Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ശുക്രന് നല്‍കും രാജയോഗം, ബഹുകേമം ഫലങ്ങള്‍; 2025ല്‍ ഭാഗ്യം മൂന്ന് രാശികള്‍ക്ക്
2025ലേക്ക് പ്രവേശിക്കാന്‍ ഒന്നര മാസം മാത്രമാണ് മുന്നില്‍. ശുഭപ്രതീക്ഷകളോടെയാണ് എല്ലാവരും 2025 നെ നോക്കിക്കാണുന്ന്. ജ്യോതിഷപരമായും ഏറെ പ്രത്യേകതകള്‍ 2025നുണ്ട്. അതില്‍ ആളുകളെ ആകര്‍ഷിക്കുന്ന ഒന്നാണ് 2025ലെ രാജയോഗങ്ങള്‍. ഗ്രഹസംയോഗങ്ങളുടെയും രാശിമാറ്റങ്ങളുടെയും ഫലമായി നിരവധി രാജയോഗങ്ങള്‍ വരുംവര്‍ഷവും രൂപപ്പെടുന്നുണ്ട്. അതില്‍തന്നെ ശുക്രന് നല്കുന്ന രാജയോഗം ഏറെ സവിശേഷമായി കരുതപ്പെടുന്നു.

2025ല്‍ ധനദാതാവും സുഖസൗകര്യങ്ങളുടെയും ഐശ്വര്യത്തിന്റെയും ദേവനുമായ ശുക്രന് മാളവ്യ രാജയോഗം സൃഷ്ടിക്കുന്നുണ്ട്. ശുക്രന് തന്റെ ഉച്ചരാശിയായ മീനത്തിലാണ് ഈ രാജയോഗം സൃഷ്ടിക്കുന്നത്. ഈ രാജയോഗം അനുഭവിക്കാന്‍ യോഗമുള്ളത് ആര്‍ക്കെല്ലാമാണെന്നും ഇവര്‍ക്ക് എന്തെല്ലാം നേട്ടങ്ങള്‍ ആണ് ലഭിക്കാന്‍ പോകുന്നതെന്നും അറിയാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് അടുത്ത വര്‍ഷം സൃഷ്ടിക്കപ്പെടുന്ന മാളവ്യ രാജയോഗം അനുകൂലമായി മാറും. കാരണം ശുക്രന് ആധിപത്യമുള്ള ഗ്രഹമാണ് ഇടവം. ഈ രാശിയുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ശുക്രന് ഭ്രമണം ചെയ്യാനിരിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവരുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. മാത്രമല്ല നിരവധി വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. ഈ കാലയളവില്‍ വാഹനമോ വീടോ വാങ്ങാനുള്ള യോഗം ഇവര്‍ക്കുണ്ടാകും. ഭാഗ്യത്തിന്റെ കരുത്തില്‍ പ്രശസ്തിയിലേക്ക് കുതിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം തേടിയെത്തും. സന്താനഭാഗ്യം ലഭിക്കാനിടയുണ്ട്.
ധനു
2025ലെ മാളവ്യ രാജയോഗം ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും സാമ്പത്തികനേട്ടങ്ങളും ഐശ്വര്യവും നല്‍കും. ഈ രാജയോഗം അവരുടെ ജാതകത്തിലെ നാലാംഭാവത്തിലാണ് രൂപപ്പെടുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ ഇവര്‍ക്ക് ഭൗതികസുഖങ്ങള്‍ കൈവരും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള ആഗ്രഹം പൂവണിയും. കുടുംബസ്വത്ത് ലഭിക്കാനുള്ള യോഗമുണ്ടാകും. ശുക്രന് ഈ രാശിയുടെ ആറ്, പതിനൊന്ന് ഭാവങ്ങളുടെ അധിപന് കൂടിയാണ്. അതുകൊണ്ട് ഈ സമയത്ത് അവര്‍ക്ക് പലതരത്തിലുള്ള നേട്ടങ്ങളും ജീവിതത്തില്‍ ഉണ്ടാകും. ബിസിനസില്‍ നിന്നും സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ് കൂടുതല്‍ ഉയര്ച്ചയിലെത്തും. ആഡംബര ജീവിതം നയിക്കാനും ആഡംബര വസ്തുക്കള്‍ വാങ്ങാനും സാധിക്കും.
കര്‍ക്കടകം
മാളവ്യ രാജയോഗം കര്‍ക്കടകം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ലാഭകരമായിരിക്കും. ഇവരുടെ ജാതകത്തിലെ ഭാഗ്യം, വിദേശം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ പിന്തുണ ഇവര്‍ക്കുണ്ടാകും. ജീവിതം കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തും. സാമ്പത്തികമായും സാമൂഹികമായും ഉയരും. യാത്രകള്‍ പോകാന്‍ ഏറ്റവും അനുകൂലമായ സമയമായിരിക്കും ഇത്. പൂര്‍ത്തിയാക്കാതിരുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കും. ധാര്‍മ്മിക കാര്യങ്ങളിലും മംഗളകാര്യങ്ങളിലും ഭാഗമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
