Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
കുംഭത്തില്‍ ശുക്ര സംക്രമണം: ഫെബ്രുവരി 6 മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം
ഫെബ്രുവരി മാസം ധാരാളം ഗ്രഹ-രാശി മാറ്റങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. അതില്‍ ശുക്രന്റെ മാറ്റം തന്നെയാണ് ഏറ്റവും മികച്ച ഫലങ്ങള്‍ നല്‍കുന്നതും. സൗഭാഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും ഗ്രഹമായ ശുക്രന്‍ അതിന്റെ രാശി മാറാന്‍ പോവുകയാണ്. ഫെബ്രുവരി 6 മുതല്‍ പുലര്‍ച്ചെ 12.52-നാണ് ശുക്രന്‍ കുംഭം രാശിയിലേക്ക് മാറുന്നു. അത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ നല്‍കുമ്പോള്‍ ചിലര്‍ക്ക് മോശം ഫലങ്ങളാണ് നല്‍കുന്നത്.
സ്‌നേഹം, ആകര്‍ഷണം, ഭൗതിക സുഖങ്ങള്‍ എന്നിവയുടെ പ്രതീകമാണ് ശുക്രന്‍. എന്നാല്‍ ശനി കഠിനാധ്വാനത്തെയും പ്രതിരോധത്തെയും ആണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ശുക്രന്‍ ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അത് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് ഏതൊക്കെ തരത്തിലാണ് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് കുംഭത്തിലെ ശുക്രന്റെ സംക്രമണം സന്തോഷത്തിന്റെയും വിജയത്തിന്റെയും പുതിയ മാറ്റങ്ങള്‍ കൊണ്ട് വരും. അത് മാത്രമല്ല ഈ സമയം വരുമാനം വര്‍ദ്ധിക്കുകയും പരിശ്രമങ്ങള്‍ ഫലം കാണുകയും ചെയ്യുന്നു. പലപ്പോവും ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം തേടി എത്തും. ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കും. പല പദ്ധതികളും ഈ സമയം വിജയിച്ചേക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സമയം അല്‍പം കഠിനമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. അത് കൂടാതെ ശുക്രന്‍ നിങ്ങളുടെ പത്താം ഭാവത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അമിത ചെലവുകള്‍ക്ക് സാധ്യതയുണ്ട്. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തും. അതോടൊപ്പം തന്നെ പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. പണം കടം കൊടുക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ രാശിയിലെത്തുന്ന ശുക്രന്‍ ധാരാളം നേട്ടങ്ങള്‍ കൊണ്ട് വരും. കൂടാതെ കുംഭത്തില്‍ ശുക്രനോടൊപ്പം അഞ്ചു ഗ്രഹങ്ങള്‍ സംയോജിക്കുന്നതിനാല്‍ അത് ഗുണാനുഭവങ്ങളെ ധാരാളം പ്രദാനം ചെയ്യും. പുതിയ കരിയര്‍ തുടങ്ങാനുള്ള അവസരം തേടി എത്തുന്നു. വ്യക്തിപരമായ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ബിസിനസില്‍ വിജയം തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ശുക്രന്‍ സഞ്ചരിക്കുന്നത്. ഇത് നിങ്ങളില്‍ ആത്മീയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ കരിയറിലും നിങ്ങള്‍ക്ക് വിജയം നേടാനാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ലാഭം ലഭിക്കും. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും ഈ സമയം തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഈ സമയത്ത് മെച്ചപ്പെടുന്നതിന് യോഗം കാണുന്നു. കുടുംബജീവിതം കൂടുതല്‍ മികച്ചതാവും. അത് കൂടാതെ ആരോഗ്യകാര്യങ്ങളില്‍ അല്പം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ തേടി എത്തുന്നതിന് സാധ്യത കാണുന്നു. അത് കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്ന വിവാഹ സാധ്യതയുമുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ വ്യക്തിത്വം കൂടുതല്‍ മികച്ചതാവുന്നു. അതോടൊപ്പം തന്നെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരാവുന്നു. പുതിയ ഉപഭോക്താക്കള്‍ നിങ്ങളുടെ ബിസിനസ്സിലേക്ക് എത്തുകയും അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. കൂടാതെ ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാവും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തില്‍ കഠിനമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും പഴയ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുകയും അത് വഴി സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യും. പുതിയ ജോലി കണ്ടെത്താന്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രയാസപ്പെടേണ്ടി വരുന്നു. ഈ സമയത്ത് രേഖകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനും സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ പാലിക്കുകയും വേണം. സാമ്പത്തിക നഷ്ടം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ പ്രതിസന്ധികളുണ്ടാക്കും. ലാഭം നഷ്ടത്തിലേക്ക് എത്താന്‍ അധികം സമയം വേണ്ടി വരില്ല.

തുലാം രാശി
ശുക്രന്റെ രാശിയാണ് തുലാം രാശി, ഇത് പലപ്പോഴും കാര്യമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഈ കാര്യങ്ങളില്‍ വിജയം നിങ്ങളെ തേടി എത്തും. കൂടാതെ കലാരംഗത്ത് അംഗീകാരം തേടി എത്തും. പ്രണയബന്ധങ്ങളില്‍ ഊഷ്മളത വര്‍ധിക്കും. വിവാഹാലോചനകള്‍ നിങ്ങളില്‍ വിവാഹത്തിലേക്ക് എത്തിക്കും. അത് കൂടാതെ കുട്ടികളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ നിങ്ങളുടെ നിക്ഷേപങ്ങള്‍ ലാഭകരമാവാനും സാധ്യതയുണ്ട്. മനസ്സ് സന്തോഷത്തോടെ മുന്നേറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സുഖസൗകര്യങ്ങളില്‍ നിങ്ങള്‍ മുന്നിലെത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രന്റെ വരവ് പലപ്പോഴും സന്തോഷവും സമൃദ്ധിയും ആണ് കൊണ്ട് വരുന്നത്. അത് കൂടാതെ ഈ രാശിയുടെ ശുഭകരമായ സ്ഥാനത്ത് ബുധന്‍ ഉള്‍പ്പെടെ അഞ്ച് ഗ്രഹങ്ങളുടെ സംയോഗം നടക്കുന്നതിനാല്‍ അത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ശമ്പളം, അലവന്‍സുകള്‍, തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു.
ധനു രാശി
ശുക്രന്റെ മാറ്റം പല വിധത്തിലാണ് നേട്ടങ്ങളിലേക്ക് എത്തിക്കുന്നത്. ഇത് വഴി പുതിയ പദ്ധതികള്‍ നിങ്ങളിലുണ്ടാവുന്നു. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ബാധിക്കും. സാമ്പത്തിക ലാഭങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്ന. ശുക്രന്റെ മാറ്റം പലപ്പോഴും കൂടുതല്‍ സമയത്തേക്ക് നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വിവേകത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ബുദ്ധിമുട്ടുകള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാം, ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് പരിഹാരമാവുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം സാമ്പത്തികമായി അതിശക്തമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ഇത് വരുമാനം ഇരട്ടിയാക്കുകയും അത് വഴി നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. ബിസിനസ് സംബന്ധമായ നേട്ടങ്ങളിലേക്ക് എത്തുന്നു എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ പ്രത്യേകത. പങ്കാൡയുമായുള്ള ബന്ധം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. വീടിന്റെ കാര്യത്തിന് വേണ്ടി കൂടുതല്‍ പണം ചിലവാക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം വ്യക്തിത്വത്തെ മികച്ചതാക്കുന്നു. അത് കൂടാതെ ധാരാളം അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും തൊഴില്‍ അവസരങ്ങള്‍ ധാരാളം തേടി എത്തുകയും ചെയ്യും. ജോലിയില്‍ മാറ്റം സംഭവിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് എത്തിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. സാമ്പത്തിക സ്ഥിരത നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. സുഖസൗകര്യങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ശുക്രന്റെ രാശി മാറ്റം വളരെയധികം ശുഭകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ഈ രാശിയുടെ മൂന്നാം ഭാവത്തിലെ അഞ്ച് ഗ്രഹങ്ങളുടെ സംയോഗം വളരെയധികം പ്രധാനപ്പെട്ട മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളാണ് ഈ സമയം തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. വരുമാനം ഇരട്ടിയാവുകയും പല കോണില്‍ നിന്നും വരുമാനം തേടി എത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications











