Latest Updates
-
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിക്കുന്നവർ അറിയാൻ; പ്രസവാനന്തര ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ബുധൻ തുലാം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വൻ നേട്ടം, പണമിടപാടുകളിൽ ജാഗ്രത വേണം -
ചൊവ്വ കർക്കടക രാശിയിലേക്ക്: 2026-ലെ ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും? -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ തുടങ്ങാം ശുഭകാര്യങ്ങൾ; പഞ്ചകം തുടങ്ങുന്ന സമയം ശ്രദ്ധിക്കൂ! -
സെപ്റ്റംബർ 23-29: ഈ 4 രാശിക്കാർക്ക് തൊഴിൽ-സാമ്പത്തിക നേട്ടങ്ങളുടെ വാരം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
2026 ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം, ചരിത്രനേട്ടവുമായി വനിതാ ക്രിക്കറ്റ് ടീം
ശുക്രന് കാര്‍ത്തിക നക്ഷത്രത്തിലേക്ക്; ജീവിതത്തില്‍ ഭാഗ്യം ഉദിക്കുന്ന രാശികള്‍
ശുക്രന് പൊതുവേ ഭാഗ്യത്തിന്റെ ഗ്രഹമായാണ് കണക്കാക്കപ്പെടുന്നത്. ധനം, ആകര്‍ഷണം, പ്രേമം എന്നിങ്ങനെ ജീവിതത്തില്‍ സന്തോഷം തരുന്ന മണ്ഡലങ്ങളെല്ലാം ശുക്രന്റെ അധീനതയിലാണ്. അതുകൊണ്ട് ശുക്രന് സ്ഥാനം മാറുന്നതിനനുസരിച്ച് ആളുകളുടെ ജീവിതസാഹചര്യവും മാറുന്നു. രാശി മാറുന്നതിനൊപ്പം ഗ്രഹങ്ങള്‍ നക്ഷത്രവും മാറാറുണ്ട്. ഇതും ആളുകളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെയും ശുഭഅശുഭഫലങ്ങളെയും സ്വാധീനിക്കും.

ശുക്രന് ഇപ്പോള്‍ ഭരണി നക്ഷത്രത്തിലാണ് ഉള്ളത്. അടുത്ത ആഴ്ച, കൃത്യമായി പറഞ്ഞാല്‍ മെയ് 16ന് ഉച്ചകഴിഞ്ഞ് 3.48ന് ശുക്രന് കാര്‍ത്തിക നക്ഷത്രത്തിലേക്ക് പ്രവേശിക്കും. മെയ് 27 വരെയാണ് ശുക്രന് അവിടെ തുടരുക. ശുക്രന്റെ ഈ നക്ഷത്ര മാറ്റം ചില രാശികള്‍ക്ക് വളരെയധികം ഗുണങ്ങളും മറ്റ് ചില രാശികള്‍ക്ക് ദോഷവും ചെയ്യും. ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ മൂന്നാമത്തെ നക്ഷത്രമാണ് കാര്‍ത്തിക. സൂര്യനാണ് ഈ നക്ഷത്രത്തിന്റെ അധിപന്.
ശുക്രന്റെ നക്ഷത്രമാറ്റത്തിലൂടെ നേട്ടമുണ്ടാക്കാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
കര്‍ക്കിടക രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രന്റെ നക്ഷത്രമാറ്റം അനുകൂലമാകും. ഇവര്‍ക്ക് ജീവിതത്തില്‍ ഉന്നതിയുണ്ടാകുകയും ഭൗതികസുഖങ്ങള്‍ കൈവരികയും ചെയ്യും. കരിയറില്‍ നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനവും പരിശ്രമവും ഫലം കാണും. ഉന്നതാധികാരികളുടെ പ്രശംസ പിടിച്ചുപറ്റാനും സാധിക്കും. അതോടൊപ്പം തന്നെ ശമ്പളവര്‍ദ്ധനയോ ബോണസോ ലഭിക്കാനും സാധ്യതയുണ്ട്. ബിസിനസ് മേഖലയിലുള്ളവര്‍ക്ക് ബിസിനസില്‍ നിന്നും ലാഭം വന്നുചേരും. സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെടുകയും പണം നീക്കിവെക്കാന്‍ സാധിക്കുകയും ചെയ്യും. കുടുംബജീവിതത്തിലും സന്തോഷവും സമാധാനവും വന്നണയും.
കന്നി
ശുക്രന് കാര്‍ത്തിക നക്ഷത്രത്തില്‍ എത്തുന്നതോടെ കന്നി രാശിക്കാര്‍ക്ക് നല്ലകാലം വന്നണയും. ഏറെക്കാലമായി മാറ്റിവെച്ചിരുന്ന ജോലി ആരംഭിക്കാനും പൂര്‍ത്തിയാക്കാനും സാധിക്കും. ദാമ്പത്യജീവിതവും പ്രേമജീവിതവും പുഷ്ടിപ്പെടും. അവിവാഹിതര്‍ക്ക് വിവാഹത്തിനുള്ള യോഗം കാണുന്നുണ്ട്. സാമ്പത്തികനിലയും മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. ഏറെക്കാലമായി പ്രതീക്ഷിക്കുന്ന ധനം കൈകളില്‍ വന്നുചേരും. കരിയറില്‍ പരിശ്രമങ്ങള്‍ ഫലം കാണുന്ന സമയമാണിത്. വലിയ ഉത്തരവാദിത്തങ്ങള്‍ ഉള്ള സ്ഥാനങ്ങളിലേക്ക് എത്തിച്ചേരും. ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ അടുക്കാന്‍ സാധിക്കുന്നതിലൂടെ ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികമായി മെച്ചപ്പെട്ട സമയമാണ്. പുതിയ കരാറുകളില്‍ ഒപ്പുവെക്കാനും വലിയ ഓഫറുകള്‍ വരാനും സാധ്യതയുണ്ട്. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകുകയും ഏറെക്കാലമായി അലട്ടിയിരുന്ന ചിന്തകളില്‍ നിന്ന് മുക്തരാകാനും സാധിക്കും.
മകരം
ശുക്രന് കാര്‍ത്തിക നക്ഷത്രത്തില്‍ എത്തുക വഴി കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ജീവിതം കൂടുതല്‍ ഐശ്വര്യപൂര്‍ണ്ണമായി മാറും. കുടുംബത്തില്‍ വളരെ നല്ല സമയമായിരിക്കും ഇത്. ഭൗതിക സുഖവും മറ്റ് സൗകര്യങ്ങളും വന്നുചേരും. എല്ലാ മേഖലകളിലും ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കുകയും ധനലാഭം ഉണ്ടാകുകയും ചെയ്യും. ഉദ്യോഗവുമായി ബന്ധപ്പെട്ട് ദൂരയാത്രകള് വേണ്ടിവരും. പക്ഷേ ഇതിന്റെ ഗുണം പിന്നീട് ലഭിക്കും. പുതിയ ബിസിനസുകള്‍ ആരംഭിക്കാനും ലാഭമുണ്ടാക്കാനും പറ്റിയ സമയമാണ്. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും. ആരോഗ്യം സംതൃപ്തമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
