മേയ് 18 വരെ നില്‍ക്കും രാഹുശുക്ര സംയോജനം: ആള്‍പ്പൊക്കം ധനം സ്വന്തമാക്കും 5 രാശിക്കാര്‍

ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള രാശിമാറ്റങ്ങള്‍ അല്ലെങ്കില്‍ ഗ്രഹമാറ്റങ്ങള്‍ ഓരോ സമയത്തും സംഭവിക്കുന്നുണ്ട്. ഇത് പലവിധത്തിലുള്ള നേട്ടങ്ങളിലേക്കും അതുപോലെ തന്നെ പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കും എത്തിക്കുന്നു. ജ്യോതിഷ പ്രകാരം ശുക്രനും രാഹുവും ചേരുന്നതിന്റെ ഫലമായി ചില ഗുണപരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ശുക്രനും രാഹുവും മീനം രാശിയില്‍ സംയോജിക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും സംഭവിക്കുന്നു.

2025 മെയ് 18 വരെയാണ് ഈ സംയോജനത്തിന്റെ ഫലം ലഭിക്കുന്നത്. ശുക്രന്‍ പൊതുവേ സന്തോഷം, സമാധാനം, സമ്പത്ത്, സമൃദ്ധി എന്നിവയെല്ലാം നല്‍കുന്നു. എന്നാല്‍ പൊതുവേ രാഹു ദോഷഫലങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ ദോഷങ്ങളെ നല്‍കുന്നു. എന്നാല്‍ രാഹു ശുക്രനോടൊപ്പം ചേരുമ്പോള്‍ അത് ലാഭം, നേട്ടങ്ങള്‍, സാമ്പത്തിക നേട്ടം, ധനനേട്ടം എന്നിവയെല്ലാം തന്നെ നല്‍കുന്നു.

Shukra Rahu Yuti 2025

മീനം രാശിയിലെ സംക്രമണം
മീനം രാശിയിലെ ശുക്ര രാഹു സംക്രമണം അനുകൂലമായ പല മാറ്റങ്ങളും 12 രാശിയില്‍ 5 രാശിക്കാര്‍ക്ക് നല്‍കുന്നു. ഈ ഗ്രഹത്തിന്റെ സംയോജനം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ നല്‍കുന്നു. അത് മാത്രമല്ല വളരെധികം ഭാഗ്യവാന്‍മാരായിരിക്കും ഈ രാശിക്കാര്‍ എന്നതില്‍ സംശയം വേണ്ട. ഇത് ഇടവം ഉള്‍പ്പടെയുള്ള രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ആ ഭാഗ്യരാശിക്കാരില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റേയും രാഹുവിന്റേയും സംയോജനം അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നു. മാത്രമല്ല ഏറ്റവും ശുഭകരമായ മാറ്റങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. ഇടവത്തിന്റെ രാശ്യാധിപന്‍ എന്ന് പറയുന്നത് ശുക്രനാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഭാവിയെക്കുറിച്ച് കൃത്യമായ ധാരണയും സന്തോഷകരമായ മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ഗ്രഹങ്ങളുടെ സംയോജനം അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നു. പലപ്പോഴും ജീവിതത്തില്‍ ഒരു പുതിയ തുടക്കമാണ് ഇതിലൂടെ സംഭവിക്കുന്നത്. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. കരിയറിലും നിങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.

തുലാം
തുലാം രാശിക്കാര്‍ക്ക്, ഈ ഗ്രഹസംയോജനം വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല തുലാം രാശിയുടെ അധിപന്‍ ശുക്രനാണ്. രാഹുവിനോടൊപ്പം ചേരുമ്പോള്‍ അത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കും. മാത്രമല്ല ഇത് ആത്മവിശ്വാസത്തേയും ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കടങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സാഹസിക തീരുമാനങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് അനുകൂലമായി മാറും.

ധനു
ധനു രാശിക്കാര്‍ക്ക് ശുക്രന്റേയും രാഹുവിന്റേയും സംയോജനം വളരെയധികം ശുഭകരമായ മാറ്റങ്ങള്‍ നല്‍കുന്നു. മാത്രമല്ല ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ഓഹരി വിപണിയില്‍ പ്രതീക്ഷിക്കുന്ന മാറ്റം ലഭിക്കുന്നു. ധാരാളം സമ്പത്തും നേട്ടങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. എടുക്കുന്ന തീരുമാനമെല്ലാം തന്നെ നടപ്പിലാക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രധാന കാര്യം. പുതിയ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എല്ലാം തന്നെ സമ്മാനമായി ലഭിക്കുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്നു. ജീവിതത്തില്‍ നേരിട്ട് ഗ്രഹസ്വാധീനം ചെലുത്തുന്നതിനാല്‍ അത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കരിയറില്‍ പെട്ടെന്ന് മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ ഗുണപരമായി മാറുന്നതിന് സാധ്യതയുണ്ട്. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നത് സാമ്പത്തിക നേട്ടത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ നല്ല നിലയില്‍ മുന്നേറുന്നതിനുള്ള യോഗം കാണുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, April 22, 2025, 10:36 [IST]
X
Desktop Bottom Promotion