Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ശുക്ര-ശനിയുതി: 2025-ന് മുന്‍പ് ഇരുഗ്രഹങ്ങളും തലയില്‍ കൈവെച്ചനുഗ്രഹിക്കുന്നവര്, എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങള്‍
വേദജ്യോതിഷ പ്രകാരം ഗ്രഹമാറ്റങ്ങള്‍ കാലാകാലങ്ങളില്‍ നടക്കുന്നു. അതിന്റെയെല്ലാം സ്വാധീനവും പലപ്പോഴും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. എന്നാല്‍ ശനിയും ശുക്രനും സംഗമിക്കാന്‍ പോവുകയാണ്. ഡിസംബര്‍ 28-ന് മുന്നോടിയായി ശനിയും ശുക്രനും കുംഭത്തില്‍ സംയോജിക്കും. ഇത് 12 രാശിക്കാരിലും മാറ്റങ്ങള്‍ കൊണ്ട് വരുമെങ്കിലും ചില രാശിക്കാരില്‍ നേരിട്ട് ചില ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. ശുക്രന്റേയും ശനിയുടേയും കൂടിച്ചേരല്‍ ചില നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നല്‍കുന്നത്.
പൊതുവേ ശുക്രനെ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. സന്തോഷം, സമൃദ്ധി, സമ്പത്ത്, സ്നേഹം എന്നിവയെല്ലാം തന്നെ ശുക്രന് നല്കുന്നു. ശനി ശുഭസ്ഥാനത്താണെങ്കില്‍ രാജയോഗം വരെ നല്‍കും. ശുക്രനും ശനിയും കുംഭം രാശിയില്‍ ചേരുമ്പോള്‍ അതിന്റെ ഫലമായി അതായത് പുതുവര്‍ഷത്തിന് മുന്നോടിയായി ചില നക്ഷത്രക്കാരില്‍ നേട്ടങ്ങളുണ്ടാവും. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. നിങ്ങളുണ്ടോ ആ നക്ഷത്രക്കാരില്‍ എന്നതും അറിയാം.

മേടക്കൂറ്
മേടക്കൂറുകാര്‍ക്ക് ശുക്രനും ശനിയും ചേരുന്നത് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. സമ്പത്ത് വര്‍ദ്ധിക്കുകയും സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ബന്ധങ്ങളെല്ലാം തന്നെ വളരെയധികം ദൃഢമാവും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ചെയ്യുന്ന ജോലികളിലെല്ലാം വിജയം കരസ്ഥമാക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടങ്ങള്‍ പഠന കാര്യങ്ങളില്‍ നേടിയെടുക്കാം, ബന്ധങ്ങള്‍ മുന്‍പത്തേതിനേക്കാള്‍ ദൃഢമാവുന്നു.
മിഥുനക്കൂറ്
മിഥുനക്കൂറുകാര്‍ക്ക് ശുക്രന് നല്കുന്ന ഗുണാനുഭവങ്ങള്‍ എണ്ണിയാല്‍ തീരില്ല. വളരെയധികം സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരു സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. കൂടാതെ ശനിയുടെ അനുഗ്രഹവും ഇവരോടൊപ്പം ഉണ്ടാവുന്നു. കുട്ടികളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ലത് പ്രതീക്ഷിക്കാം. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും പുതുവര്‍ഷത്തിന് മുന്‍പായി ലഭിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും.
മകരക്കൂറ്
മകരക്കൂറുകാര്‍ക്ക് ശുക്രന്റെയും ശനിയുടെയും സംയോഗം മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. പലപ്പോഴും വിദേശയോഗം ഇവരുടെ ജാതകത്തില്‍ ഈ സമയം തെളിയുന്നു. അതിനായി ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതുവര്‍ഷത്തിന് മുന്നോടിയായി ഗുണാനുഭവങ്ങള്‍ പലതും നിങ്ങള്‍ക്കുണ്ടാവാം. അനാവശ്യമായ വഴക്കുകളില്‍ നിന്ന് വിട്ടു നില്‍ക്കണം. അത് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും, ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
കുംഭക്കൂറ്
കുംഭക്കൂറുകാര്‍ക്ക് ശുക്ര ശനി സംക്രമത്തിന്റെ ഫലമായി കൂടുതല്‍ ഗുണപരമായ നേട്ടങ്ങള്‍ തേടി എത്തും. ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയത്തിലെത്തും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും ചെയ്യാന്‍ സാധിക്കും. ബന്ധങ്ങളില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കും. കര്‍മ്മരംഗത്ത് നിങ്ങള്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കും, കാലങ്ങളായി പൂര്‍ത്തിയാക്കാതെ കിടന്ന ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സുഖസൗകര്യങ്ങളും ആഢംബരങ്ങളും അനുഭവിക്കാന്‍ യോഗം കാണുന്നു.
മീനക്കൂറ്
മീനക്കൂറുകാര്‍ക്ക് ശുക്രന്റെയും ശനിയുടെയും കൂടിച്ചേരല്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. പലപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ കാലങ്ങളായി ഉള്ളവരില്‍ അതില്‍ നിന്ന് മോചനം ലഭിക്കും. വാഹനയോഗം കാണുന്നു. ഭൂമി വില്‍ക്കുന്നതിനും നല്ല സാമ്പത്തിക ലാഭം ലഭിക്കുന്നതിനും സാധ്യതയുണ്ട്. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കുന്നതിന് സാധിക്കും. എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറി മറിയുന്ന പോസിറ്റീവ് മാറ്റങ്ങള്‍ മാത്രം നിലനില്‍ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
