്. ഓരോ ഗ്രഹമാറ്റങ്ങളും 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നതാണ്. ജ്യോതിഷത്തില്‍ സമ്പത്തും സമൃദ്ധിയും പ്രദാനം ചെയ്യുന്ന ഗ്രഹമാണ് ശുക്രന് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശുക്രന്റെ രാശിമാറ്റത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളാണ് ഉള്ളത്. മാര്‍ച്ച് മാസത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതാണ്. അതിന് കാരണമാകുന്നത് പലപ്പോഴും ശുക്രനാണ്.
വേദജ്യോതിഷ പ്രകാരം ശുക്രന്റെ മീനം രാശിയിലേക്കുള്ള മാറ്റം സംഭവിച്ച് കഴിഞ്ഞു. അത് പലപ്പോഴും സമ്പത്തും സമാധാനവും പ്രകടമാക്കുന്നു എന്നതാണ് സത്യം. മീനം രാശിയിലെ ശുക്രന്റെ ഉദയം 12 രാശിക്കാരിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ചില രാശിക്കാരുണ്ട. അത് കരിയറിലും ജോലിയിലും അവസരങ്ങളിലും നിങ്ങളെ മികച്ചതാക്കുന്നു. പലപ്പോഴും ശുക്രന്റെ ഉദയം നല്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ സമയം അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. ജോലിയില്‍ ഉണ്ടാവുന്ന നിരവധി അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. വ്യക്തിത്വത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക ലാഭം നിങ്ങളില്‍ ശുക്രന് വേണ്ടുവോളം നല്‍കും. മാത്രമല്ല കൂടുതല്‍ അവസരങ്ങള്‍ ജോലിയിലും കരിയറിലും നിങ്ങളെ തേടി എത്തുന്നു. അത് മാത്രമല്ല കലാപരമായ പല മാറ്റങ്ങളും നിങ്ങളുടെ തൊഴിലില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത്രയധികം മാറ്റങ്ങളാണ് ശുക്രന് കരിയറില്‍ നിങ്ങള്‍ക്കായി കാത്തു വെച്ചിരിക്കുന്നത്. പല മേഖലകളിലും നിങ്ങള്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ശുക്രന്റെ ഉദയം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഭാഗ്യത്തിന്റെഉദയം എന്ന് തന്നെ നിങ്ങള്‍ക്ക് ഈ സമയത്തെ പറയാവുന്നതാണ്. ശുക്രന് ഇവരുടെ ഭാഗ്യ ഭാവത്തിലാണ് ഉദിക്കുന്നത്. ഇത് ജീവിതത്തില്‍ പ്രണയം കൊണ്ട് വരുന്നതിനും വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നവര്ക്ക ്അതില്‍ നിന്ന് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്ന സമയമാണ് എന്നതില്‍സംശയം വേണ്ട. ക്രമേണ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. കലാകായികരംഗത്തെ അംഗീകാരം നിങ്ങളുടെ കരിയറില്‍ ഒരു മുതല്‍ക്കൂട്ടായി മാറുന്നു. സാമ്പത്തികനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്നതാണ് സത്യം. ശരിയായ ആസൂത്രണത്തിലൂടെ കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിനും നിരവധി അവസരങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കുന്നതിനും ശുക്രന് കാരണമാകുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രന്റെ ഉദയം ഗുണപ്രദമായ പലമാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ജോലിയില്‍ സ്ഥാനക്കയറ്റവം അതുപോലെ തന്നെ പുതിയ ജോലി അവസരങ്ങളും തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തികമായി നോക്കുകയാണെങ്കില്‍ കരിയര്‍ തെളിഞ്ഞ് വരുന്നതിലൂടെ ജീവിതം മാറി മറിയും എന്നതാണ് സത്യം. സാമ്പത്തികമായി ഏറ്റവും നല്ല സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. അത് തന്നെയാണ് ശുക്രന് ഇവര്‍ക്ക് നല്കുന്ന ജാക്ക്പോട്ട്. കരിയറിലെ അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കുക എന്നതാണ് ഇവര്‍ ശ്രദ്ധിക്കേണ്ട കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
