Latest Updates
-
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശുക്രന് മകരത്തില്‍: പൊന്ന് വിളയും നേട്ടങ്ങള്‍, സമ്പത്തും പ്രൗഡിയും കൈക്കുള്ളിലാക്കും രാശി
ഗ്രഹരാശി മാറ്റങ്ങള്‍ എപ്പോഴും അത്ഭുതപ്പെടുത്തും ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും അറിഞ്ഞിരിക്കേണ്ടത് ഓരോ രാശിക്കാരിലും ഇത് സ്വാധീനം ചെലുത്തുന്നു എന്നതാണ്. പുതിയ മാസത്തിലേക്ക് കടക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഗ്രഹമാറ്റങ്ങള്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഡിസംബര്‍ 2-നാണ് ശുക്രന് മകരം രാശിയിലേക്ക് മാറുന്നത്. ഇത് പല വിധത്തിലും 12 രാശിക്കാരിലും സ്വാധീനം ചെലുത്തും.
2024 ഡിസംബര്‍ 2 മുതല്‍ ഡിസംബര്‍ 8 വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ജ്യോതിഷപരമായി സംഭവിക്കുന്നത്. അതില്‍ അഞ്ച് രാശിക്കാര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങളിലേക്ക് കുതിക്കുന്നു. മകരത്തിലെ ശുക്രന് സര്‍വ്വസൗഭാഗ്യം നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം അതിഗംഭീര ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും വളരെയധികം നേട്ടങ്ങള്‍ തേടി എത്തും എന്നത് കണ്ണടച്ച് പറയാന്‍ സാധിക്കുന്നു. സാമ്പത്തിക നേട്ടം തേടി എത്തും. കൂടാതെ എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല ഓഫീസിലെ നിങ്ങളുടെ ജോലികള്‍ വളരെ എളുപ്പമാവും. അതോടൊപ്പം തന്നെ സഹപ്രവര്‍ത്തകരുടെ പിന്തുണ എല്ലാ കാര്യത്തിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നേട്ടങ്ങള്‍ക്ക് സാക്ഷിയാവും. ബിസിനസ് ചെയ്യുന്നവര്‍ക്കാകട്ടെ പ്രതീക്ഷിക്കാത്ത ലാഭമാണ് സ്വന്തമാക്കാന്‍ സാധിക്കുന്നത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ മകരം രാശിസംക്രമണത്തിന്റെ ഫലമായി ഉണ്ടാവുന്ന മാറ്റം അത്ഭുതപ്പെടുത്തുന്ന ഫലങ്ങള്‍ ആണ് ഒരാഴ്ചയില്‍ കാത്തു വെച്ചിരിക്കുന്നത്. പലപ്പോഴും തുടക്കത്തില്‍ തന്നെ അനുഗ്രഹ വര്‍ഷം ചൊരിയുന്നു. സന്തോഷവും വിജയവും കരസ്ഥമാക്കാന്‍ സാധിക്കും. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ പുരോഗമിക്കുന്നു. കൂടാതെ വിജയം നിങ്ങളോടൊപ്പം ഏത് ദിക്കിലും ഉണ്ടാവുന്നു. സൗഹൃദങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. ബിസിനസ് ചെയ്യുന്നവരില്‍ ഇതുവരെയില്ലാത്ത സാമ്പത്തിക ലാഭമാണ് ഉണ്ടാവുന്നത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തിലെ ശുക്രന്റെ മകരം രാശി സംക്രമണം ഗുണഫലങ്ങള്‍ കൊണ്ട് മൂടുന്നു. മികച്ച മാറ്റങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവാം. സാമ്പത്തിക രംഗത്ത് കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നു. സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം നേട്ടങ്ങളില്‍ അഭിമാനം കൊള്ളാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ ഫലമാണ് ഉണ്ടാവുന്നത്. അതുകൂടാതെ നിക്ഷേപങ്ങള്‍ വഴി വന്‍ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ രാശിമാറ്റം വളരെയധികം സന്തോഷകരമായ പല ഫലങ്ങളും നല്കുന്നു. കൂടാതെ നേടേണ്ടതെല്ലാം നേടുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷം നിലനില്ക്കും, മംഗള കര്‍മ്മങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷ്യം വഹിക്കും. പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കൂടാതെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ആഗ്രഹം പോലെ പൂര്‍ത്തീകരിക്കപ്പെടുന്നു. കലാകായിക രംഗത്തെ അംഗീകാരങ്ങള്‍ നിങ്ങളെ തേടി എത്തും.
ധനു
ധനു രാശിക്കാര്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ ബാക്കി വെച്ചിരുന്ന എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കൂടാതെ കുടുംബത്തോടൊപ്പം ദൂരയാത്ര പോവുന്നതിനുള്ള യോഗം കാണുന്നു. മകരത്തിലേക്ക് നീങ്ങുന്ന ശുക്രന് അതിന്റെ ശുക്രദശ ഫലത്തില്‍ നല്‍കും എന്നതാണ് ധനുരാശിക്കാര്ക്കുള്ള ഭാഗ്യം. സൗഹൃദങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടും. ആരോഗ്യ കാര്യത്തില്‍ മാറാതെ നിന്നിരുന്ന പല കാര്യങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കാന്‍ പാകത്തില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കാം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications