Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Shukra Gochar 2024: ചൊവ്വയുടെ നക്ഷത്രത്തില്‍ ശുക്രന്, സമൃദ്ധി, സമ്പത്ത്, ആഢംബരം, ദാമ്പത്യസുഖം ഫലം
ശുക്രന് എപ്പോഴും ധാരാളം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ചിത്തിര നക്ഷത്രത്തിലാണ് ശുക്രന്റെ മാറ്റം സംഭവിക്കുന്നത്. ഗുണാനുഭവങ്ങള്‍ വര്‍ഷിക്കുന്ന ശുക്രന് പലപ്പോഴും നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് നക്ഷത്രമാറ്റം നടത്തുന്നത്. ചൊവ്വയുടെ നക്ഷത്രമായ ചിത്തിര നക്ഷത്രത്തിലേക്ക് ശുക്രന് മാറുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും നേട്ടങ്ങള്‍ നല്കുന്നു.
ശുക്രന്റെ നക്ഷത്രമാറ്റം എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പൊതുവേ ശുക്രനെ സമ്പത്ത്, മഹിമ, ആഢംബരം, ആകര്‍ഷണം, സ്നേഹം എന്നിവയുടെ കാരകനായാണ് കണക്കാക്കുന്നത്. നിശ്ചിത ഇടവേളക്ക് ശേഷം ശുക്രന് തന്റെ നക്ഷത്രത്തില്‍ മാറ്റം വരുത്തുന്നു. ഇത് 12 രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും ഗുണഫലങ്ങളില്‍ മാറ്റം വരുത്തുന്നു. സെപ്റ്റംബര്‍ 13-നാണ് ശുക്രന് ചിത്തിര നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത്. സെപ്റ്റംബര്‍ 24 വരെ ശുക്രന് ചിത്തിര നക്ഷത്രത്തിലുണ്ടാവും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചിത്തിരയിലേക്ക് പ്രവേശിക്കുന്ന ശുക്രന് പല അനുകൂല മാറ്റങ്ങളും പ്രദാനം ചെയ്യുന്നു. ഇതില്‍ തന്നെ സാമ്പത്തിക നേട്ടങ്ങള്‍ എടുത്ത് പറയേണ്ടതാണ്. പലപ്പോഴും തിരിച്ചറിയാതെ പോവുന്ന മാറ്റങ്ങളില്‍ പലരും നിസ്സാരമാക്കി വിടുന്നതാണ് ഇത്തരം നേട്ടങ്ങള്‍. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കൂടാതെ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാം. ജോലിയില്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളുണ്ടാവും. ഏത് അവസ്ഥയിലും നിങ്ങള്‍ക്ക് മനസമാധാനവും ദാമ്പത്യ നേട്ടങ്ങളും ഉണ്ടാവും. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂലമായ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശുക്രന് തന്റെ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു സമയമാണ് ഈ നക്ഷത്രമാറ്റം. എല്ലാ ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഒന്നും പിന്നത്തേക്ക് മാറ്റി വെക്കേണ്ടി വരുന്നില്ല. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ജോലിക്ക് വേണ്ടി തയ്യാറെടുക്കുമ്പോള്‍ അതില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് കാര്യങ്ങളെത്തുന്നു. പുതിയ ബിസിനസ് നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കാന്‍ സാധിക്കും. വിജയം നേടുന്നതിന് വേണ്ടി കാത്തിരിക്കേണ്ടി വരില്ല. ദാമ്പത്യജീവിതം വളരെയധികം മികച്ചതായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവാന്‍ പോവുന്നത്. പലപ്പോഴും എല്ലാ തരത്തിലുള്ള സുഖസൗകര്യങ്ങളും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. കുടുംബത്തിന്റെ പിന്തുണ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ജീവിതം നേട്ടങ്ങളിലേക്ക് കുതിക്കുകയും ചെയ്യുന്നു. രാജയോഗ സമാനമായ ജീവിതമാണ് ഇവര്‍ക്ക് ഈ സമയം കാത്തു വെച്ചിരിക്കുന്നതും. അതുകൊണ്ട് തന്നെ അനുകൂലമായ പല നേട്ടങ്ങളും ശുക്രന്റെ ചിത്തിര നക്ഷത്രത്തിലേക്കുള്ള മാറ്റം നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications