Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
20 വര്‍ഷം നീണ്ടുനില്‍ക്കും ശുക്ര മഹാദശ, ജീവിതത്തില്‍ നിര്‍ണ്ണായകം, ശുക്രന് കനിഞ്ഞാല്‍ ലോട്ടറി
നവഗ്രഹങ്ങളില്‍ പ്രധാനിയാണ് ശുക്രന്. ഒരാളുടെ വ്യക്തിത്വം ജീവിതശൈലി, ജീവിതസുഖങ്ങള്‍, ബന്ധങ്ങള്‍ അങ്ങനെ ജീവിതത്തിലെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം തന്നെ വലിയ പങ്ക് വഹിക്കുന്ന ഗ്രഹമാണ് ശുക്രന്. ജീവിതത്തില്‍ നമുക്ക് സുഖമോ ദുഃഖമോ എന്ന ചോദ്യത്തിനുള്ള ഒറ്റ ഉത്തരമാണ് ശുക്രന്. ശുക്രന്റെ സ്ഥാനമാണ് അത് തീരുമാനിക്കുക.

എന്താണ് ശുക്ര മഹാദശ
ശുക്രന് ഒരു വ്യക്തിയുടെ ഗ്രഹനിലയില്‍ പ്രബലമായ ഗ്രഹമായി അല്ലെങ്കില്‍ ആധിപത്യയമുള്ള ഗ്രഹമായി മാറുന്ന കാലത്തെയാണ് ശുക്ര മഹാദശ എന്ന് വിളിക്കുന്നത്. ഒന്നും രണ്ടും വര്‍ഷമല്ല, നീണ്ട 20 വര്‍ഷക്കാലമാണ് ശുക്ര മഹാദശ. ആ കാലയളവില്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ശുക്രനില്‍ നിന്നുണ്ടാകും. ആധിപത്യമുള്ള ഗ്രഹത്തിന്റെ സ്വാധീനം ശക്തമാകുന്ന സമയമെന്ന് ശുക്ര മഹാദശയെ വിളിക്കാം. നവഗ്രഹങ്ങളില്‍ ഏറ്റവും നീണ്ട മഹാദശ ശുക്രന്റേതാണ്. കേതു മഹാദശയ്ക്ക് ശേഷമാണ് സാധാരണയായി ശുക്രദശ ആരംഭിക്കുന്നത്.
ഈ കാലയളവില്‍ ശുക്രന്റെ ഊര്‍ജത്തിനാണ് ആ വ്യക്തിയുടെ ജീവിതം മുന്നോട്ടുപോകുക. പോസിറ്റീവ് ആയ ഫലങ്ങളും നെഗറ്റീവ് ആയ ഫലങ്ങളും ഈ കാലയളവില്‍ ആ വ്യക്തിയില്‍ അനുഭവപ്പെടും. ശുക്രന്റെ സ്ഥാനവും ശക്തിയും അനുസരിച്ചായിരിക്കും ഇത് തീരുമാനിക്കപ്പെടുക. മറ്റ് ഗ്രഹങ്ങളുടെ അന്തര്‍ദശ അഥവാ ഉപദശകളും ഇതില്‍ പങ്ക് വഹിക്കുന്നു.
ശുക്ര മഹാദശ- ഫലങ്ങള്‍
സാധാരണയായി ജാതകത്തില്‍ ശുക്രന്റെ സ്ഥാനം പ്രബലമായിരിക്കുന്നവര്ക്കാണ് ശുക്ര മഹാദശ ഉപകാരപ്പെടുക. ഇവര്‍ക്ക് ജീവിതത്തില്‍ വിജയവും ആഡംബരവും പ്രണയവും സംതൃപ്ത ദാമ്പത്യവുമെല്ലാം ഇതുമൂലം വന്നുചേരും. അതേസമയം ശുക്ര മഹാദശക്കാലത്ത് ജാതകത്തില്‍ ശുക്രന് ദുര്‍ബലനെങ്കില്‍ ആ വ്യക്തിക്ക് ജീവിതത്തില്‍ സനേഹം ലഭിക്കാതെ പോകുകയും മനസമാധാനം നഷ്ടപ്പെടുകയും ലഹരിക്ക് അടിമയാകുകയും സന്താനഭാഗ്യം ഇല്ലാതെ പോകുകയും അടക്കം നിരവധി വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാകും.
ശുക്രന് എതിരായാല്‍
ജാതകത്തില്‍ ശുക്രന് ദുര്‍ബലനായത് കൊണ്ട് മേല്‍പ്പറഞ്ഞത് പോലുള്ള പ്രതിസന്ധികള്‍ നേരിടുന്ന ആളുകള്‍ ജാതകം ഒരു ജ്യോതിഷിയെ കൊണ്ട് പരിശോധിപ്പിച്ചാല്‍ ശുക്ര മഹാദശയിലാണോ എന്നറിയാന്‍ സാധിക്കും. ഇനി അഥവാ ശുക്ര മഹാദശിയിലൂടെ ആണ് കടന്നുപോകുന്നത് എങ്കില്‍ സാധാരണയായി അതിവ് നിര്‍ദ്ദേശിക്കപ്പെടുന്ന പരിഹാരങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ലക്ഷ്മീദേവിയെ ഭജിക്കുക
ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തിയാല്‍ ശുക്രനുമായി ബന്ധപ്പെട്ട സൗഭാഗ്യങ്ങള്‍, ഐശ്വര്യം, നല്ല വ്യക്തിത്വം, ഉദാരത എന്നിവ വന്നുചേരും. ഇതിനായി ലക്ഷ്മീ മന്ത്രം ജപിക്കാവുന്നതാണ്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഉപവസിക്കുന്നതും നല്ലതാണ്.
രത്നം ധരിക്കല്‍
നവരത്നങ്ങളില്‍ ഒന്നായ വജ്രം ധരിക്കുന്നത് ശുക്രനുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ അകറ്റുമെന്നാണ് വിശ്വാസം. എന്നാല്‍ ഒരു ജ്യോതിഷിയുടെ നിര്‍ദ്ദേശപ്രകാരമേ ഇത് ചെയ്യാവൂ. ഇങ്ങനെ ചെയ്താല്‍ ശുക്രന്റെ പോസിറ്റീവ് ഫലങ്ങള്‍ അനുഭവവേദ്യമാകും.
അണിഞ്ഞൊരുങ്ങുക
ജാതകത്തില്‍ ശുക്രന് ദുര്‍ബലനായാല്‍ ആ വ്യക്തിക്ക് രൂപ സൗന്ദര്യത്തിലും വൃത്തിയായി അണിഞ്ഞൊരുങ്ങുന്നതിലും താല്‍പ്പര്യം നഷ്ടപ്പെടും. ഇത് മനസ്സിലാക്കി മനപ്പൂര്‍വ്വം വൃത്തിയില്‍ പോകാന്‍ ശ്രമിക്കുക. നല്ല വസ്ത്രങ്ങള്‍ ധരിക്കുക. അണിഞ്ഞൊരുങ്ങുക.
വെള്ള വസ്ത്രം ധരിക്കുക
സമാധാനം, പരിശുദ്ധി, ശാന്തത എന്നിവയുടെ പ്രതീകമാണ് വെള്ള. ഇവ ശുക്രന്റെ ഗുണങ്ങളുമായി ചേര്ന്നുനില്ക്കുന്നു. അതുകൊണ്ട് വെള്ള നിറമുള്ളതോ ഇളം നിറമുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ശുക്രനെ പ്രീതിപ്പെടുത്താം.
സുഗന്ധദ്രവ്യങ്ങള്‍ പൂശുക
മറ്റുള്ളവരെ ആകര്‍ഷിക്കുന്നതില്‍ ശരീര സുഗന്ധം പ്രധാനമാണ്. ദിവസവും ശരീരത്തിന് സുഗന്ധം നല്കുന്ന ദ്രവ്യങ്ങളോ ലേപനങ്ങളോ ഉപയോഗിക്കുക. ശുക്രന് മൂലമുള്ള ഗുണഫലങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിക്കും.
ആറുമുഖ രുദ്രാക്ഷം ധരിക്കുക
ആറ് മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നത് ശുക്രന്റെ സ്വാധീനവും ശക്തിയും ബലപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വിശ്വാസം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
